കരുനാഗപ്പള്ളി: കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് മാതാ അമൃതാനന്ദമയീ മഠത്തിലെത്തി. ഭാര്യ നീതാ സേത്തുമായി ആശ്രമത്തിലെത്തിയ അദ്ദേഹത്തെ മുതിര്‍ന്ന സംന്യാസിമാരും ആശ്രമ അന്തേവാസികളും കോളജ് അധികൃതരും ചേര്‍ന്ന് സ്വീകരിച്ചു.
മാതാ അമൃതാനന്ദമയീ ദേവിയെ നേരില്‍ കാണാന്‍ എത്തിയ അദ്ദേഹം കൂടിക്കാഴ്ചയ്‌ക്ക് ശേഷം ആശ്രമവും അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസും സന്ദര്‍ശിച്ചു. കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ ലാബുകളും സെന്ററുകളും സന്ദര്‍ശിച്ച അദ്ദേഹം സര്‍വ്വകലാശാലാ അധികൃതരുമായും വിവിധ ലാബുകളുടെയും സെന്ററുകളുടെയും പ്രതിനിധികളുമായി സംവദിച്ച ശേഷമാണ് മടങ്ങിയത്.













