Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2026, 12:51 pm IST
in Kottayam

കോട്ടയം: കോട്ടയം നഗര ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന തിരുനക്കര ബസ്സ്‌സ്റ്റാന്റില്‍ ജീവനെടുക്കുന്ന സംഭവങ്ങള്‍ പെരുകുന്നു. കാരണം ഇവിടെയെല്ലാം തോന്നിയപോലെ. ഒരു നിജവും നിശ്ചയവുമില്ല.

കിഴക്കന്‍ മേഖലയില്‍ നിന്നുള്ള സ്വകാര്യ ബസ്സുകളില്‍ മിക്കവയും ട്രാഫിക് പോലീസിന്റെ നിര്‍ദ്ദേശം അവഗണിച്ച് പോസ്‌റ്റോഫീസിന് സമീപം നടുറോഡിലാണ് നിര്‍ത്തുന്നത്. ഇവിടെയിറങ്ങി തിരുനക്കര സ്റ്റാന്റിലേക്ക് എത്തുന്ന യാത്രക്കാരുടെ മുന്നില്‍ കൂടി തോന്നിയപോലെയാണ് ബസുകള്‍ പായുന്നത്. ഇതിനിടയില്‍ ജീവനും കയ്യിലെടുത്താണ് യാത്രക്കാരുടെ നെട്ടോട്ടം.

ദിവസവും 350ലധികം സ്വകാര്യ ബസുകള്‍ വന്നുപോകുന്ന തിരക്കേറുന്ന തിരുനക്കര ബസ്സ്‌സ്റ്റാന്റില്‍ യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കപ്പെടുന്നില്ല. മെഡിക്കല്‍ കോളേജ് ആശുപത്രി, കുട്ടികളുടെ ആശുപത്രി, എം ജി സര്‍വ്വകലാശാല എന്നിവിടങ്ങളിലേക്കുള്ള ബസുകളെല്ലാം എത്തിച്ചേരുന്നത് തിരുനക്കര സ്റ്റാന്റിലാണ്. അതിനാല്‍ തന്നെ കോട്ടയത്ത് എത്തിച്ചേരുന്ന യാത്രക്കാരില്‍ ബഹുഭൂരിപക്ഷവും തിരുനക്കര ബസ്സ്സ്റ്റാന്റിനെയാണ് ആശ്രയിക്കുന്നത്. ചേര്‍ത്തലയ്‌ക്കുള്ള കെഎസ്ആര്‍ടിസിയും തിരുനക്കര സ്റ്റാന്റില്‍ കയറിയാണ് പോകുന്നത്.

കോടതി വിധിയെത്തുടര്‍ന്ന് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കോംപ്ലക് പൊളിച്ചു നീക്കിയശേഷം വെറും മൈതാനം പോലെ കിടക്കുന്ന സ്ഥലത്തുകൂടിയാണ് ബസുകള്‍ കയറിയറങ്ങി പോകുന്നത്. കൃത്യമായ ബസ്‌ബേഇവിടെ ക്രമീകരിക്കപ്പെടാത്തത് പലപ്പോഴും അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ക്ക് മാത്രമാണ് ബസ് ബേയുള്ളത്. നാഗമ്പടം സ്റ്റാന്റിലേക്കുള്ള ബസുകള്‍ മൈതാനം നിറഞ്ഞ് തോന്നിയപോലെയാണ് കടന്നു പോകുന്നത്. യാത്രക്കാരും തോന്നിയപോലെ ബസില്‍ നിന്നും ഇറങ്ങിപോകുന്നത്. ബസ് ജീവനക്കാരുടെയും, യാത്രക്കാരുടെയും ഒരുപോലെയുള്ള അശ്രദ്ധയാണ് അപകടങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

