Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഹൈന്ദവത നഷ്ടപ്പെട്ടാല്‍

അരുണ്‍ സോമനാഥന്‍byഅരുണ്‍ സോമനാഥന്‍
May 17, 2026, 06:20 am IST
inVaradyam

ഹൈന്ദവം എന്നാല്‍ സംസ്‌കാരമായതുകൊണ്ടുതന്നെ അതിനെ സംരക്ഷിക്കാന്‍ അതിന്റെ മതവത്കരണം ഏറെ സഹായിച്ചിട്ടുണ്ട്. മാത്രമല്ല, ഹൈന്ദവതയുടെ സമ്പന്നമായ സാംസ്‌കാരിക സ്വത്തുക്കളായ സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും കലയുടെയും മിശ്രണമാണ് അതിനെ കുടുംബങ്ങളിലൂടെ തലമുറകളിലേക്ക് പകരാന്‍ ഇടയാക്കിയതും, ഇസ്ലാമിസ്റ്റ്-ഇവാഞ്ചലിസ്റ്റ് സംസ്‌കാരങ്ങളെ ഇത്രയധികം പ്രതിരോധിച്ചതും.

ഈജിപ്ഷ്യന്‍-അറബിക്- പേര്‍ഷ്യന്‍ സംസ്‌കാരങ്ങളൊക്കെ ഇസ്ലാമിസത്തിനു മുന്നില്‍ നശിപ്പിക്കപ്പെട്ടു. ഗ്രീക്ക്, റോമന്‍,റഷ്യന്‍, അമേരിക്കന്‍ സംസ്‌കാരങ്ങള്‍ ഇവാഞ്ചലിസത്താല്‍ നശിപ്പിക്കപ്പെട്ടു. അവരുടെ സാംസ്‌കാരികമത വിശ്വാസങ്ങള്‍ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായതിനും കാരണം ഭാരതത്തിലേതുപോലെ അതിസമ്പന്നവും ശക്തവുമായ സാഹിത്യ പിന്‍ബലം അവിടങ്ങളില്‍ ഇല്ലാതെപോയതാണ്.

വര്‍ഷങ്ങളുടെ സുല്‍ത്താന്‍-മുഗള്‍ ഭരണങ്ങള്‍ ‘മഹാഭാരതത്തെയും’ സാംസ്‌കാരികമായി വെട്ടിമുറിച്ച് അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും ബംഗ്ലാദേശും കാശ്മീരിയത്തുമാക്കി. സാസ്‌കാരിക പിന്‍ബലം ശക്തമായ ഇടങ്ങളില്‍ ഹിന്ദുത്വം സകല കൂട്ടക്കൊലകളെയും പീഡനങ്ങളെയും തൃണവത്കരിച്ച് പിടിച്ചുനിന്നു. ഇത് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന, ഭാരതത്തെ കീഴടക്കല്‍ സാംസ്‌കാരിക അധിനിവേശത്തിലൂടെയെ ന്ന് ചിന്തിക്കുന്ന സംഘടനയാണ് മൗദൂദികള്‍.

മലയാളം ഉള്‍പ്പെടെ ഭാരതത്തിലെ ഏതൊരു തനത് ഭാഷയും ഹൈന്ദവമായി വികസിച്ചതാണ്. ഹൈന്ദവം എന്ന് ഇന്ന് വിളിക്കുന്നതൊക്കെയാണ് അതിന്റെ വാക്കുകളിലും പാട്ടുകളിലും രീതികളിലും പ്രകടമാകുന്നത്. ഒരുമാതിരിപ്പെട്ട എല്ലാ ഭാരതീയ ഭാഷകളുടെയും ആത്മാവായ സംസ്‌കൃതം ഇന്ന് ഹിന്ദുക്കള്‍ പഠിക്കേണ്ടതില്ലാത്ത രീതിയില്‍ ആഖ്യാനനിര്‍മ്മിതി നടത്തിയത് ആദ്യം ബ്രിട്ടീഷുകാരും പിന്നീട് അവരുടെ വിനീതവിധേയന്മാരായ കമ്യൂണിസ്റ്റുകളുമാണ്. ഇപ്പോള്‍ മലയാളത്തില്‍ നമ്മള്‍ ഇംഗ്ലീഷ് വാക്കുകള്‍ ‘വേറെ വഴിയില്ലാതെ’ അധികമായി ഉപയോഗിക്കുന്നതുപോലെ അറബി വാക്കുകള്‍ ഉള്‍പ്പെടുത്തി സാമാന്യവത്കരിക്കുന്ന സാംസ്‌കാരിക അധിനിവേശ ശ്രമങ്ങളാണ് മൗദൂദികളുടേത്. അറബിക് ക്ലബ്ബും പ്രവേശനോത്സവത്തിലെ അറബിക് ഫ്‌ളക്‌സും ഒട്ടും കുറ്റബോധമില്ലാതെയുള്ള സാംസ്‌കാരിക അധിനിവേശ പ്രദര്‍ശനങ്ങളാണ്. സംസ്‌കൃതത്തെയും ഹിന്ദിയേയും എതിര്‍ത്തുകൊണ്ട് അറബിയെ പിന്തുണയ്‌ക്കുന്ന ഹിന്ദുക്കളുടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇതിനെ സഹായിക്കുന്നു.

