Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

സംഗീതരംഗത്ത് നിന്ന് സംവിധാനത്തിലേക്ക്

മലയാളത്തില്‍ ഒട്ടേറെ ഗാനങ്ങള്‍ ഒരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രാജേഷ് ബാബു കെ. ശൂരനാട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'എന്നും' തിയേറ്ററിലെത്തുകയാണ്. വൈവിധ്യങ്ങള്‍ നിറഞ്ഞ രാജേഷ് ബാബുവിന്റെ ചലച്ചിത്ര സംഗീത ജീവിതം ആദ്യമായി തുറന്നുപറയുന്നു

പി.ആര്‍. സുമേരന്‍byപി.ആര്‍. സുമേരന്‍
May 17, 2026, 11:46 am IST
inVaradyam, Entertainment

ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്ല്‍ ബിരുദാനന്തര ബിരുദം. ബഹുരാഷ്‌ട്ര കമ്പനികള്‍ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളില്‍ ഹ്യൂമന്‍ റിസോഴ്‌സ് മാനേജരായി ജോലി ചെയ്ത അനുഭവസമ്പത്ത്. ഒരു വ്യവസായ സംരംഭകന്‍ എന്ന നിലയില്‍ മൂന്നുവര്‍ഷത്തോളം അനുഭവസമ്പത്ത്. ഇന്ന് മലയാള സിനിമയില്‍ ഒരു സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന രാജേഷ് ബാബു കെ. ശൂരനാടിന് പറയാന്‍ ഏറെയുണ്ട്.

ശൂരനാട് എന്ന ഗ്രാമത്തില്‍ എന്‍. കരുണാകരന്‍ നായരുടെയും വിജയലക്ഷ്മി അമ്മയുടെയും മൂന്നാമത്തെ മകനായി ജനിച്ച രാജേഷ് ബാബുവിന് പാടാനുള്ള പ്രചോദനം നല്‍കിയത് മൂത്ത സഹോദരിമാരായിരുന്നു. തുടര്‍ന്ന് ശൂരനാട് ഗംഗാധരന്റെ ശിക്ഷണത്തില്‍ ഏഴ് വര്‍ഷത്തോളം സംഗീത പഠനം. ഗുരുവിന്റെ നിര്‍ദ്ദേശാനുസരണം ബിരുദ പഠനകാലത്ത് സംഗീത കച്ചേരികളും ഗാനമേളകളുമായി രംഗത്ത് സജീവം.

ശൂരനാട് നിന്ന് നാഗപ്പൂരിലേക്ക്

ഉപരിപഠനത്തിനു വേണ്ടിയാണ് ബിരുദത്തിനുശേഷം രാജേഷ് നാഗപ്പൂരില്‍ എത്തിയത്. ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്ല്‍ നാഗപ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ ശേഷം നാലുവര്‍ഷത്തോളം അവിടെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ എച്ച് ആര്‍. എക്‌സിക്യൂട്ടീവായി ജോലി ചെയ്തു.

തുടര്‍ന്ന് കേരളത്തില്‍ എത്തി ഏകദേശം 15 വര്‍ഷത്തോളം വിവിധ മേഖലകളില്‍ വിവിധ സ്ഥാപനങ്ങളില്‍ എച്ച് ആര്‍ മാനേജര്‍ തസ്തികയില്‍ ജോലി ചെയ്തു. റീട്ടെയില്‍, ഹോസ്പിറ്റല്‍, മാനുഫാക്ചറിങ് സര്‍വീസ് ഇന്‍ഡസ്ട്രികള്‍- അങ്ങനെ വിവിധ മേഖലകളില്‍ എച്ച് ആര്‍ മാനേജര്‍ ആയി ജോലി ചെയ്തതിനു ശേഷം ഒരു വ്യവസായ സ്ഥാപനം തുടങ്ങുന്നു.

