Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിജയം മോദിയുടെ നയങ്ങള്‍ക്ക് കിട്ടിയ അംഗീകാരം: വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2026, 07:27 am IST
inKerala

കേരളത്തില്‍ മൂന്ന് മണ്ഡലങ്ങളില്‍ ബിജെപിക്ക് വിജയിക്കാനായതും സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനായതും കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന നയങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണെന്ന് കഴക്കൂട്ടത്ത് നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി. മുരളീധരന്‍.

മുന്‍ രാജ്യസഭ എംപിയും പാര്‍ലമെന്ററികാര്യ സഹമന്ത്രിയുമായിരുന്ന മുരളീധരന് നിയമസഭാ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ളമെന്റില്‍ നിന്നുള്ള അനുഭവങ്ങള്‍ കരുത്താകും. പുതിയതായി അധികാരത്തിലെത്തിയ സര്‍ക്കാരിന്റെ പ്രഥമ പരിഗണന ശബരിമല സ്വര്‍ണക്കൊള്ളക്കേസിന്റെ അന്വേഷണം സിബിഐക്ക് വിടുന്നതിനായിരിക്കണമെന്ന് മുരളീധരന്‍ ജന്മഭൂമിയോട് പറഞ്ഞു. ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭകാലത്ത് ഇടത് സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരെയും പ്രക്ഷോഭകര്‍ക്കെതിരെയും എടുത്ത കേസുകള്‍ പിന്‍വലിക്കാനും പുതിയ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിജയത്തെ എങ്ങനെ കാണുന്നു?
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ജയം പ്രധാനമന്ത്രിയുടെ നയങ്ങള്‍ക്ക് ജനം നല്‍കിയ അംഗീകാരമാണ്. അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഒരു മാറ്റം വേണം എന്ന് ജനങ്ങള്‍ക്ക് തോന്നി. വികസനത്തിലൂന്നി നിന്നുള്ള പ്രചാരണമാണ് നടത്തിയത്. അത് ജനങ്ങള്‍ അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കി വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ എങ്ങനെമാറ്റി എന്നറിയുന്നവര്‍ ബിജെപി മുന്നോട്ടുവച്ച വികസന അജണ്ടയ്‌ക്ക് പിന്തുണ നല്‍കി. യുഡിഎഫിന് അനുകൂലമായ വിലയിരുത്തലല്ല കേരളം കണ്ടത്.

വെറുപ്പിക്കുന്നതില്‍ റിക്കാര്‍ഡിട്ട സര്‍ക്കാരിന് ജനം മറുപടി നല്‍കിയതാണ്. കഴക്കൂട്ടത്ത് ശക്തമായ മത്സരമാണ് നേരിട്ടത്. മുന്‍ ദേവസ്വംമന്ത്രി കൂടിയായ മുന്‍ എംഎല്‍എ, ശബരിമല വിഷയത്തില്‍ ധാര്‍മിക ഉത്തരവാദിത്തം മാത്രമാണ് ഉള്ളതെന്ന് പറഞ്ഞു കൈ കഴുകാന്‍ ശ്രമിച്ചപ്പോള്‍ ജനങ്ങള്‍ക്ക് കാര്യം മനസിലായി. ബിജെപി മുന്‍പ് അക്കൗണ്ട് തുറന്നപ്പോള്‍ സഹതാപം കൊണ്ട് ജയിപ്പിച്ചതാണ് എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി കൂടിയാണ് മൂന്ന് സീറ്റിലെ വിജയം.

കടകംപള്ളിക്കെതിരായ മത്സരത്തില്‍ ശബരിമല സ്വര്‍ണക്കൊള്ള സ്വാധീനിച്ചിട്ടുണ്ടോ?

ശബരിമല സ്വര്‍ണക്കൊള്ള വിശ്വാസികളുടെ മനസില്‍ ആഴത്തില്‍ മുറിവേല്‍പിച്ച സംഭവമാണ്. കഴക്കൂട്ടത്ത് അത് സ്വീധീനം ചെലുത്തിയിട്ടുണ്ടാകാം. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് അതുപയോഗിച്ചിട്ടില്ല. സിപിഎം സ്ഥാനാര്‍ത്ഥി, മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വര്‍ണക്കൊള്ളയെ ന്യായീകരിക്കാന്‍ നടത്തിയ ശ്രമങ്ങളൊക്കെ അദ്ദേഹത്തിന് വിനയായിട്ടുണ്ട്. കാര്യം മനസ്സിലാക്കിയ ജനം വോട്ടിലൂടെ പ്രതികരിച്ചിട്ടുമുണ്ട്. ബിജെപി തെരഞ്ഞെടുപ്പ് പ്രചരണകാലത്ത് കഴക്കൂട്ടത്തിന്റെ വികസനത്തെ കുറിച്ചാണ് ജനങ്ങളോട് സംസാരിച്ചത്. സാധാരണ ജനങ്ങളുടെ നിരവധി പ്രശ്‌നങ്ങളുള്ള ഒരു മണ്ഡലമാണ് കഴക്കൂട്ടം.

