Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

തോല്‍വിയേക്കാള്‍ ഞെട്ടിച്ച വിജയം

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
May 6, 2026, 09:35 am IST
in Article
വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍

വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍

പത്തുവര്‍ഷം തുടര്‍ച്ചയായി ഭരിച്ച് ചരിത്രം രചിച്ച പിണറായി വിജയന്റെ മുന്നണി തോറ്റതിനേക്കാള്‍ അവരെ ഞെട്ടിച്ച ചില വിജയങ്ങളുണ്ട്. അതാണ് ജി. സുധാകരന്റെയും വി. കുഞ്ഞികൃഷ്ണന്റെയും ടി.കെ. ഗോവിന്ദന്റെയും വിജയം. ആരും ഒരിക്കലും ഊഹിക്കാത്തതും പ്രവചിക്കാത്തതും പ്രതീക്ഷിക്കാത്തതുമായിരുന്നു ഇത്. പയ്യന്നൂരോ അത് പാര്‍ട്ടി ഗ്രാമമല്ലെ? തളിപ്പറമ്പ് എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ എതിരാളികള്‍ക്ക് ഉള്‍ക്കിടിലമുണ്ടാകുന്ന മണ്ഡലമല്ലേ? രണ്ടിടത്തുമാണ് പാര്‍ട്ടിയില്‍ കലഹമുണ്ടാക്കി പുറത്തിറങ്ങി മത്സരിച്ച കുഞ്ഞികൃഷ്ണനും ഗോവിന്ദനും മത്സരിച്ച് വിജയക്കൊടി നാട്ടിയത്. കയ്യൂരും കരിവള്ളൂരും കാവുമ്പായിയും പറഞ്ഞ് അണികളെ കോരിത്തരിപ്പിക്കുന്ന രക്തസാക്ഷി വീരസ്മരണകള്‍ വിളമ്പുന്ന പാര്‍ട്ടിക്ക് പണികൊടുക്കാന്‍ ഒരുമ്പെട്ട ധീരതയെ എത്ര പറഞ്ഞാലും മതിവരില്ല. പാര്‍ട്ടിക്കെതിരെ പഞ്ചായത്തുകളിലും നഗരസഭകളിും നിര്‍ത്താന്‍ സ്ഥാനാര്‍ത്ഥികളെപോലും കിട്ടാത്ത സ്ഥലങ്ങളുള്ള പ്രദേശമാണിത്. മണ്ണും മണലും കോരി വിറ്റ് കീശവീര്‍പ്പിക്കുന്ന, ചോദിക്കാനും പറയാനും ആളില്ലാത്ത പ്രദേശങ്ങളില്‍ സ്ഥാനാര്‍ത്ഥികളായി നിന്നതിന്റെ അത്ഭുതങ്ങള്‍ കെട്ടടങ്ങാത്ത പ്രദേശങ്ങളടങ്ങിയ മണ്ഡലങ്ങളാണിത്. അതൊരു തമാശയായേ ജനങ്ങള്‍ കണ്ടുള്ളൂ. അവിടെയാണ് വന്‍ഭൂരിപക്ഷത്തിന് ജയിച്ചുകയറിയത്.

തളിപ്പറമ്പില്‍ എം.വി. ഗോവിന്ദന്‍ ജയിച്ച് മന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമായതാണ്. പാര്‍ട്ടി സെക്രട്ടറിയായശേഷം മന്ത്രിസ്ഥാനം ഉപേക്ഷിച്ചു. എന്നിട്ടും എംഎല്‍എ സ്ഥാനം ഒഴിഞ്ഞിരുന്നില്ല. അവിടെ, ആന്തൂര്‍ നഗരസഭ അധ്യക്ഷയും ഗോവിന്ദന്‍ മാഷിന്റെ ഭാര്യയുമായ പി.കെ. ശ്യാമളയെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തി. ഇത് ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ചയായി, ചര്‍ച്ചയ്‌ക്കു മുന്‍കൈ എടുത്ത ടി.കെ. ഗോവിന്ദന്‍ തന്നെ മുന്നിട്ടറങ്ങി സ്ഥാനാര്‍ത്ഥിയായി. ജില്ലാ കമ്മിറ്റി അംഗമായ ഗോവിന്ദനെതിരെ ജില്ലാ സെക്രട്ടറി രാഗേഷടക്കം മുന്നിട്ടിറങ്ങി.

