Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചന്ദ്രനാഥ് രഥിന്റെ മകനെ ദത്തെടുക്കുമെന്ന് സുവേന്ദു അധികാരി, ചന്ദ്രനാഥ് രഥ് ഹരേകൃഷ്ണാ ആശ്രമത്തില്‍ പഠിച്ച സന്യാസിയാകന്‍ മോഹിച്ച പയ്യന്‍

ചന്ദ്രനാഥ് രഥിന്റെ മകനെ താന്‍ ദത്തെടുത്ത് വളര്‍ത്തുമെന്ന് മുഖ്യമന്ത്രിസുവേന്ദു അധികാരി. ഇനിയുള്ള കാലം മകന്റെ വിദ്യാഭ്യാസത്തിനുള്ള എല്ലാ ചെലവും വഹിക്കുമെന്ന് സുവേന്ദു അധികാരി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2026, 08:31 pm IST
inIndia

കൊല്‍ക്കൊത്ത: ചന്ദ്രനാഥ് രഥിന്റെ മകനെ താന്‍ ദത്തെടുത്ത് വളര്‍ത്തുമെന്ന് മുഖ്യമന്ത്രിസുവേന്ദു അധികാരി. ഇനിയുള്ള കാലം മകന്റെ വിദ്യാഭ്യാസത്തിനുള്ള എല്ലാ ചെലവും വഹിക്കുമെന്ന് സുവേന്ദു അധികാരി പറഞ്ഞു.

സുവേന്ദു അധികാരിയുടെ വിശ്വസ്തനും എല്ലാ പ്രവര്‍ത്തനങ്ങളും സമര്‍ത്ഥമായി ഏകോപിപ്പിക്കുകയും ചെയ്ത ചെറുപ്പക്കാരനായിരുന്നു ചന്ദ്രനാഥ് രഥ്. അതുകൊണ്ട് തന്നെയാണ് എതിരാളികളുടെ നോട്ടപ്പുള്ളിയായത്. പ്രത്യേകിച്ചും ഭവാനിപൂരില്‍ മമതയ്‌ക്കെതിരായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതില്‍ ചന്ദ്രനാഥ് രഥ് മുഖ്യ പങ്ക് വഹിച്ചിരുന്നു. ബംഗാള്‍ രാഷ്‌ട്രീയത്തില്‍ സുവേന്ദു അധികാരിയുടെ കുതിച്ചുയരലിന് പിന്നില്‍ ചന്ദ്രനാഥ് രഥിന്റെ കഠിനാധ്വാനമുണ്ട്. ഭാര്യയും മകനുമൊത്ത് താമസിച്ചുവരികയായിരുന്നു ചന്ദ്രനാഥ് രഥ്. 20 വര്‍ഷത്തില്‍ അധികമായി സുവേന്ദു അധികാരിക്ക് വേണ്ടി രാജ് ജോലി ചെയ്യുന്നു. കൊല്ലപ്പെടുമ്പോള്‍ 41 വയസ്സായിരുന്നു. സുവേന്ദു അധികാരി അധികാരത്തില്‍ എത്തിയാല്‍ ചന്ദ്രനാഥ് രഥിന് ഉയര്‍ന്ന ഭരണകാര്യ പദവി ലഭിയ്‌ക്കുമായിരുന്നു. അതാണ് കൊലപാതകത്തിലൂടെ ഇല്ലാതായത്.

ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലം വന്ന രാത്രിയിലാണ് സുവേന്ദു അധികാരിയുടെ പിഎ ആയിരുന്ന ചന്ദ്രനാഥ് രഥിനെ ബൈക്കില്‍ പിന്തുടര്‍ന്ന കൊലയാളി സംഘം കാറിനുള്ളിലേക്ക് വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയത്. മൂന്ന് ബുള്ളറ്റുകള്‍ തറച്ചാണ് ചന്ദ്രനാഥ് രഥ കൊല്ലപ്പെട്ടത്.

