മീനങ്ങാടി: ആര്‍എസ്എസ് വയനാട് ജില്ലാ സംഘചാലക് മീനങ്ങാടി വേങ്ങൂര്‍ വാഴക്കണ്ടി വീട്ടില്‍ വി. ചന്ദ്രന്‍ (72) അന്തരിച്ചു. വയനാട് വികാസ് സമിതി മാനേജിങ് ട്രസ്റ്റി എന്ന നിലയിലും പ്രവര്‍ത്തിച്ച് വരുകയായിരുന്നു. 25 വര്‍ഷം ജില്ലാ വ്യവസ്ഥാ പ്രമുഖായിരുന്നു.
മുന്‍ ജില്ലാ സഹ സംഘചാലക്, മീനങ്ങാടി മണ്ഡല്‍ കാര്യവാഹ്, കല്‍പ്പറ്റ താലൂക്ക് കാര്യവാഹ്, വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. കാനറാ ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: ജയപ്രകാശ്, (എഎസ്ഐ അമ്പലവയല്‍ പോലീസ് സ്റ്റേഷന്‍), ജയേഷ് (വാട്ടര്‍ അതോറിറ്റി), ജയപ്രഭ. മരുമക്കള്‍: പ്രിയ (മീനങ്ങാടി ഗ്രാമ പഞ്ചായത്ത്), ധന്യ, സുരേഷ് (ഫോറസ്റ്റ് ഗാര്‍ഡ്). സംസ്‌കാരം മീനങ്ങാടി 54 അല്ലാനക്ക് സമീപമുള്ള കുടുംബ ശ്മശാനത്തില്‍ നടത്തി.











