Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ആരണ്യകത്തിലെ അംഗനാരത്‌നം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2026, 05:40 am IST
inSamskriti

അരക്കില്ലത്തില്‍ നിന്ന് രക്ഷപ്പെട്ട പാണ്ഡവര്‍ കാട്ടില്‍ വിശ്രമിക്കുമ്പോഴാണ് ആദ്യം ഹിഡുംബിയുമായും പിന്നീട് ഹിഡുംബനുമായും പാണ്ഡവര്‍ക്കു സമാഗമം ഉണ്ടാകുന്നത്. (ഹിന്ദിയില്‍ ഹിഡിംബി, ഹിഡിംബന്‍ എന്നിങ്ങനെയാണ് പ്രയോഗമെങ്കിലും മലയാളത്തില്‍ സ്വീകാര്യത കൂടുതല്‍ ഹിഡുംബി, ഹിഡുംബന്‍ എന്നീ പേരുകള്‍ക്കാണ്). ആദ്യം പാണ്ഡവരെ കണ്ടത് ഹിഡുംബനാണ്.

അസാധാരണമായി ഏതാനും മനുഷ്യര്‍ കാട്ടില്‍ കിടന്നുറങ്ങുന്നതും ഒരാള്‍ ഉറങ്ങാതെ ഇരിക്കുന്നതും ദൂരെ നിന്ന് കണ്ട നരഭോജി രാക്ഷസനായ ഹിഡും ബന്‍ സഹോദരിയായ ഹിഡുംബിയെ അവരുടെ അടുത്തേക്ക് ‘അവരെയൊക്കെയും കൊന്ന് എന്റെ അടുക്കല്‍ എത്തിക്കുക’ എന്ന് ആവശ്യപ്പെട്ട് പറഞ്ഞയക്കുകയാണ്. ജ്യേഷ്ഠന്‍ പറഞ്ഞത് അനുസരിച്ച് ഹിഡുംബി അവിടെ ചെന്നെങ്കിലും സ്വര്‍ണനിറമുള്ള മഹാബാഹുവും മഹാപ്രഭനും സിംഹസ്‌കന്ദനുമായ ഭീമനെ കണ്ട് അവള്‍ കാമാതുരയാകുന്നു. സോദരന്‍ പറഞ്ഞത് ചെയ്യില്ല എന്നുറച്ച്, രാക്ഷസ ഭാവം മാറ്റി സുന്ദരിയായ മനുഷ്യസ്ത്രീയായി ദിവ്യാഭരണധാരിയായി അവള്‍ ഭീമന്റെ മുന്നില്‍ ചെന്നു. ഭ്രാതൃസ്‌നേഹത്തിനും മുകളിലാണ് ഭര്‍ത്തൃസ്‌നേഹം എന്ന് ഹിഡുംബിക്ക് തോന്നി. കാമം ചിലപ്പോള്‍ ഏതു രാക്ഷസിയെയും സദ്ഗുണസമ്പന്നയാക്കാം എന്നതിന് ഉദാഹരണമായി ഹിഡുംബിയെ കാണാം. പക്ഷേ ഈ മാറ്റം എത്ര നേരത്തേക്ക് എന്നതും ഏറെ പ്രസക്തമാണ്. പക്ഷേ തനിക്ക് പ്രണയം തോന്നിയ ഭീമന്റെയും അദ്ദേഹത്തിന്റെ സഹോദരങ്ങളുടെയും മുന്നില്‍ അവള്‍ സ്വന്തം സഹോദരനെ തള്ളിപ്പറയുന്നത് കാണുമ്പോള്‍ ആര്‍ക്കും തെല്ലൊരു അലോസരം തോന്നും.