പ്രതിയെ കുടുക്കിയത് ടോള്‍ പ്ലാസയില്‍ നല്‍കിയ ഡിജിറ്റല്‍ പേമെന്‍റ്

ഇപ്പോള്‍ മൂന്ന് കൊലയാളികള്‍ പിടിയിലായി. ഇതില്‍ ഒരാള്‍ കൊലപാതകം കഴിഞ്ഞ ഏതാനും മിനിറ്റുകള്‍ക്കകം നിവേദിത സേതുവിലെ ബാലി ടോള്‍ പ്ലാസയില്‍ യുപിഐ വഴി പണം നല്‍കിയതാണ് കൊലപാതകിയെക്കുറിച്ചുള്ള വ്യക്തമായ സൂചന നല്‍കിയത്. ഫാസ്ടാഗ് വഴിയോ നേരിട്ട് പണം കൊടുക്കുകയോ അല്ലാതെ ഡിജിറ്റല്‍ പേയ്‌മെന്‍റ് വഴി പണം നല്‍കിയതില്‍ പൊലീസിന് സംശയം തോന്നിയിരുന്നു. ഈ യുപിഐ പണമിടപാടുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പറില്‍ നിന്നാണ് പ്രതികളെക്കുറിച്ച് വിവരം അറിയുന്നത്.

കൊലപാതകി ഷാര്‍പ് ഷൂട്ടര്‍
കൊലപാതകികളായ മൂന്ന് പേരില്‍ ഒരാളായിരിക്കണം ചന്ദ്രനാഥിന് നേരെ നിറയൊഴിച്ചത്.ഇവര്‍ വാടകക്കൊലയാളികളാണ് . പല സംസ്ഥാനങ്ങളില്‍ നിന്നാണ് കൊലയാളികള്‍ എത്തിയത്. ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ചന്ദ്രനാഥ് രഥിനെതിരെ നിറയൊഴിച്ചയാള്‍ ഷാര്‍പ് ഷൂട്ടറാണ്. നാല് ബുള്ളറ്റുകള്‍ ഉതിര്‍ത്തതില്‍ മൂന്നും ചന്ദ്രനാഥിന്റെ മര്‍മ്മസ്ഥാനങ്ങളില്‍ തുളഞ്ഞുകയറിയിരുന്നു. തല്‍ക്ഷണം മരിച്ചു. ഈ കൊലയാളി ഒരു ഷാര്‍പ് ഷൂട്ടറാണെന്ന് തെളിഞ്ഞിട്ടുണ്ട്. മൂന്ന് പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ ഇവരില്‍ നിന്നും കിട്ടുമെന്ന് കരുതുന്നു. കൊലപാതകികള്‍ക്ക് വേണ്ടി വാഹനസൗകര്യം ഏര്‍പ്പെടുത്തിയ ആളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

ഇവരെ വാടകയ്‌ക്കെടുത്ത ആള്‍ ശക്തനാണ്. ഇനി ആരാണ് കൊലയാളികള്‍ക്ക് പണം നല്‍കിയത്, ഇവര്‍ക്ക് ആയുധം നല്‍കിത്  എന്നീ കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.

സന്യാസിയാകാന്‍ മോഹിച്ച പയ്യന്‍

നേരത്തെ ബംഗാളിലെ ഹരേകൃഷ്ണ സ്കൂളില്‍ പഠിച്ച ചന്ദ്രനാഥ് രഥ് ആത്മീയകാര്യങ്ങള്‍ ഏറെ തല്പരനായിരുന്നു. സ്കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഹരേ കൃഷ്ണ പ്രസ്ഥാനത്തിന്റെ ആത്മീയ കാഴ്ചപ്പാടുകളിലേക്ക് ആഴത്തില്‍ ചന്ദ്രനാഥ് രഥ് ആകര്‍ഷിക്കപ്പെട്ടിരുന്നു. ഒരു ഘട്ടത്തില്‍ സന്യാസിയാകാന്‍ മോഹിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യന്‍ വ്യോമസേനയുടെ സ്കൂളില്‍ പ്രവേശനം ലഭിച്ചു. എന്നാല്‍ ഇത് ഉപേക്ഷിച്ചാണ് ചന്ദ്രനാഥ് രഥ് എന്ന മിടുക്കന്‍ സുവേന്ദു അധികാരിയുടെ പിഎ ആയത്.

Tags: BengalSuvendhu AdhikariLatest newsBENGAL ASSEMBLY ELECTION 2026Chandranath rathChandranath rath murder
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.