Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടുത്ത മുഖ്യമന്ത്രിയാര്? ദല്‍ഹിയിലേക്ക് കണ്ണുംനട്ട് മൂവര്‍സംഘം പ്രതീക്ഷയില്‍; അപ്രിയം പ്രകടമാക്കി അണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2026, 07:37 am IST
in Kerala

തിരുവനന്തപുരം: അടുത്ത മുഖ്യമന്ത്രിയാര് എന്ന ചോദ്യത്തിന് ഉത്തരം കാത്ത് രാഷ്‌ട്രീയ കേരളം ഡൽഹിയിലേക്ക് ഉറ്റുനോക്കുന്നു. സാധ്യത കൽപ്പിക്കപ്പെടുന്ന വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ എന്നിവരുമായി മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയെങ്കിലും ഒറ്റപ്പേരിലേക്ക് എത്താനായിട്ടില്ല. അതേസമയം, മൂന്ന് പേരും ഉറച്ച പ്രതീക്ഷ പുലർത്തുന്നുമുണ്ട്. വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫും ശനിയാഴ്ച രാത്രി തന്നെ മടങ്ങിയെത്തി. സ്വകാര്യ സന്ദർശനങ്ങൾക്കായി ഒരു ദിവസം ഡൽഹിയിൽ തുടർന്ന രമേശ് ചെന്നിത്തലയും ഞായറാഴ്ച രാത്രിയോടെ മടങ്ങി.

മുഖ്യമന്ത്രി നിർണ്ണയം സോണിയാ ഗാന്ധിയുടെ മുന്നിലാണ്. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചര്‍ച്ചയിലുള്ളത്.

കെ.സി. വേണുഗോപാലിനെ ഭൂരിഭാഗം എംഎല്‍എമാരും പിന്തുണക്കുമ്പോള്‍ വി.ഡി. സതീശനുവേണ്ടി മുസ്ലീംലീഗ് പരസ്യമായി രംഗത്തുണ്ട്. എന്നാല്‍ സീനിയോറിറ്റി പരിഗണിക്കണമെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. എംഎല്‍എമാരുടെ പിന്തുണ മാത്രം പരിഗണിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കരുതെന്ന കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ് വി.ഡി. സതീശന്‍. ഈ സാഹചര്യത്തില്‍ ഘടക കക്ഷികളുമായി കൂടുതല്‍ ആശയവിനിമയം നടത്തി കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയേക്കും.

കേരളത്തിലെ നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ എംഎല്‍എമാരുടെ പിന്തുണപ്രകാരം കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രി ആകട്ടെ എന്ന ചര്‍ച്ച നടന്നെങ്കിലും വി.ഡി. സതീശന്‍ കടുത്ത അതൃപ്തിയറിയിച്ചെന്നാണ് വിവരം. ഇതോടെ തീരുമാനമാകാതെ യോഗം പിരിയുകയായിരുന്നു.

അതേസമയം മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ചർച്ച നീണ്ടത് ജനമനസ്സിൽ ചെറിയ അപ്രിയമുണ്ടാക്കിയിട്ടുണ്ടെന്ന് പരോക്ഷമായി സമ്മതിച്ച് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരില്‍ ശക്തിപ്രകടനങ്ങള്‍ നടന്നതില്‍ കെപിസിസി നേതൃത്വത്തിനും ഹൈക്കമാന്‍ഡിന്റെ രൂക്ഷവിമര്‍ശനം. പ്രകടനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പ്രകടനങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടായെന്ന് ദേശീയനേതൃത്വം കര്‍ശനമായി നിരീക്ഷിക്കുകയാണ്. ആര്‍ക്ക് വേണ്ടി പ്രകടനം നടത്തിയാലും അയോഗ്യതയായി വിലയിരുത്തുമെന്നും കര്‍ശന സംഘടനാ നടപടി ഉണ്ടാകുമെന്നും ഹൈക്കമാന്‍ഡ് അറിയിച്ചു. തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ ദീപ ദാസ്മുന്‍ഷിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി അടക്കം മുതിർന്ന നേതാക്കളുടെ അഭിപ്രായം വീണ്ടും ശേഖരിക്കും. എഐസിസി ജനറൽ സെക്രട്ടറിയും കേരളത്തിൽനിന്നുള്ള എംപിയുമായ പ്രിയങ്ക ഗാന്ധി ഇതുവരെ ചർച്ചകളിൽ ഔദ്യോഗികമായി പങ്കാളിയായിട്ടില്ല. പ്രിയങ്കയുടെ പിന്തുണയും തീരുമാനത്തെ സ്വാധീനിക്കും. ഘടകകക്ഷികൾ പ്രിയങ്കയെ നിലപാട് അറിയിച്ചിരുന്നു. ഘടകകക്ഷികളുമായി ഹൈക്കമാൻഡ് തല ചർച്ച ഇനി ഉണ്ടാകില്ലെങ്കിലും മുതിർന്ന നേതാക്കളുമായി സംസാരിക്കുമ്പോൾ‍, ഘടകകക്ഷികളുടെ നിലപാടിനോടുള്ള പ്രതികരണവും ചോദിച്ചേക്കും. ഈ കടമ്പകളെല്ലാം പൂർത്തിയാക്കിയ ശേഷം രാഹുലും ഖർഗെയും പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധിയുടെ അഭിപ്രായം തേടും. അതാകും തീരുമാനത്തിൽ ഏറ്റവും പ്രധാനം.

എംഎൽഎമാരുടെ പിന്തുണയോ ജനകീയ പിന്തുണയോ എന്ന തർക്കത്തിൽ തട്ടിയാണ് ഹൈക്കമാൻഡ് തീരുമാനം വൈകുന്നത്.

Tags: congressRamesh ChennithalaKC Venugopalvd satheesancongress chief selection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

India

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

Kerala

വീര്യം കുറഞ്ഞ മദ്യം; യുഡിഎഫ് തര്‍ക്കത്തിന് വീര്യമേറുന്നു

Kerala

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.