‘ഈ കാട് രാക്ഷസന്മാരുടെതാണ്. ദുഷ്ടനായ ഹിഡുംബനാണ് ഈ കാടിന്റെ അധികാരി. ദുഷ്ടരാക്ഷസനായ ജ്യേഷ്ഠന്‍ എന്നെ നിങ്ങളുടെ അടുത്തേക്ക് വിട്ടത് നിങ്ങളെ കൊന്നു കൊണ്ടുചെല്ലുവാനാണ്. പക്ഷേ ദേവോപമനായ അങ്ങയെ കണ്ടപ്പോള്‍ മറ്റാരെയും പതിയായി കാണാന്‍ ഇനി എനിക്ക് കഴിയില്ല എന്നു ബോധ്യപ്പെട്ടു. അതിനാല്‍ അങ്ങ് എന്നെ വധുവായി സ്വീകരിക്കുക’ എന്ന് ഭീമനോട് ഹിഡുംബി ആവശ്യപ്പെട്ടു.

‘എന്നെ സ്വീകരിച്ചാല്‍ മനുഷ്യഭോജികളായ രക്ഷസ്സുകളില്‍ നിന്ന് ഞാന്‍ നിങ്ങളെ രക്ഷിക്കാം. ആകാശമാര്‍ഗേ നിങ്ങളെ എവിടെയെങ്കിലും സുരക്ഷിതമായി എത്തിക്കാം. ഉറങ്ങുന്ന ഇവരെ ഉടന്‍ ഉണര്‍ത്തുക. അല്ലെങ്കില്‍ സഹോദരന്‍ ഹിഡുംബന്‍ വന്ന് ഇവരെ ക്ഷണത്തില്‍ ഭക്ഷണമാക്കും’ എന്ന് ഹിഡുംബി മുന്നറിയിപ്പു നല്‍കി.

എന്നാല്‍ ഹിഡുംബിയുടെ ഭയപ്പെടുത്തലുകള്‍ക്കൊന്നും ഭീമന്‍ വശംവദനാകുന്നില്ല. മനുഷ്യരും ഗന്ധര്‍വരും യക്ഷരുമൊക്കെ അറിഞ്ഞ തന്റെ ബലവീര്യം ഭീമന്‍ ഹിഡുംബിക്കു വ്യക്തമാക്കി കൊടുക്കുന്നു.

‘ഉറങ്ങുന്ന അമ്മയെയും സഹോദരങ്ങളേയും ഇവിടെ ഉപേക്ഷിച്ച് നിന്നോടൊത്തു വരാന്‍ ഞാന്‍ തയ്യാറല്ല’ എന്നാണ് ഭീമന്‍ അവള്‍ക്കു മറുപടി നല്‍കിയത്. അപ്പോഴൊന്നും ഭീമന് ഹിഡുംബിയോട് താല്പര്യം തോന്നുന്നില്ല. ‘നീ ഇവിടെ നില്‍ക്കുകയോ പോകുകയോ നിന്റെ സഹോദരനെ ഇങ്ങോട്ട് അയയ്‌ക്കുകയോ എന്തുവേണമെങ്കിലും ചെയ്യുക’ എന്നാണ് ഭീമന്‍ നിസംഗനായി പറയുന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം ഉണ്ടായാലും ഉത്തരവാദിത്വങ്ങളില്‍ നിന്ന് വ്യതിചലിക്കാത്ത പുരുഷനാണ് ഭീമന്‍ എന്ന് ഈ മഹാഭാരത കഥാസന്ദര്‍ഭം വ്യക്തമാക്കുന്നു.

സഹോദരി എത്താന്‍ വൈകിയപ്പോള്‍ കാരണമന്വേഷിച്ച് ഹിഡുംബന്‍ എത്തുന്നു. ഹിഡുംബിയുടെ രൂപമാറ്റം ശ്രദ്ധിച്ച ഹിഡുംബന്‍ കോപാ ക്രാന്തനായി.

