ഗാന്ധികുടുംബത്തിന്റെ വിശ്വസ്ത ഭക്തനായിരുന്നു അസമിലെ ഹിമന്ത ബിശ്വശര്‍മ്മയെങ്കില്‍ മമതയുടെ വിശ്വസ്ത അനുയായിയായിരുന്നു ബംഗാളിലെ സുവേന്ദു അധികാരി. പക്ഷെ ഗാന്ധി കുടുംബം അവരോട് അടുപ്പം പുലര്‍ത്തിയിരുന്ന ഗൊഗോയ് കുടുംബത്തിന് വേണ്ടി ഹിമന്തയെ വലിച്ചെറിഞ്ഞപ്പോള്‍ മോദി ആ വേദനിക്കുന്ന പുഷ്പത്തെ എടുത്ത് നെഞ്ചില്‍ ചൂടി. ആ ഹിമന്തയാണ് ഇന്ന് അസമില്‍ ബിജെപിയുടെ മുഖ്യമന്ത്രിയായി വീണ്ടും മൂന്നാമതും അധികാരത്തിലേറുന്നു.
സമാനമാണ് സുവേന്ദു അധികാരിയുടെ കഥയും. ഏറ്റവും കഴിവുറ്റ ഈ അനുയായിയെ ഓടയിലേക്ക് തള്ളി മമത സ്വന്തം മരുമകനായ അഭിഷേക് ബാനര്ജിയെ തന്റെ പിന്‍ഗാമിയായി വാഴിച്ചു. വേദനിക്കുന്ന ഈ നേതാവിനെ മോദി വീണ്ടും കൈകൊടുത്ത് പിടിച്ചുയര്‍ത്തി ഇന്നിതാ ബംഗാളില്‍ ബിജെപി അധികാരത്തിലേക്കുയരുമ്പോള്‍ അവിടെ മുഖ്യമന്ത്രിസ്ഥാനത്തെത്തുക ഈ സുവേന്ദു അധികാരിയാണ്.
കുടുംബരാഷ്‌ട്രീയത്തിന്റെ പേരിലാണ് അസമില്‍ ഹിമന്ത ബിശ്വശര്‍മ്മയെയും സുവേന്ദു അധികാരിയും ബലിയാടാക്കപ്പെട്ടത്. എന്നാല്‍ കുടുംബരാഷ്‌ട്രീയത്തിനല്ല, കഴിവിന് പ്രാധാന്യം നല്‍കുന്ന ബിജെപിയാണ് ഈ രണ്ട് നേതാക്കള്‍ക്കും രക്ഷകരായത്.
















