തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ ബ്രാൻഡായ ‘മിന്നൽ മാജിക്’ ഈ മാസം അവസാനത്തോടെ വിപണിയിലെത്തുന്നു. ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) ഔട്ട്ലെറ്റുകൾ വഴിയാണ് പുതിയ ബ്രാൻഡി വിതരണത്തിനെത്തിക്കുന്നത്. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറിയിലാണ് ‘മിന്നൽ മാജിക്’ ഉൽപാദിപ്പിക്കുന്നത്. അര ലിറ്റർ കുപ്പികളിലായാണ് വിപണിയിലെത്തുക. ഒരു കുപ്പിക്ക് 400 രൂപയായിരിക്കും വില. മലബാർ ഡിസ്റ്റിലറിയിൽ പ്രതിദിനം 900 കേസ് മദ്യം ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
കേരളസര്‍ക്കാരിന്റെ പുതിയ മദ്യ ബ്രാന്റിന് പേരു നിര്‍ദേശിക്കാനുള്ള അവസരം പൊതുജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ആദ്യം ‘മലബാര്‍ മിസ്റ്ററി’ എന്നു പേരു നല്‍കിയിരുന്നെങ്കിലും പിന്നീടത് ‘മിന്നല്‍ മാജിക്ക്’ എന്നു മാറ്റുകയായിരുന്നു. എംഎം എന്ന ചുരുക്കപ്പേരിലാണ് ബ്രാന്റ് അറിയപ്പെടുന്നത്.