രക്ഷോവംശത്തിനും പൂര്‍വികര്‍ക്കും മാനക്കേട് ഉണ്ടാക്കുന്ന ഈ പ്രവര്‍ത്തി അവസാനിപ്പിക്കണം എന്ന് അയാള്‍ സഹോദരിയോട് ആവശ്യപ്പെട്ടു. അതു നിരസിച്ച സഹോദരിയുടെ നേരെ തിരിഞ്ഞ ഹിഡുംബനെ ഭീമന്‍ തടഞ്ഞു. ‘എന്റെ മുന്നില്‍ വെച്ച് ഒരു സ്ത്രീയേയും കൊല്ലാന്‍ ഞാന്‍ അനുവദിക്കില്ല. നിന്റെ ഈ സഹോദരി കുറ്റക്കാരി അല്ല. ഉള്ളില്‍ വസിക്കുന്ന കാമദേവന്‍ ഇവളെ കൊണ്ട് ചെയ്യിപ്പിക്കുന്നതാണ്. അതിനാല്‍ നീ അവളെ വെറുതെ വിടൂ. അല്ലെങ്കില്‍ മദയാന ചവുട്ടിയരയ്‌ക്കുംപോലെ നിന്റെ തല ഞാന്‍ തകര്‍ക്കും. ഈ കാട് ദ്വിതീയ പാണ്ഡവന്‍ രാക്ഷസ വിമുക്തമാക്കും’ ഇങ്ങനെ പറഞ്ഞ ഭീമനെ ക്രുദ്ധനായി കൊല്ലാനാഞ്ഞു ഹിഡുംബന്‍. എന്നാല്‍ മല്ലയുദ്ധത്തില്‍ ഹിഡുംബനെ വളരെ എളുപ്പം നിലംപരിശാക്കി രാക്ഷസനെ ചതച്ചുകൊന്നു. ഈ കോലാഹലം കേട്ട് ഉണര്‍ന്ന കുന്തിയോട് ഹിഡുംബി തന്റെ ആഗ്രഹം അറിയിക്കുന്നു. ഹിഡുംബന്റെ സഹോദരി ആണെന്നും ഭീമനെ ഭര്‍ത്താവായി മനസാ വരിച്ചതാണെന്നും അതിനാല്‍ ആഗ്രഹസാഫല്യം ഉണ്ടാക്കണമെന്നും അവള്‍ അഭ്യര്‍ത്ഥിച്ചു.

സഹോദരവധത്തോടെ അനാഥയായിത്തീര്‍ന്ന അവളെ ഭീമന്റെ ഭാര്യയായി കുന്തി സ്വീകരിക്കുന്നു. പകല്‍സമയം ഒരുമിച്ച് ചെലവഴിച്ച്് സന്ധ്യയാകുമ്പോഴേക്കും തങ്ങളുടെ അടുത്ത് ഭീമനെ എത്തിക്കണമെന്ന് ജ്യേഷ്ഠനായ യുധിഷ്ഠിരന്‍ ഹിഡുംബിയോട് നിര്‍ദ്ദേശിക്കുന്നു. അതു ശിരസാവഹിച്ച് അവള്‍ പകല്‍നേരം ഭീമനുമൊത്ത് മാരകേളികളാടി, സന്ധ്യാനേരം തിരികെ കുന്തീസവിധത്തിലെത്തി.

ഈ സമാഗമത്തില്‍ ഭീമനും ഹിഡുംബിക്കും പിറന്ന പുത്രനാണ് ഘടോല്‍കചന്‍. കുടത്തിന്റെ പുറംപോലെ ഒട്ടുമേ മുടിയില്ലാത്ത ശിരസ്സോടുകൂടിയവന്‍ എന്ന അര്‍ത്ഥത്തിലാണ് ഈ പേര് വന്നത്. ‘പാണ്ഡവര്‍ ഐവര്‍ക്കും മൂത്തമകനാണ് നീ. ആവശ്യമുള്ളപ്പോള്‍ സഹായമായി നില്‍ക്കുക’ എന്ന് കുന്തി ഘടോല്‍കചനോട് ആവശ്യപ്പെട്ടു. ‘എന്നെ നിനയ്‌ക്കുമ്പോള്‍ തന്നെ ഞാന്‍ വന്നിരിക്കും’ എന്ന് കുന്തീദേവിക്ക് വാക്കുനല്‍കി ഘടോല്‍ക്കചന്‍ അമ്മയോടൊപ്പം വനരാജ്യത്തില്‍ തന്നെ തുടര്‍ന്നു. പാണ്ഡവര്‍ യാത്ര തുടരുകയും ചെയ്തു.

