Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കൃഷിവൈഭവ് മേളയ്‌ക്ക് തിരക്കേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2026, 10:36 am IST
in Thiruvananthapuram
സിസ്സയുടെ ആഭിമുഖ്യത്തില്‍ പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ നടക്കുന്ന കൃഷി വൈഭവ് 2026 പ്രദര്‍ശനത്തില്‍ നിന്ന്‌

സിസ്സയുടെ ആഭിമുഖ്യത്തില്‍ പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ നടക്കുന്ന കൃഷി വൈഭവ് 2026 പ്രദര്‍ശനത്തില്‍ നിന്ന്‌

തിരുവനന്തപുരം: സിസ്സ (സിഐഎസ്എസ്എ) യുടെ നേതൃത്വത്തില്‍ പുത്തരിക്കണ്ടം മൈതാനിയിലെ ഇ.കെ നായനാര്‍ പാര്‍ക്കില്‍ നടന്നു വരുന്ന കൃഷി വൈഭവ് മേളയ്‌ക്ക് തിരക്കേറുന്നു. ഇന്നലെ ഞായറാഴ്ച ആയതിനാല്‍ രാവിലെ മുതല്‍ വന്‍ തിരക്കാണ് മേളയ്‌ക്ക് അനുഭവപ്പെട്ടത്.

മേളയില്‍ പ്രവര്‍ത്തിക്കുന്ന കിസാന്‍ സര്‍വീസ് സൊസൈറ്റിയുടെ ഹൈടെക് മുട്ടഗ്രാമം പദ്ധതി മേള കാണാനെത്തുന്നവരെ ആകര്‍ഷിക്കുന്നു. ആരോഗ്യമുള്ള കര്‍ഷകര്‍ സമ്പന്നമായ രാഷ്‌ട്രം എന്ന കാഴ്ചപ്പാടോടുകൂടി ആരോഗ്യവും വരുമാനവും ഇനി നിങ്ങളുടെ വീട്ടുമുറ്റത്ത് എന്ന മുദ്രാവാക്യവുമായാണ് മുട്ട ഗ്രാമം പദ്ധതി അവതരിപ്പിക്കുന്നത്. മുട്ടഗ്രാമം പദ്ധതിയിലൂടെ ബി.വി 380 ഇനത്തില്‍പ്പെടുന്ന രോഗപ്രതിരോധ ശേഷി കൂടുതലുള്ളതും വര്‍ഷത്തില്‍ 300 മുട്ടകള്‍ വരെ നല്‍കുന്നതുമായ 120 ദിവസം പ്രായമായ മികച്ച ഇനം 25 കോഴികളും ഫീഡര്‍ സംവിധാനമുള്ളതും ഓട്ടോമാറ്റിക് വാട്ടര്‍ സിസ്റ്റവും മുട്ടകള്‍ കേടുപാടില്ലാതെ ശേഖരിക്കാനുള്ള സൗകര്യം ഉള്ളതുമായ ഹൈടെക് കോഴിക്കൂടും 50 കിലോ കോഴിത്തീറ്റയും ആവശ്യമായ മരുന്നുകളുടെ കിറ്റും അടങ്ങിയ പാക്കേജ് മേള സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ലഭ്യമാണ്. 25000 രൂപയാണ് പാക്കേജ് നിരക്ക്. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് പ്രത്യേക പരിശീലനവും സൊസൈറ്റി നല്‍കുന്നതാണ്. കണ്ണൂര്‍ പള്ളിക്കുന്ന് കേന്ദ്രീകരിച്ചാണ് കിസാന്‍ സര്‍വീസ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്.

കൊല്ലം പട്ടാഴിയിലെ അമ്പാടി ഗോശാലയുടെ സ്റ്റാള്‍ വൈഭവ് കൃഷിമേളയില്‍ പ്രവര്‍ത്തിക്കുന്നത്. വിഷമില്ലാത്ത നല്ല പാലും നല്ല പഴങ്ങളും നല്ല ആഹാരവും. മലയാളിയുടെ ഭക്ഷണ സംസ്‌കാരത്തില്‍ മാറ്റം വരുത്താന്‍ പ്രയത്‌നിക്കുന്ന ദൃഢനിശ്ചയത്തിന്റെ പേരാണ് അമ്പാടി ഗോശാല. പൂര്‍ണ്ണമായും പ്രകൃതി ദത്തമായ ചേരുവകള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന വസ്തുക്കളാണ് അമ്പാടി ഗോശാലയുടെ പ്രത്യേകത. പശുവിന്റെ പാലില്‍ നിന്നും ചാണകത്തില്‍ നിന്നും മൂത്രത്തില്‍ നിന്നും രണ്ട് ഡസനോളം ഉല്‍പ്പന്നങ്ങളാണ് അമ്പാടി ഗോശാലയില്‍ നിര്‍മ്മിക്കുന്നത്. കുളിക്കാനുള്ള സോപ്പ്, ഹെയര്‍ ഓയില്‍, മൗത്ത് വാഷ്, ഫെയ്‌സ് ക്രീം, ഭസ്മം, കൊതുകുനാശിനി, ഡിഷ്‌വാഷ്, സാനിറ്റൈസര്‍ കമ്പോസ്റ്റ് തുടങ്ങിയവയാണ് പ്രധാന ഉല്‍പ്പന്നങ്ങള്‍. അമ്പാടി ഗോശാലയുടെ പ്രത്യേകതകള്‍ മനസ്സിലാക്കി നിരവധി ആളുകള്‍ സ്റ്റാള്‍ സന്ദര്‍ശിക്കുന്നുണ്ട്.