ഇന്ന് ഓരോ ഭാഷയേയും അതിന്റെ തനിമയോടെ വളരാന്‍ വിടാതെ പുതിയ വാക്കുകള്‍ക്കുവേണ്ടി ആംഗലേയത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഒപ്പം കുട്ടികള്‍ക്ക് അനാവശ്യമെന്ന് പറഞ്ഞ് മലയാള ഭാഷാ പഠനത്തില്‍ നിന്ന് പഴയ പദ്യ സാഹിത്യം ഏതാണ്ട് പൂര്‍ണ്ണമായും അന്യവത്കരിച്ചു. അതിനുകാരണം പഴയ മലയാള പദ്യസാഹിത്യം മുഴുവന്‍ ഹൈന്ദവം എന്നതായിരുന്നു. ഇതൊരു സാംസ്‌കാരിക അധിനിവേശം ആണ്.

മലയാളത്തില്‍ മികച്ച ഹൈന്ദവ ഭക്തിഗാന ആല്‍ബങ്ങള്‍ ഇറങ്ങിയിട്ട് നാളുകളായി. സിനിമകളില്‍ പോലും അവ വളരെ കുറഞ്ഞുപോയിരിക്കുന്നു. പ്രഭാതം കാണിക്കുമ്പോള്‍ ഉണ്ടായിരുന്ന ‘കൗസല്യാ സുപ്രജാ രാമാ’ എന്നു തുടങ്ങുന്ന സുപ്രഭാതം ഇന്ന് സിനിമയിലെന്നല്ല, ക്ഷേത്രങ്ങള്‍ക്ക് വരെ അന്യമായിരിക്കുന്നു. സിനിമയില്‍ ഇപ്പോള്‍ പ്രഭാതം കാണിക്കാന്‍ വാങ്ക് വിളിയാണ്. വര്‍ഷങ്ങള്‍ കൊണ്ട് ഹിന്ദി സിനിമയിലൂടെ ഹിന്ദിയെ ഉറുദുവാക്കിയതുപോലെയുള്ള തനിമയെ അപഹരിക്കുന്ന ശ്രമങ്ങളാണ് മലയാളത്തിലും നടക്കുന്നത്. ഹിന്ദുത്വ ചിന്താഗതിക്കാര്‍ ഈ ഭീഷണികളെ ശരിയായി അഭിമുഖീകരിക്കുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ ‘ഉറുദുവുഡ്’ എന്നു വിളിച്ച് ഈ പ്രശ്‌നത്തെ അഡ്രസ്സ് ചെയ്യും.

ഹിന്ദുത്വ രഹിത കേരളത്തിന്റെ പാര്‍ശ്വഫലമാണ് മദ്യത്തിനും മയക്കുമരുന്നിനും രാഷ്‌ട്രീയത്തിനും ഇത്രയേറെ അടിമപ്പെട്ട ഒരു തലമുറ. എന്തെങ്കിലും പഠിച്ച് എന്തെങ്കിലും ജോലിക്കായി നാട് കടക്കണം എന്ന ചിന്തയുമായി നടന്ന ലക്ഷ്യമില്ലാത്ത തലമുറയെ സൃഷ്ടിച്ചത് ഹൈന്ദവ സ്വത്വബോധം ഇല്ലായ്‌മയാണ്. മലയാളത്തിനോടും മണ്ണിനോടുമുള്ള സ്‌നേഹം ക്രൈസ്തവരിലും ഉണ്ടായിരുന്നു. ഇന്ന് അവരും നാട് കടക്കുന്നു. ഹൈന്ദവ വികാരമെന്ന് പറയാന്‍ കാരണം നാടിനെ അമ്മയായി കണ്ട് സ്‌നേഹിക്കുന്ന സ്വഭാവം ഹൈന്ദവം ആയതിനാലാണ്.

കേരളത്തെ വീണ്ടെടുക്കുക എന്നതിനര്‍ത്ഥം മലയാളത്തെ വീണ്ടെടുക്കുക എന്നതാണ്. മലയാളത്തെ വീണ്ടെടുക്കുക എന്നതൊരു ഹൈന്ദവ സാംസ്‌കാരിക പ്രവര്‍ത്തനമാണ്. രാഷ്‌ട്രീയ പ്രവര്‍ത്തനംകൊണ്ടുമാത്രം ഇത് നടക്കുകയുമില്ല.

Tags: Indian CultureHinduismIslamist-evangelist culturesEgyptian-Arabic-Persian cultures
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

Samskriti

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

Samskriti

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

Samskriti

വിനായക ചതുര്‍ത്ഥി: വിഘ്‌നഹരനായ ആന്തരിക ഗണപതി

Varadyam

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.