പ്രകൃതി സഹജമായ വികാരമാണ് കാമം. കാമ ക്രോധ ലോഭ മോഹ മദ മാത്സര്യങ്ങള്‍ ആയ ആറു ശത്രുക്കളില്‍ പ്രഥമവും ശക്തവുമാണ് കാമം. സഹോദരനെ ഭീമന്‍ ദാരുണമായി വധിക്കന്നത് നിസംഗയായി കണ്ടുനില്‍ക്കാന്‍ ഹിഡുംബിയെ പ്രാപ്തയാക്കിയത് അവളില്‍ ഉണര്‍ന്ന കാമമാണ്. കാമം എന്ന ശത്രു സഹോദര സ്‌നേഹത്തെ മാതമല്ല, മാതൃപിതൃ സ്‌നേഹത്തേയും മറ്റെല്ലാ ബന്ധങ്ങളെയും ഇല്ലായ്‌മ ചെയ്യുമെന്നതിന് ഇതിഹാസകാലത്തെന്നപോലെ വര്‍ത്തമാനകാലത്തും എത്രയോ ഉദാഹരണങ്ങളുണ്ട്. കാമ ക്രോധ ലോഭ മോഹ മദ മാത്സര്യങ്ങള്‍ ആയ ഈ ആറു ശത്രുക്കളെയും പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ ആണ് ആത്മീയ ഗുരുക്കന്മാര്‍ അനുശാസിക്കുന്നതെങ്കിലും സാധാരണ മനുഷ്യര്‍ക്ക് അതിന് കഴിയാറില്ല. എന്നാല്‍ ഈ ആറുവികാരങ്ങളേയും നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുമ്പോഴേ മനുഷ്യജന്മം സാര്‍ത്ഥകമാവൂ. പൂര്‍ണ വിജയിമാകൂ. രാക്ഷസ ജന്മങ്ങള്‍ക്ക് ഗുരുക്കന്മാരെ കിട്ടുക എന്നതും പ്രയാസം.

പൗരാണിക കാലങ്ങളില്‍ മക്കളെ വളര്‍ത്തി വലുതാക്കി ഉത്തമ വ്യക്തികളാക്കി സമൂഹത്തിനു പ്രദാനം ചെയ്യുന്നവര്‍ അമ്മമാരാണെന്ന് പുരാണേതിഹാസങ്ങളില്‍ നാം കാണുന്നു. ഘടോല്‍കചനെ വളര്‍ത്തിയത് ഹിഡും ബിയാണ്. അതേപോലെ അര്‍ജുനന്റെ ഭാര്യമാരായ ഉലൂപിയും ചിത്രാംഗദയും മക്കളെ വളര്‍ത്തി അവശ്യസമയത്ത് പാണ്ഡവര്‍ക്ക് ഉപകാരികളാക്കിയ അമ്മമാര്‍ക്ക് ഉദാഹരണമാണ്. ഇതിഹാസം വായിക്കാതെ പലരും പാണ്ഡവര്‍ ഹിഡുംബിയോട് നീതി ചെയ്തില്ല എന്ന മട്ടില്‍ പലതും എഴുതിക്കാണാറുണ്ട്. ഇവര്‍ ഒരിക്കലെങ്കിലും ഇതിഹാസം വായിച്ചാല്‍ ഈ വനരാജകുമാരി വരിഷ്ഠനാരികളേക്കാള്‍ എത്രയോ ജാജ്ജ്വല്യമാമായ കഥാപാത്രമാണെന്നു വ്യക്തമാകും.

 

Tags: AnganaratnamHidumbiHidumbanFemale Characters in the MahabharataAranyaka
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: അര്‍ജുനന് പുനര്‍ജീവനേകിയ ഉലൂപി

പുതിയ വാര്‍ത്തകള്‍

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ ചേര്‍ത്തുപിടിച്ച് മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

ഞങ്ങൾ വന്ദേമാതരത്തെ ബഹുമാനിക്കുന്നവരാണ് ; 2029 ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും , എഴുതിവച്ചോളൂവെന്ന് കെ സി വേണുഗോപാൽ

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

കോക്രോച്ച് ജനതാ പാർട്ടി അംഗം ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ വീടിന് നേരെ ആക്രമണം : പിതാവിനെ തല്ലിക്കൊന്നു ; 8 പേർ അറസ്റ്റിൽ

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.