Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

ഭാഗം-3

ഡോ. രാജേഷ് പി.പി.byഡോ. രാജേഷ് പി.പി.
May 7, 2026, 06:00 am IST
inSamskriti

മനുഷ്യനെ വഴിതെറ്റിക്കുന്നത് രാഗദ്വേഷങ്ങളില്‍ നിന്നുണ്ടാകുന്ന വിവേകമില്ലായ്‌മയാണ്. എന്റേതല്ലാത്തതോ എനിക്കിഷ്ടമില്ലാത്തതോ ആയ ഏതിനെയും നശിപ്പിക്കണം. അതുപോലെ തനിക്കിഷ്ടപ്പെട്ടതിനെയെല്ലാം വളര്‍ത്തിക്കൊണ്ടുവരികയും തന്റെതാക്കുകയും വേണം എന്ന മനോഭാവം സാധാരണ കണ്ടുവരുന്നു. ‘സത്യം വദ, ധര്‍മ്മം ചര’ എന്ന് ഉദ്‌ബോധിപ്പിച്ച ഭാരതം അധികാരത്തെക്കാളുപരി ധര്‍മ്മത്തിന് മുന്‍ഗണന നല്‍കി.

സര്‍വ്വചരാചരങ്ങളിലും തന്റെ ആത്മഭാവം കാണുന്നതാണ് ദൈവബോധം അഥവാ ധര്‍മ്മബോധം. ധര്‍മ്മം സര്‍വ്വത്ര വിജയത്തെ പ്രദാനം ചെയ്യുന്ന മഹാധനമാണെന്നത് മനസ്സിലാക്കി ധര്‍മ്മമാര്‍ഗ്ഗത്തില്‍ ചരിക്കണം. കുരുക്ഷേത്രയുദ്ധത്തിന് പുറപ്പെടുംമുമ്പ് ആശീര്‍വാദത്തിനും അനുഗ്രഹത്തിനുമായി ഗാന്ധാരിയെ നമസ്‌കരിച്ച, തന്റെ മകനായ ദുര്യോധനനോട് ആ മാതാവ് മന്ത്രിച്ചത്. ‘യഥോ ധര്‍മ്മ സ്തതോ ജയഃ’ എന്നാണ് എവിടെ ധര്‍മ്മമുണ്ടോ അവിടെ വിജയം. തന്റെ പുത്രനായിട്ടുപോലും വിജയം ആശംസിക്കാതെ ആ മാതാവ് ധര്‍മ്മപക്ഷത്താണ് നിന്നത്. ധര്‍മ്മം മാത്രമേ വിജയിക്കു എന്ന മൂല്യബോധം കൊണ്ടാണങ്ങനെ ചെയ്തത്. ഭഗവാന്‍ ബുദ്ധന്‍ ഏറ്റവും പ്രാധാന്യം കൊടുത്തതും ധര്‍മ്മത്തിനാണ്.

ലോകം ഇന്ന് അഭിമുഖീകരിക്കുന്ന അതിസങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഭൗതികമായ പരിഹാരം മാത്രം മതിയാകില്ല. ആയുധങ്ങള്‍ക്കും സാമ്പത്തിക ഉപരോധത്തിനും മറ്റ് സമ്മര്‍ദ്ദങ്ങള്‍ക്കും യുദ്ധങ്ങളെ താല്‍ക്കാലികമായി തടയാന്‍ സാധിച്ചേക്കും പക്ഷേ ശ്വാശതമായ പരിഹാരം കണ്ടെത്താന്‍ അവയ്‌ക്ക് സാധിക്കില്ല. ഇവിടെയാണ് ശങ്കരദര്‍ശനവും ഭാരതീയ ചിന്താധാരകളും ലോകത്തിന് വഴികാട്ടിയാകുന്നത്.

1. ശ്രീശങ്കരദര്‍ശനത്തിന്റെ കാതലായ ഏകത്വബോധം പുതിയ ലോകക്രമത്തിന്റെ ആധാരശിലയാകണം.

2. ശങ്കരദര്‍ശനം നമ്മോടു വെളിപ്പെടുത്തുന്നത് ആയുധങ്ങള്‍കൊണ്ട് നേടാനാവാത്ത സമാധാനം ആത്മീയ ഉണര്‍വ്വിലൂടെയും അദ്വൈതബോധത്തിലൂടെയും മാത്രമെ സാധ്യമാകൂ എന്നാണ്.

3. സംഘര്‍ഷഭരിതമായ പുതിയ ലോകക്രമത്തില്‍ ഭാരതത്തിന്റെ പങ്ക് ഒരു ധാര്‍മ്മികശക്തി എന്ന നിലയിലാണ്. സംഘര്‍ഷങ്ങള്‍ക്കിടയില്‍ സമാധാനത്തിന്റെ ഭാഷയില്‍ സംസാരിക്കാനും സന്തുലിതാവസ്ഥ നിലനിര്‍ത്തുവാനും സാധിക്കുന്നതരത്തില്‍ ഇടപെടാന്‍ സാധിക്കുന്നത്. ഭാരതത്തിന്റെ ആത്മീയപാരമ്പര്യം ഒന്നുകൊണ്ടുമാത്രമാണ്.

