Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

ഹാന്റാവൈറസ്: അറിയേണ്ട കാര്യങ്ങള്‍

ഡോ. അമര്‍ എസ്.byഡോ. അമര്‍ എസ്.
May 12, 2026, 10:35 am IST
inHealth

ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലെ എം.വി. ഹോണ്ടിയസ് എന്ന ഡച്ച് വിനോദസഞ്ചാര കപ്പലില്‍ മൂന്നുപേര്‍ മരിച്ചതോടെയാണ് ഹാന്റാവൈറസിനെ (ഒമിമേ്ശൃൗ)െ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. 149 യാത്രക്കാരുമായി പശ്ചിമാഫ്രിക്കന്‍ തീരത്തുകൂടി സഞ്ചരിച്ചിരുന്ന കപ്പലില്‍ എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഹാന്റാവൈറസ് ആഗോള മഹാമാരിയാകാന്‍ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, കോവിഡ്, നിപ്പ തുടങ്ങിയ രോഗങ്ങളുടെ ഭീതി നിലനില്‍ക്കുന്നതിനാല്‍ ലോകം വലിയ ആശങ്കയിലാണ്.

രോഗവ്യാപനം
കോവിഡിനെപ്പോലെ വായുവിലൂടെ അതിവേഗം പടരുന്ന രോഗമല്ലിത്. നിപ്പയെപ്പോലെ രോഗിയുമായി വളരെ അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവരിലേക്ക് മാത്രമേ വൈറസ് പകരുകയുള്ളൂ. അര്‍ജന്റീന, ബൊളീവിയ, അമേരിക്ക, കാനഡ, പരാഗ്വേ, ഉറൂഗ്വേ, ചിലി, ചൈന, റഷ്യ, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ എലി വര്‍ഗത്തില്‍പ്പെട്ട ജീവികളിലാണ് ഈ വൈറസ് കാണപ്പെടുന്നത്. ഇത്തരം ജീവികളുടെ മലമൂത്രവിസര്‍ജ്യം, ഉമിനീര്‍, ശ്വാസം എന്നിവയുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം വഴി രോഗം മനുഷ്യരിലേക്ക് പകരാം. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് എത്തുന്നത് വളരെ വിരളമാണ്.

പൊതുവേ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരാറില്ലെങ്കിലും, രോഗബാധിതനുമായി ദീര്‍ഘനേരം അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് രോഗസാധ്യതയുണ്ട്. എച്ച്1എന്‍1 പോലെയോ കോവിഡ് പോലെയോ ഉള്ള ഒരു വന്‍കിട വ്യാപനം ഈ വൈറസിനുണ്ടാകില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.

ലക്ഷണങ്ങള്‍

വൈറസ് ശരീരത്തില്‍ പ്രവേശിച്ച് ഒന്നു മുതല്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും.
ആരംഭ ലക്ഷണങ്ങള്‍: പനി, ക്ഷീണം, തലവേദന, പേശീവേദന (പ്രത്യേകിച്ച് നടുവേദന), വയറുവേദന, ഛര്‍ദ്ദി, വയറിളക്കം.

ഗുരുതരാവസ്ഥ: വൈറസിന്റെ വകഭേദം അനുസരിച്ച് ഇത് ശ്വാസകോശത്തെയോ ഹൃദയത്തെയോ ബാധിക്കാം. കടുത്ത ചുമ, ശ്വാസംമുട്ടല്‍, ശ്വാസകോശത്തിലെ നീര്‍ക്കെട്ട് എന്നിവയുണ്ടാകാം. ചിലപ്പോള്‍ വൃക്കകളുടെ പ്രവര്‍ത്തനം നിലയ്‌ക്കാനും സാധ്യതയുണ്ട്. താഴ്ന്ന രക്തസമ്മര്‍ദ്ദവും ആന്തരിക രക്തസ്രാവവും അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം.

ചികിത്സയും പ്രതിരോധവും
ഹാന്റാവൈറസിന് നിലവില്‍ പ്രത്യേക വാക്‌സിനോ കൃത്യമായ ചികിത്സയോ ലഭ്യമല്ല. എങ്കിലും തീവ്രപരിചരണ വിഭാഗങ്ങളിലെ വിദഗ്ധ ചികിത്സയിലൂടെ രോഗികളെ രക്ഷപ്പെടുത്താന്‍ സാധിക്കും. മികച്ച ചികിത്സ നല്‍കിയാല്‍ പോലും ഈ രോഗത്തിന്റെ മരണനിരക്ക് 25 മുതല്‍ 50 ശതമാനം വരെയാണ്. അതിനാല്‍ പ്രതിരോധത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്.

പ്രതിരോധ മാര്‍ഗങ്ങള്‍:
ശുചിത്വം: എലി വര്‍ഗത്തില്‍പ്പെട്ട ജീവികള്‍ പെരുകുന്ന സാഹചര്യം ഒഴിവാക്കാന്‍ പൊതുശുചിത്വം പാലിക്കുക.
അണുനശീകരണം: എലികളുടെ സാന്നിധ്യമുള്ള ഇടങ്ങള്‍ വൃത്തിയാക്കുമ്പോള്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കുക. ബ്ലീച്ചിങ് പൗഡറോ മറ്റ് അണുനാശിനികളോ ഉപയോഗിച്ച് അണുവിമുക്തമാക്കിയ ശേഷം മാത്രം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.

ഐസൊലേഷന്‍: രോഗം ബാധിച്ചവരെ ഐസൊലേറ്റ് ചെയ്യുകയും കൃത്യമായ ക്വാറന്റൈന്‍ പ്രോട്ടോക്കോള്‍ പാലിക്കുകയും വേണം.

കപ്പലിലെ രോഗബാധ മറ്റ് രാജ്യങ്ങള്‍ക്ക് ഭീഷണിയല്ലെന്ന് ലോകാരോഗ്യ സംഘടനയും സി.ഡി.സിയും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ അനാവശ്യ ഭീതിയുടെ ആവശ്യമില്ല, എന്നാല്‍ ജാഗ്രത തുടരേണ്ടതുണ്ട്.

Tags: world health organisationHantavirusM.V. Hondius ship
ഡോ. അമര്‍ എസ്.
ഡോ. അമര്‍ എസ്.
ഫെറ്റില്‍സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍,അഡോളസെന്റ് ഹെല്‍ത്ത് (കൗമാര ആരോഗ്യ വിഭാഗം),നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കേരള [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

News

മികച്ച ചികിത്സയും തുടര്‍ ചികിത്സയും ഉറപ്പാക്കാന്‍ ‘അനുഭവ സദസ് 2.0; ശില്‍പശാല നാളെ മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

World

നൂറ് വർഷത്തെ കഠിന പ്രയത്നം ; ഈജിപ്ത് മലേറിയ വിമുക്ത രാജ്യമായി മാറി ; അംഗീകാരം നൽകി ലോകാരോഗ്യ സംഘടന 

World

ഗാസയില്‍ പട്ടിണി രൂക്ഷം; 8000 കുഞ്ഞുങ്ങള്‍ ജീവനുവേണ്ടി പൊരുതുകയാണെന്ന് ലോകാരോഗ്യ സംഘടന

India

കോവിഡ് ജെ എന്‍ 1 വകഭേദം കൂടുതല്‍ അപകടസാധ്യത ഉളളതല്ലെന്ന് ലോകാരോഗ്യ സംഘടന

പുതിയ വാര്‍ത്തകള്‍

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.