ലണ്ടന്‍: മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം എഫ് എ കപ്പിന് വീണ്ടും മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുത്തം. കഴിഞ്ഞ രണ്ട് വര്‍ഷവും ഫൈനലിലേറ്റ മുറിവിന് ഇന്നലെ വെംബ്ലി സ്റ്റേഡിയത്തില്‍ പെപ്പ് ഗ്വാര്‍ഡിയോളയുടെ ടീം പരിഹാരം കണ്ടു. ഫൈനലില്‍ ചെല്‍സിയെ 1-0ന് കീഴടക്കിയാണ് സിറ്റിയുടെ കിരീട നേട്ടം.
സിറ്റിയുടെ എട്ടാം കിരീട നേട്ടമാണിത്. പെപ്പ ഗ്വാര്‍ഡിയോളയ്‌ക്ക് കീഴില്‍ മൂന്നാമത്തെയും. 2019ല്‍ സിറ്റി എഫ് എ കിരീടം നേടുമ്പോഴും ടീം പരിശീലകന്‍ ഗ്വാര്‍ഡിയോളയായിരുന്നു.
ഇടക്കാല പരിശീലകന് കീഴില്‍ ഇറങ്ങി ചെല്‍സിക്കെതിരെയായിരുന്നു ഫൈനലില്‍ സിറ്റിയുടെ പോരാട്ടം.
കളിയുടെ സമസ്ത മേഖലയിലും സിറ്റിയാണ് ഫൈനലില്‍ ആധിപത്യം പുലര്‍ത്തിയത്. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായി കടന്നുപോയി. രണ്ടാം പകുതിയില്‍ കളി പുരോഗമിക്കവെ 71-ാം മിനിറ്റില്‍ ആന്റോയിന്‍ സെമെന്യോ ആണ് സിറ്റിയുടെ വിജയ ഗോള്‍ നേടിയത്. സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ടില്‍ നിന്നുള്ള അസിസ്റ്റിലാണ് സെമെന്യോ ഗോള്‍ നേടിയത്. ഏകപക്ഷീയമായ ഈ ഗോളിന് മത്സരം 90 മിനിറ്റും പിന്നിട്ട് ഇന്‍ജുറി ടൈമിന്റെ അഞ്ച് മിനിറ്റ് കൂടി കഴിയുമ്പോള്‍ ചെല്‍സിക്ക് മറുപടി ഉണ്ടായില്ല.