സമാധാന വിദ്യാഭ്യാസം

സമാധാനത്തിന്റെ സംസ്‌കാരം വളര്‍ത്താന്‍ സഹായിക്കുന്ന വിദ്യാഭ്യാസം, സ്‌കൂള്‍ തലം മുതല്‍ കുട്ടികള്‍ക്ക് നല്‍കണം സമാധാനം, സഹിഷ്ണുത, സംഘര്‍ഷപരിഹാരം, സഹകരണം തുടങ്ങിയ മൂല്യങ്ങള്‍ അവരിലെത്തിക്കുവാന്‍ ഉതകുന്ന പാഠ്യപദ്ധതി ഉണ്ടാകണം. അക്രമരഹിതമായി പ്രശ്‌നം പരിഹരിക്കുവാനുള്ള ശേഷി കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. ഭാരതം മുന്നോട്ടുവച്ച ‘ലോകാഃസമസ്താഃ സുഖിതോ ഭവന്തുഃ’, സമസ്ത ലോകത്തിനും സുഖവും ശാന്തിയും ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കണം.

മാനസികമായി ശാന്തി അനുഭവിക്കുന്ന വ്യക്തികള്‍ക്ക് മാത്രമേ സാമാധനപരമായ സമൂഹം കെട്ടിപ്പടുക്കുവാന്‍ സാധിക്കുകയുള്ളൂ. ധ്യാനം, യോഗ തുടങ്ങിയവ വ്യക്തികളില്‍ സഹിഷ്ണുത ഉണ്ടാക്കും. ആഗോളതലത്തില്‍ ഇവ വിദ്യാലയങ്ങളില്‍ പഠനവിഷയമാക്കണം. സംസ്‌കാരം, മനുഷ്യാവകാശങ്ങള്‍, സമാധാനം എന്നിവ ജനങ്ങളുടെ മനസ്സില്‍ തുടങ്ങേണ്ടുന്ന ഒന്നാണ്. ഭാവിതലമുറയെ സമാധാനവാദികളായി വളര്‍ത്തുക. സ്‌നേഹത്തിലും സഹകരണത്തിലും അധിഷ്ഠിതമായ ഒരു ലോകവീക്ഷണം കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കണം.
സമാധാനത്തെ കേവലം ഒത്തുതീര്‍പ്പുകളായല്ല. മറിച്ച് ആത്മീയമായ ഏകത്വത്തിന്റെ പ്രതിഫലനമായാണ് ഭാരതീയദര്‍ശനങ്ങള്‍ കാണുന്നത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി. ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുള്ളനുകമ്പയും; അരുളുള്ളവനാണുജീവിയെന്നുരുവിട്ടീടുകീ നവാക്ഷരി’ തുടങ്ങിയ ശ്രീനാരായണഗുരുവിന്റെ ദര്‍ശനവും സന്ദേശങ്ങളും ആഗോള സമാധാനത്തിനുള്ള മുദ്രാവാക്യങ്ങളാണ്.

ലോകസമാധാനം എന്നത് കേവലം ഒരു സ്വപ്‌നമല്ല, മറിച്ച് കൃത്യമായ പദ്ധതികളിലൂടെയും സഹകരണത്തിലൂടെയും നേടിയെടുക്കാവുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. രാഷ്‌ട്രനേതാക്കള്‍ തങ്ങളുടെ സങ്കുചിതമായ താല്പര്യങ്ങള്‍ വെടിഞ്ഞ് മനുഷ്യസമൂഹത്തിന്റെ പൊതുവായ നന്മയെ ലക്ഷ്യമാക്കി രാഷ്‌ട്രസേവനം നടത്തുമ്പോള്‍ മാത്രമെ ശാശ്വതമായ ലോകസമാധാനം സാധ്യമാകുകയുള്ളൂ.

ഭാരതം ഇന്ന് ലോകത്തിന് മുമ്പില്‍ ഒരു വിശ്വഗുരുവായി ഉയര്‍ന്നുവരുന്നത് ശങ്കരദര്‍ശനം ലോകത്തിന് പകര്‍ന്ന് നല്‍കികൊണ്ടാണ്. ലോകത്തിന്റെ ഏത് ഭാഗത്ത് യുദ്ധമോ ഭീകരവാദമോ പ്രകൃതി ദുരന്തമോ പകര്‍ച്ചവ്യാധിയോ ഉണ്ടായാലും അത് ബാധിക്കുന്നത് മാനവരാശിയെ മുഴുവനാണ് എന്ന തിരിച്ചറിവ് കൊണ്ട് ഭാരതം ‘വിശ്വബന്ധു’- എന്ന നിലയില്‍ ലോകരാജ്യങ്ങളുമായി അതിരുകളില്ലാത്ത സാഹോദര്യം നിലനിര്‍ത്തുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് സാധ്യമായ എല്ലാവിധ സഹായവും വിവിധരാജ്യങ്ങള്‍ക്ക് നല്‍കിയത് വസുധൈവ കുടുംബകം എന്ന ദര്‍ശനത്തിന്റെ സമകാലിക ആവിഷ്‌കാരമായിരുന്നു.

(അവസാനിച്ചു)

 

Tags: ShankaracharyaSree Sankaracharya jayantiIndia and World Peace
ഡോ. രാജേഷ് പി.പി.
ഡോ. രാജേഷ് പി.പി.
കോട്ടയം കൂടമാളൂരിലുള്ള കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ അസി.പ്രൊഫസറും വിദ്യാഭ്യാസ വികാസ കേന്ദ്രം ക്ഷേത്രീയ സഹസംയോജകും ആണ് ലേഖകന്‍ [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു
India

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Varadyam

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കരജയന്തി ആഘോഷം - അദ്വൈതശങ്കരം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു.
Kerala

ശങ്കരാചാര്യര്‍ പകര്‍ന്നത് ഒരുമയുടെ സന്ദേശം: സ്വാമി ഉദിത് ചൈതന്യ

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.