
ഗുവാഹത്തി: ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ 12ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ബിജെപി മുന്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ ഗുവാഹത്തിയിലെത്തും. ഹിമന്തയുടെ നേതൃത്വത്തിലുള്ള രണ്ടാം ബിജെപി സര്‍ക്കാരാണിത്.
പുതിയ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള നിരീക്ഷകനായി നഡ്ഡയെയും, സഹനിരീക്ഷകനായി ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനിയെയും ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് നിയോഗിച്ചു. സത്യപ്രതിജ്ഞയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുക്കും.
അതിനിടെ മുഖ്യമന്ത്രി ലോക്ഭവനില്‍ ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യക്കു രാജി സമര്‍പ്പിച്ചു. ഫല പ്രഖ്യാപന ശേഷം സംസ്ഥാനത്തു പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വഴിയൊരുക്കാനാണ് രാജി.