Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2026, 09:04 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആലപിച്ച വന്ദേമാതരത്തെ ചൊല്ലി പൊതുമരാമത്ത് മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉയര്‍ത്തിയ വിവാദ പരാമര്‍ശങ്ങള്‍ അത്യന്തം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി.

രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തോടും ദേശാഭിമാന വികാരങ്ങളോടും ചേര്‍ന്നു നില്‍ക്കുന്ന വന്ദേമാതരത്തെ പോലും മതപരമായ കണ്ണാടി ധരിച്ച് കാണാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. ഇന്ത്യയുടെ ദേശീയ ബോധത്തിന്റെ ഭാഗമായ ഗാനത്തെ കുറിച്ച് അനാവശ്യ സംശയങ്ങളും ആശങ്കകളും ഉയര്‍ത്തുന്നത് സമൂഹത്തില്‍ വിഭജന ചിന്തകള്‍ക്ക് വഴിവെക്കുന്നതാണ്.

വന്ദേമാതര ഗാനം ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന മഹത്തായ സാംസ്‌കാരിക പൈതൃകമാണെന്ന സത്യത്തെ മറച്ചുവയ്‌ക്കാനാവില്ല. മതമൗലികവാദ ശക്തികളെ സന്തോഷിപ്പിക്കാനും ഒരു പ്രത്യേക വോട്ട്ബാങ്കിനെ പ്രീതിപ്പെടുത്താനും വേണ്ടിയുള്ള രാഷ്‌ട്രീയ നിലപാടായിട്ടാണ് മൊഹമ്മദ് റിയാസിന്റെ പ്രസ്താവനയെ പൊതുസമൂഹം വിലയിരുത്തുന്നതെന്നും അനൂപ് ആന്റണി പറഞ്ഞു.

ദേശീയ വികാരങ്ങളോട് ആദരവില്ലാത്ത ചില തീവ്രവാദ-മൗലികവാദ നിലപാടുകള്‍ക്ക് മുന്നില്‍ സിപിഎം നിരന്തരം വഴങ്ങിക്കൊടുക്കുന്ന സമീപനത്തിന്റെ തുടര്‍ച്ചയാണ് ഈ പ്രസ്താവന. വന്ദേമാതരം പോലൊരു ദേശീയ പ്രചോദന ഗാനത്തെ പോലും എതിര്‍ക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് മതമൗലികവാദികളെ പ്രീതിപ്പെടുത്താനുള്ള ശ്രമമാണെന്നത് പകല്‍പോലെ വ്യക്തമാണ്. ഇത്തരം അപകടകരമായ രാഷ്‌ട്രീയം കേരളത്തിന്റെ സാമൂഹിക ഐക്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞ പോലുള്ള ഔദ്യോഗിക ചടങ്ങുകളില്‍ ദേശീയ വികാരങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ അഭിമാനത്തോടെ നിലകൊള്ളേണ്ടതായിരുന്നു.എന്നാല്‍ അതിനെതിരെ ഭരണഘടനയുടെയും മതനിരപേക്ഷതയുടെയും പേരില്‍ തെറ്റായ ആശങ്കകള്‍ സൃഷ്ടിക്കുന്നത് ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്.

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികത്തോട് അനുബന്ധിച്ച് അതിന്റെ പൂര്‍ണരൂപം ആലപിക്കാനും, അതിനെ ആക്ഷേപിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുണ്ട്. അത് മുന്‍ മന്ത്രിക്ക് അറിയാത്തതാണോ മനഃപൂര്‍വം മറന്നതാണോ എന്നും അനൂപ് ആന്റണി ചോദിച്ചു.

ദേശീയ ഗാനങ്ങളെയും ദേശീയ ചിഹ്നങ്ങളെയും ആദരിക്കുന്നതില്‍ കേരളം ഒരിക്കലും പിന്നോട്ടുപോകരുത്. രാഷ്‌ട്രീയ ലാഭത്തിനായി ദേശാഭിമാനത്തെ സംശയത്തിന്റെ നിഴലിലാക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി വി ഡി സതീശന്‍ നയിക്കുന്ന പുതിയ സര്‍ക്കാര്‍ വികസനത്തിലും ജനക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കട്ടെയെന്നും ദേശീയ വികാരങ്ങളെ വ്രണപ്പെടുത്തുന്ന അനാവശ്യ വിവാദങ്ങളില്‍ നിന്ന് ഇടതുപക്ഷം വിട്ടുനില്‍ക്കണമെന്നും അനൂപ് ആന്റണി കൂട്ടിച്ചേര്‍ത്തു.

 

 

Tags: cpmbjpAnoop AntonyMohammed RiyasVande Matharam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

പുതിയ വാര്‍ത്തകള്‍

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.