News

ഇടിമിന്നലേറ്റ് മലപ്പുറത്ത് 4 വിദ്യാർത്ഥികൾ മരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മലപ്പുറം: മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾ മരിച്ചു. സംഭവ സമയം സ്ഥലത്തുണ്ടായിരുന്നത് എഴുപേരാണ്. മൂന്നുപേർ പരിക്കേറ്റ് ചികിത്സയിലാണ്. റഹീസ്, വഹാസ്, സിയാദ്, ഫഹദ് എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്.

മങ്കടയിൽ പന്തല്ലൂർ മല വ്യൂപോയിന്റ് എന്നൊരു സ്ഥലമുണ്ട്. അവിടെ എത്തിയ വിദ്യാർഥികൾക്കാണ് ഇടിമിന്നലേറ്റത്. കുഴഞ്ഞുവീണ വിദ്യാർഥികളെ നാട്ടുകാർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഘത്തിൽ ആകെ ഏഴ് പേർ ഉണ്ടായിരുന്നു. ഇവരിൽ ഒരാളെ കണ്ടെത്താൻ തിരച്ചിൽ നടത്തുകയാണ്.