
ജയ്‌പൂര്‍ : പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി അന്തരിച്ചു. രാജസ്ഥാനിലെ ഉദയ്‌പുരിലുണ്ടായ വാഹനാപകടത്തിലാണ് അന്ത്യം.കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. സൂപ്പര്‍ ഗുഡ് ഫിംലിംസ് കമ്പനിയുടെ സ്ഥാപകനാണ്. നടന്‍ ജീവ മകനാണ്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ആര്‍ബി ചൗധരി നിര്‍മ്മിച്ചിട്ടുണ്ട്.
നാല് പതിറ്റാണ്ടിലേറെ കാലം കൊണ്ട് അദ്ദേഹം 99 ചിത്രങ്ങള്‍ നിര്‍മ്മിച്ചു. നാട്ടമൈ, സൂര്യവംശം, പുരിയാത പുധിര്‍,സമുദ്രം, ആനന്ദം, തിത്തിക്കുദെ എന്നിവ ജനപ്രിയ സിനിമകളാണ്. വടിവേലുവും ഫഹദ് ഫാസിലും അഭിനയിച്ച മാരീസന്‍ ആയിരുന്നു അദ്ദേഹം നിര്‍മ്മിച്ച അവസാന ചിത്രം. ഏഴ് തവണ തമിഴ്നാട് സംസ്ഥാന ഫിലിം അവാര്‍ഡ് നേടിയിട്ടുണ്ട്.