മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി സുരക്ഷാ ജീവനക്കാരനെ ആറംഗ സംഘം മര്‍ദിച്ചെന്ന് പരാതി. സെക്യൂരിറ്റി സൂപ്പര്‍ വൈസറായ പ്രശാന്തനാണ് മര്‍ദനമേറ്റത്. നിലമ്പൂര്‍ സ്വദേശിയാണ് ഇദ്ദേഹം.
രോഗിയുടെ കൂടെ കൂടുതല്‍ ആളുകള്‍ ആശുപത്രിയുടെ ഉള്ളിലേക്ക് കയറ്റിയതിനെച്ചൊല്ലിയുളള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കഴുത്തിനു പരിക്കേറ്റ പ്രശാന്തനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പൊലീസ് അന്വേഷണം തുടങ്ങി.
