വാഴപ്പഴം, പച്ചക്കറികള്‍ മരച്ചീനി, ചേന തുടങ്ങിയ രാസവളം ഉപയോഗിക്കാത്ത കാര്‍ഷികവിളകള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ച് കോയിക്കല്‍നാട് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി. ഇതെല്ലാം കോയിക്കല്‍നാട് എഫ്പിഒയുടെ സ്വന്തം ഉല്‍പ്പന്നങ്ങളാണ്. മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വലിയ മരച്ചീനിയും നീളമേറിയ പടറ്റി കുലകളും കാണാന്‍ നിരവധി പേരാണ് സ്റ്റാള്‍ സന്ദര്‍ശിക്കുന്നത്. നെടുമങ്ങാട് ആണ് കമ്പനിയുടെ ആസ്ഥാനം. തേയിലയും കോഴിക്കാരവും ആണ് വാഴകൃഷിക്ക് വളമായി ഉപയോഗിക്കുന്നത്. നാടന്‍ കോട്ടുക്കോണം മാങ്ങ, ചീര, നെയ്‌ക്കുമ്പളങ്ങ തുടങ്ങിയവും കൃഷി ചെയ്യുന്നുണ്ട്. ഇവയുടെയെല്ലാം പ്രദര്‍ശനവും വില്‍പ്പനയും മേളയിലുണ്ട്.

രാവിലെ 10 മുതല്‍ രാത്രി 7 വരെയാണ് പ്രദര്‍ശന വില്‍പ്പന മേള നടക്കുന്നത്. കാര്‍ഷിക മേള, മാമ്പഴോത്സവം, സസ്യഫലപ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍ എന്നിവയും മേളയില്‍ ഉണ്ട്. 19ന് പ്രദര്‍ശനം സമാപിക്കും. പ്രവേശനം സൗജന്യമാണ്.

Tags: Putharikandam MaidanKrishi Vaibhav 2026E.K. Nayanar Park
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്റെ (സിസ)ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച കാര്‍ഷികമേളയും മാമ്പഴോത്സവവും ഉദ്ഘാടനം ചെയ്ത ശേഷം കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനും വിശിഷ്ടാതിഥികളും മാമ്പഴക്കൂടകളുമായി. രജത തമ്പി, എന്‍സിഡിസി റീജണല്‍ ഡയറക്ടര്‍ കെ.എന്‍. ശ്രീധരന്‍, എംഎസ്എംഇ ഡിഎഫ്ഒ ജി.എസ്. പ്രകാശ്, നിയുക്ത എംഎല്‍എ വി. മുരളീധരന്‍, തിരുവനന്തപു
രം മേയര്‍ വി.വി. രാജേഷ്, നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡിനി പണിക്കര്‍, സിസ ജനറല്‍ സെക്രട്ടറി ഡോ. സി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സമീപം
Kerala

കാര്‍ഷിക രംഗത്ത് ആധുനിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം: കേന്ദ്രമന്ത്രി

Kerala

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ സുവേന്ദു അധികാരി ജോലിക്കുള്ള പ്രായപരിധിയിൽ വൻ പരിഷ്‌കാരം നടത്തി

ഹരിദ്വാറിലെ ഹർ കി പൗരിയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി : പ്രതി പിടിയിൽ

ലഖ്‌നൗവിൽ ട്രെയിൻ കോച്ചിനുള്ളിൽ സ്ത്രീയുടെ തലയറുത്ത മൃതദേഹം കണ്ടെത്തി, കൈ കാലുകൾ പോളിത്തീൻ ബാഗുകളിൽ നിറച്ച നിലയിൽ

രണ്ടാമനാര് എന്ന ചർച്ചയുണ്ടാക്കി സത്യപ്രതിജ്ഞാ ക്രമം;രണ്ടാമനായി പി.കെ. കുഞ്ഞാലിക്കുട്ടി

തിരുവല്ലം പരശുരാമ ക്ഷേത്രം നാഥനില്ലാ കളരി; ദേവസ്വം ബോര്‍ഡിന് വന്‍ വരുമാന നഷ്ടം, വിഎച്ച്പി പ്രക്ഷോഭത്തിലേക്ക്

സിസ്സയുടെ ആഭിമുഖ്യത്തില്‍ പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ നടക്കുന്ന കൃഷി വൈഭവ് 2026 പ്രദര്‍ശനത്തില്‍ നിന്ന്‌

കൃഷിവൈഭവ് മേളയ്‌ക്ക് തിരക്കേറുന്നു

ആര്‍. സതീഷ്ചന്ദ്രന്‍, അഡ്വ. എ. രാധാകൃഷ്ണന്‍

സൗരക്ഷിക തിരുവനന്തപുരം ജില്ല വാര്‍ഷിക സമ്മേളനം നടന്നു

സ്വര്‍ണനിക്ഷേപം: ഭാരതം ഒന്നാമത്; 445 ലക്ഷം കോടിരൂപയുടെ സ്വര്‍ണ നിക്ഷേപം

വന്ദേമാതരത്തോടെ തുടക്കം; വി.ഡി. സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

ലോക്കോപൈലറ്റ്‌സ് സംഘ ബന്ധു വൈഭവ് ഭാരതി രണ്ടാം പൊതുസഭയും ശ്രേഷ്ഠവന്ദനവും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്യുന്നു

ധര്‍മത്തെയും സംസ്‌കാരത്തെയും തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത കേരളത്തില്‍ രൂക്ഷം: വത്സന്‍ തില്ലങ്കേരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.