കേരളത്തില്‍ ഒരു വ്യവസായം സ്വപ്‌നം കാണുന്ന എല്ലാ സംരംഭകരും നേരിടുന്ന സ്ഥിരം പ്രശ്‌നങ്ങള്‍. ഒപ്പം കൂടെയുണ്ടാകും എന്ന് വിശ്വസിച്ച എല്ലാവരും കൈയൊഴിയുന്നു. അങ്ങനെ ഇതുവരെ വന്ന വഴികളില്‍ നിന്നെല്ലാം മാറി സഞ്ചരിക്കാന്‍ അതിനുവേണ്ടി പരിശ്രമിക്കാന്‍. ജീവിതം രാജേഷ് ബാബുവിനെ പ്രേരിപ്പിക്കുന്നു.

എച്ച് ആര്‍ മാനേജ്‌മെന്റും സിനിമയും

എച്ച് ആര്‍ മാനേജ്‌മെന്റിലുള്ള അറിവും വ്യത്യസ്ത ബിസ്സിനെസ്സ് മേഖലകളിലുള്ള അനുഭവ ജ്ഞാനവും കണ്‍വെന്‍ഷണല്‍ അല്ലാതെയുള്ള ഒരു ഫിലിം മേക്കിങ് രീതി പരീക്ഷിക്കാന്‍ രാജേഷിന് പ്രചോദനമാകുന്നു. അങ്ങനെ എച്ച് ആര്‍ ട്രെയിനിങ് പ്രോഗ്രാമുകളില്‍ ഉപയോഗിക്കാറുള്ള ട്രെയിനിങ് ടൂളുകളായ ന്യൂറോ ലിങ്കുസ്റ്റിക് പ്രോഗ്രാമിംഗ്, ഇമോഷണല്‍ ഇന്റലിജന്‍സ്, റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ് ടെക്‌നിക്‌സ്, ട്രാന്‍സാക്ഷണല്‍ അനാലിസിസ് തുടങ്ങിയ മാനേജ്‌മെന്റ് പ്രാക്ടീസുകള്‍ ഉപയോഗിച്ചുകൊണ്ട് സ്വന്തം ജീവിതം ഫിക്ഷണലൈസ് ചെയ്ത് ഒരു തിരക്കഥയാക്കുന്നു. അങ്ങനെ ടേക്ക് ഇറ്റ് ഈസി എന്ന ആദ്യ ചിത്രം പുറത്തിറങ്ങുന്നു.

സിനിമാരംഗത്തെ പത്ത് വര്‍ഷങ്ങള്‍

ടേക്ക് ഇറ്റ് ഈസി, ശ്രീഹള്ളി, ഒരു പപ്പടവട പ്രേമം, ആനന്ദകല്യാണം, വെള്ളരിപ്രാവുകള്‍, ഇത്തിരിവെട്ടം, പുള്ള്, രണ്ടാം മുഖം, പെര്‍ഫ്യൂം, ബൈനറി, ഴ, മീനാക്ഷി, ബെല്ലും ബ്രേക്കും, പൊട്ടിച്ചൂട്ട്, ഉയിര്‍സതതം, ബ്ലഡ് മൂണ്‍, കാക്കപ്പൊന്ന്, പ്രണയാമൃതം തുടങ്ങി ഇരുപതിലധികം ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി. പെര്‍ഫ്യൂം, ബൈനറി, ഴ എന്നീ സിനിമകള്‍ നിര്‍മ്മിച്ചു. പാതിവഴിയില്‍ മുടങ്ങിപ്പോയ പലചിത്രങ്ങളുടെയും ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയാക്കി തീയേറ്ററുകളില്‍ എത്തിച്ചു. അതുവഴി ഒരു സ്‌ക്രിപ്റ്റ് ഡോക്ടര്‍ ആയും പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടര്‍ ആയും ജോലി ചെയ്യാനുള്ള അവസരം ലഭിച്ചു .