തിരുവനന്തപുരത്തിന്റെ ഐടി ഹബ്ബായ കഴക്കൂട്ടത്ത് കുടിവെള്ളമില്ലാത്ത പ്രശ്‌നങ്ങള്‍ ഉള്‍പ്പടെയുണ്ട്. ഗതാഗത പ്രശ്‌നങ്ങളുമുണ്ട്. മണ്ഡലത്തിന്റെ വികസനത്തിനായി എന്നും ഒപ്പമുണ്ടാകും. കഴക്കൂട്ടം മണ്ഡലത്തില്‍ നടപ്പാക്കാനായി നിരവധി സ്വപ്‌ന പദ്ധതികളാണ് ഉള്ളത്. വികസന മുരടിപ്പില്‍ വീര്‍പ്പുമുട്ടുന്ന കഴക്കൂട്ടത്തിന്റെ ഇന്നത്തെ അവസ്ഥ മാറണം. എംഎല്‍എ എന്ന നിലയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയോടെ പരിഹാരം കണ്ടെത്തും. കോര്‍പറേഷന്‍ ഭരണം ബിജെപിക്കായതിനാല്‍ നിരവധികാര്യങ്ങള്‍ കോര്‍പറേഷനുമായി സഹകരിച്ച് ചെയ്യാനാകും. കഴിഞ്ഞ ദിവസം മേയറുമായും കഴക്കൂട്ടത്തെ കൗണ്‍സിലര്‍മാരുമായും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

നിയമസഭയിലെ പ്രവര്‍ത്തനം എങ്ങനെ?
കഴക്കൂട്ടത്തിന്റെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിനൊപ്പം കേരളത്തിന്റെ ജനങ്ങള്‍ നേരിടുന്ന കാതലായ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കും. ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിന് വേണ്ടി പോരാടിയവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാനുള്ള ആത്മാര്‍ത്ഥത പുതിയ സര്‍ക്കാര്‍ കാട്ടണം.

ശബരിമലയിലെ സ്വര്‍ണം കട്ടവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. തെരഞ്ഞെടുപ്പിന് മുമ്പ് ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോണ്‍ഗ്രസ് പറഞ്ഞ കാര്യങ്ങളില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സ്വര്‍ണക്കൊള്ളകേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തയാറാക്കണം. ഇക്കാര്യങ്ങള്‍ സഭയില്‍ ഉന്നയിക്കും. നിയമസഭയില്‍ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടും. കോണ്‍ഗ്രസിനെതിരെ സഭയില്‍ യഥാര്‍ത്ഥ പ്രതിപക്ഷമാകാന്‍ ബിജെപിക്കാണ് കഴിയുക. ബിജെപിയുടെ മൂന്ന് അംഗങ്ങള്‍ക്ക് അതിന് കഴിയും. ഈ സര്‍ക്കാരിനെ നേര്‍വഴിക്ക് നയിക്കാന്‍ മൂന്ന് ബിജെപി എംഎല്‍എമാര്‍ മതി.

വി. മുരളീധരന്‍

മുന്‍ രാജ്യസഭാ അംഗവും രണ്ടാം മോദി സര്‍ക്കാരില്‍ വിദേശകാര്യ പാര്‍ലമെന്ററി കാര്യവകുപ്പ് സഹമന്ത്രിയുമായിരുന്നു മുരളീധരന്‍. വിദേശകാര്യ സഹമന്ത്രി ആയിരുന്നപ്പോള്‍ വിദേശ രാജ്യങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ ഭാരതീയരെ, പ്രത്യേകിച്ച് മലയാളികളെ തിരികെ നാട്ടില്‍ എത്തിക്കുന്നതില്‍ വി. മുരളീധരന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ അദ്ദേഹം എബിവിപിയിലൂടെയാണ് പൊതു പ്രവര്‍ത്തനത്തിലെത്തുന്നത്. എബിവിപി മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ്. ആറ് വര്‍ഷം ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു. നെഹ്‌റു യുവകേന്ദ്രയുടെ വൈസ് ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായി. 2016ല്‍ കഴക്കൂട്ടത്ത് നിന്ന് മത്സരിച്ച് കടകംപള്ളിക്കെതിരെ രണ്ടാമതെത്തി. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ മിന്നും പ്രകടനം കാഴ്ചവച്ചു. തലശ്ശേരി എരഞ്ഞോളി സ്വദേശിയായ വി. മുരളീധരന്‍ പരേതരായ വി. ഗോപാലന്റെയും എന്‍.വി. ദേവകിയുടെയും മകനാണ്. ഭാര്യ: ഡോ. കെ.എസ്. ജയശ്രീ. തിരുവനന്തപുരത്ത് ഉള്ളൂരിലാണ് സ്ഥിരതാമസം.

Tags: v.muraleedharankerala assemblyBjp KeralaModi's policieskazhakoottam constituency
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

Kerala

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

Kerala

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു
Kerala

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

Kerala

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.