എം.വി. ഗോവിന്ദന്‍ ഇത് കേട്ട ഭാവം നടിച്ചില്ല അതാണ് പ്രകോപനമുണ്ടാക്കിയത്. ഇതേ രീതി തന്നെയായിരുന്ന പയ്യന്നൂരും പ്രശ്നമുയര്‍ത്തിയത്. പാര്‍ട്ടിയുടെ പയ്യന്നൂര്‍ എംഎല്‍എ മധുസൂദനന്‍ രക്തസാക്ഷി ഫണ്ട് മുക്കിയതടക്കമുള്ള അഴിമതി കേസുകള്‍ ഒന്നടങ്കം നിരത്തിയാണ് കുഞ്ഞികൃഷ്ണന്‍ രംഗത്തിറങ്ങിയത്. ഈ വിഷയത്തിലും ജില്ലാ സെക്രട്ടറി രാഗേഷിന്റെ നിലപാട് ധിക്കാരപരമായിരുന്നു. ഇതില്‍ മനം നൊന്താണ് കുഞ്ഞികൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയായത്. ഇതൊന്നും കുഞ്ഞികൃഷ്ണന്‍ മറുപടി അര്‍ഹിക്കാത്ത വിഷയമാണെന്ന നിലപാടായിരുന്നു പാര്‍ട്ടിക്ക്. ഇതേ അവസ്ഥയായിരുന്നു അമ്പലപ്പുഴയില്‍ ജി. സുധാകരനോടുള്ള നിലപാട്. കുലംകുത്തി എന്ന മട്ടില്‍ മുഖ്യമന്ത്രിയുടെ പ്രതികരണവും വന്നു. സുധാകരനും പാര്‍ട്ടിക്കെതിരെ മത്സരത്തിനിറങ്ങി. അവിടെയും പാര്‍ട്ടി തോറ്റു. മൂവരും വിജയിച്ചു. മൂന്ന് ബിജെപിക്കാര്‍ വിജയിച്ചതിലും വലിയ തോല്‍വിയായി പാര്‍ട്ടിക്ക് ഇത്. ബിജെപി ജയിക്കില്ല ഒരിടത്തും എന്ന് ആണയിട്ട് പറഞ്ഞതാണ് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം. മുഖ്യമന്ത്രി കഷ്ടിച്ച് ജയിച്ചു. പറഞ്ഞ മന്ത്രിമാരടക്കം തോറ്റു.

ബിജെപിയെ തോല്‍പ്പിച്ച് താക്കോലും കീശയിലിട്ട് നടന്ന മന്ത്രിയുടെ താക്കോല്‍ എവിടെയെന്ന് പരതി നോക്കേണ്ട അവസ്ഥയാണ്. ഇതിലും ഭേദപ്പെട്ട തോല്‍വിയാണ് മാണി കേരളാ കോണ്‍ഗ്രസിന്റേത്. മന്ത്രിയടക്കമുള്ള നേതാക്കള്‍ ഒന്നടങ്കം തോറ്റു.

ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നേമത്തും വി. മുരളീധരന്‍ കഴക്കൂട്ടത്തും ഗോപകുമാര്‍ ചാത്തന്നൂരും വിജയിച്ചത് അപ്രതീക്ഷിതമായിരുന്നില്ല. പാ
ലക്കാട്ടും മഞ്ചേശ്വരത്തും സിപിഎം ഉണ്ടാക്കിയ ഡീലടിസ്ഥാനത്തില്‍ മാത്രമാണ് ബി ജെ പി പരാജയപ്പെട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കും.

Tags: G.SudhakaranKerala assembly election 2026T K GovindanV. Kunhikrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് സിപിഎം നേതാക്കള്‍ പഠിക്കണമെന്ന് ജി സുധാകരന്‍, പൊലീസിനും വിമര്‍ശനം

Kerala

ജി.സുധാകരന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

Kerala

സലാമിന് വിവരമില്ലെന്ന് ജി സുധാകരന്‍, പണം പിരിച്ചത് ആരില്‍ നിന്നെന്ന് വെളിപ്പെടുത്താനാവില്ല, പിരിച്ച പണം തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൊടുത്തിട്ടുണ്ട്

Kerala

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

പുതിയ വാര്‍ത്തകള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.