കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സിനിമ സഹസംവിധായകനെതിരെ കേസെടുത്ത് മരട് പോലീസ്. ജോജോ മോൻ എന്ന ജോജോ കുരിശിങ്കലിനെതിരെയാണ് കേസെടുത്തത്.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന മോഡലിന്റെ പരാതിയിലാണ് കേസ്. ജോജോ മുൻപ് രണ്ടു വിവാഹം കഴിച്ചിരുന്നെന്നും ഇക്കാര്യം മറച്ചുവച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ലൈംഗിക ബന്ധത്തിനു സമ്മതിക്കാതിരുന്നതോടെ പ്രതി ക്രൂരമായി മർദിച്ചെന്നു യുവതിയുടെ പരാതിയിൽ പറയുന്നു. ഡേറ്റിംഗ് ആപ്പായ ബംബിൾ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.
സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി. അതേസമയം, ഒളിവിൽ കഴിയാൻ പ്രതിക്കു ചില പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.
