യേശുദാസ്, ഹരിഹരന്‍, കെ. എസ് ചിത്ര, എം.ജി ശ്രീകുമാര്‍, കാര്‍ത്തിക്, വിനീത് ശ്രീനിവാസന്‍, പി. ഉണ്ണികൃഷ്ണന്‍, ഹരിചരണ്‍, ഉണ്ണിമേനോന്‍, മിന്മിനി, പി. കെ. സുനില്‍ കുമാര്‍, നിത്യ മാമ്മന്‍, ഉഷ ഉതുപ്പ്, നരേഷ് അയ്യര്‍, അനുരാധ ശ്രീറാം, വിദ്യാധരന്‍ മാസ്റ്റര്‍, ഗംഗ, വിനിത, വിനോദ് കോവൂര്‍, ബിജു നാരായണന്‍, മധു ബാലകൃഷ്ണന്‍, അഫ്‌സല്‍, അന്‍വര്‍ സാദത്ത്, മിഥുന്‍ ജയരാജ്, റിമി ടോമി, സിത്താര കൃഷ്ണകുമാര്‍, മൃദുല വാരിയര്‍, ജ്യോത്സന രാധാകൃഷ്ണന്‍, കെ.എസ്. ഹരിശങ്കര്‍, നജീം അര്‍ഷാദ്, കെ. കെ. നിഷാദ്, മധുശ്രീ നാരായണന്‍, രഞ്ജിനി ജോസ്, സനാ മൊയ്തുട്ടി, അനൂപ് ശങ്കര്‍, ഗായത്രി, മഞ്ജരി, ചിത്ര അരുണ്‍ തുടങ്ങിയ മലയാളത്തിലെ പ്രമുഖ പിന്നണി ഗായകരെല്ലാം കഴിഞ്ഞ ഇരുപതിലധികം സിനിമകളിലായി രാജേഷ് ബാബുവിന്റെ സംഗീതത്തില്‍ പാടിയിട്ടുണ്ട്.

ശ്രീകുമാരന്‍ തമ്പി, കെ ജയകുമാര്‍, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പി.കെ. ഗോപി, ബി കെ ഹരിനാരായണന്‍ , ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബാപ്പു വാവാട് തുടങ്ങി പ്രശസ്തരായ നിരവധി ഗാനരചയിതാക്കളുടെ വരികള്‍ സംഗീതം ചെയ്യാനുള്ള അവസരം ഇതിനോടകം രാജേഷിന് ലഭിച്ചു.

ഒരു ഗായകന്‍ എന്ന രീതിയിലുള്ള സാന്നിധ്യം

രാജേഷ് ബാബു സംഗീതം നല്‍കി ആലപിച്ചിട്ടുള്ള നിരവധി സംഗീത ആല്‍ബങ്ങള്‍ യുട്യൂബിലും സ്‌പോട്ടിഫയ് ആമസോണ്‍ മ്യൂസിക് പോലുള്ള മറ്റു മ്യൂസിക് പ്ലാറ് റ്‌ഫോമുകളിലും ലഭ്യമാണ്.

എ ട്രിബ്യുട് റ്റു കേരള, ഹൃദയമേ, എന്റെ കേരളം, നമ്മുടെ കോഴിക്കോട്, പൊന്നോണം, മിസ്സ് യൂ മാവേലി, കര്‍പ്പൂര ദീപം, പെരുന്നാള്‍ നിലാവ്, മകരജ്യോതി, സംഗീത സാമ്രാജ്യ, വിഷുപ്പുലരി എന്നിവ അവയില്‍ ശ്രദ്ധേയമായ ചിലതാണ്.

ഇപ്പോള്‍ തിരക്കിലാണ്

രാജേഷ് നിര്‍മ്മിക്കുന്ന മൂന്നു ചിത്രങ്ങളില്‍ ഇനി , എന്നും എന്നീ ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ‘ബെറ്റെര്‍ഹാള്‍ഫ്’ എന്ന ആന്തോളജി ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.

Tags: Director Rajesh Babu K. ​​SooranaddirectorMalyalam MovieMusic director
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

Music

ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു

Kerala

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

Kerala

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

India

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

പുതിയ വാര്‍ത്തകള്‍

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.