ബസുകള്‍ക്ക് മുന്നില്‍ ഡ്രൈവര്‍ക്ക് കാണാന്‍ കഴിയാത്ത (ബ്ലൈന്‍ഡ് സ്‌പോട്ട്) സ്ഥലത്തു കൂടി കടന്നുപോയ യാത്രക്കാരിയാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട് ജീവഹാനി സംഭവിച്ചത്. യാത്രക്കാര്‍ ഇറങ്ങുന്ന നേരമായതിനാല്‍ ബസ് മുന്നോട്ടെടുക്കാന്‍ വൈകുമെന്ന ധാരണയില്‍ യാത്രക്കാര്‍ ഇത്തരത്തില്‍ കുറുകെ കടക്കുന്നത് പതിവാണ്. ചിലപ്പോള്‍ അടുത്ത ബസില്‍ക്കയറാനുള്ള തിടുക്കവും അപകടത്തിന് കാരണമാകുന്നു. ഏതാനും നാളുകള്‍ക്ക് മുമ്പ് ഇതേസ്റ്റാന്‍ഡില്‍ സമാന അപകടത്തില്‍പ്പെട്ട് വീട്ടമ്മക്ക് ജീവഹാനി സംഭവിച്ചിരുന്നു. തിരുനക്കര സ്റ്റാന്‍ഡിനോട് ചേര്‍ന്ന് പോലീസ് കണ്‍ട്രോള്‍ റൂമുണ്ടെങ്കിലും ഗതാഗതം നിയന്ത്രിക്കാനോ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്താനോ ശ്രമിക്കാറില്ല.

പോരായ്‌മകളും ഇല്ലായ്‌മകളും നിറഞ്ഞതാണ് തിരുനക്കര ബസ്സ്‌സ്റ്റാന്റ്.

തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ ഇനിയും ജീവന്‍ പൊലിയരുത്, നഗരസഭ കുറ്റകരമായ അനാസ്ഥ വെടിയണം-ബിജെപി
കോട്ടയം നഗരത്തിലെ മരണക്കെണി ഉയര്‍ത്തുന്ന നഗരസഭയുടെ ഉടമസ്ഥതയിലുള്ള തിരുനക്കര ബസ്റ്റാന്റില്‍ ഇനിയെങ്കിലും ഒരു ജീവന്‍ പൊലിയാതിരിക്കുന്നതിനുള്ള നടപടി കോട്ടയം നഗരസഭ സത്വരമായി എടുക്കണമെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി.ലിജിലാല്‍ ആവശ്യപ്പെട്ടു. നഗര ഹൃദയത്തിലുള്ള ബസ് സ്റ്റാന്‍ഡില്‍ ഇതിനകം എട്ടുപേര്‍ ബസിടിച്ചു മരിക്കുന്ന സാഹചര്യമുണ്ടായി എന്നത് അതീവ ഗൗരവകരമാണ്. ബസ്സുകള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്ത് യാത്രക്കാരെ സുരക്ഷിതമായി കൊണ്ടുപോകുന്നതിനുള്ള സാഹചര്യമാണ് വേണ്ടത്. അത് നിയന്ത്രിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും നിര്‍ഭാഗ്യവശാല്‍ തിരക്കേറിയ ഈ ബസ് സ്റ്റാന്‍ഡില്‍ ഒരു സംവിധാനവുമില്ല.

യാത്രക്കാര്‍ക്ക് സുരക്ഷിതമായി നടക്കുന്നതിനു സൗകര്യമില്ല. രാവിലെയും വൈകുന്നേരവും ബസ്സുകളുടെയും യാത്രക്കാരുടെയും വലിയ തിരക്കാണ്. സ്റ്റാന്‍ഡിലേക്ക് കയറുന്ന ഭാഗം വളരെ ഇടുങ്ങിയതാണ്. കോണ്‍ക്രീറ്റ് ചെയ്തതിനുള്ള അലൈന്‍മെന്റ് വ്യത്യാസവും അപകടത്തിന് കാരണമാകുന്നുണ്ട്. വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഭരിക്കുന്ന കോട്ടയം നഗരസഭ നഗര മധ്യത്തിലെ സ്റ്റാന്‍ഡിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ ഒരു നടപടിയും എടുത്തിട്ടില്ല. പഴയ ബസ് സ്റ്റാന്‍ഡിലെ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയശേഷം ഒരു സൗകര്യവും ഒരുക്കാതെയാണ് ബസുകള്‍ ഇതുവഴി തിരിച്ചുവിട്ട് തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

Tags: kottayamthirunakkaraBus Stand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

Kottayam

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

Business

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

Kerala

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

പുതിയ വാര്‍ത്തകള്‍

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.