Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

ഭാഗം - 2

ഡോ. രാജേഷ് പി.പി. by ഡോ. രാജേഷ് പി.പി.
May 4, 2026, 06:00 am IST
in Varadyam

ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ സംഘര്‍ഷങ്ങളിലൊന്ന് പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ കടന്നുകയറ്റമാണ്. ഭാരതീയ സംസ്‌കാരം പ്രകൃതിയെ അമ്മയായി കാണുന്നു ‘മാതാഭൂമിഃ പുത്രോ അഹം പൃഥിവ്യാഃ’ അദ്വൈത ചിന്തയില്‍ പ്രകൃതിയും മനുഷ്യരും വേര്‍പിരിക്കാനാവാത്തതാണ്. ഈ ഏകത്വബോധം ഉള്ള ഒരാള്‍ പ്രകൃതിയെ ഉപദ്രവിക്കുന്നത് തന്നെത്തന്നെ ഉപദ്രവിക്കുന്നതിന് തുല്യമായി കരുതും. ഇത് പരിസ്ഥിതി നശീകരണത്തിന് തടയിടും. പരിസ്ഥിതി സംരക്ഷണം ഒരു ആത്മീയപ്രവര്‍ത്തനമായി മാറ്റപ്പെടും. അദ്വൈതദര്‍ശനപ്രകാരം സര്‍വ്വചരാചരങ്ങളിലും കുടികൊള്ളുന്നത് ഒരേ ചൈതന്യമാണ്, ഒരേ പരമസത്യത്തിന്റെ വിവിധരൂപങ്ങളാണ് അവയെല്ലാം.

ആഗോള പൗരത്വം – വസുധൈവ കുടുംബകം
‘സ്വദേശോ ഭുവനത്രയം’, മൂന്ന് ലോകങ്ങളും എന്റെ സ്വരാജ്യമാണ് എന്ന ദര്‍ശനം ഭാരതീയ ചിന്തയിലുണ്ട്. അദ്വൈതബോധമുള്ള ഒരാള്‍ക്ക് പ്രത്യേക രാജ്യത്തോടൊ, വംശത്തോടോ, മതത്തോടൊ ഉള്ള ഇടുങ്ങിയ മമതയെക്കാള്‍ ഉപരി ലോകത്തോടുള്ള ഉത്തരവാദിത്വമാണ് ഉണ്ടാകുക.

മനുഷ്യാവകാശങ്ങള്‍ എന്നത് നിയമം അനുശാസിക്കുന്ന ഒരു കരാര്‍ മാത്രമല്ല മറിച്ച് ഒരോ മനുഷ്യനിലും അടങ്ങിയിരിക്കുന്ന ദൈവികതയെ ആദരിക്കലാണ്. ശ്രീശങ്കരന്‍ പകര്‍ന്നു നല്‍കിയ ‘സമദര്‍ശം’ ആഗോള പൗരത്വത്തിന്റെ അടിസ്ഥാനശിലയാണ്.

‘അയം നിജഃ പരോവേദിഗണന ലഘുചേതസാം
ഉദാരചരിതാനാംതു വസുധൈവ കുടുംബകം’
എന്ന മഹാഉപനിഷത്തിലെ വാക്യം രാജ്യങ്ങള്‍ തമ്മിലുള്ള വേര്‍തിരിവുകള്‍ക്കപ്പുറം സമാധാനവും സാഹോദര്യവും നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു. വസുധൈവ കുടുംബകം എന്ന സങ്കല്പം ലോകത്തെ ഒരു വിപണിയായല്ല മറിച്ച് സ്‌നേഹവും കരുതലും സഹകരണവും പുലര്‍ത്തുന്ന ഒരു കുടുംബമായിട്ടാണ് കാണുന്നത്. അതിര്‍വരമ്പുകളില്ലാത്ത ലോകസാഹോദര്യത്തെയും സ്‌നേഹത്തെയുമാണ് ഈ വരികള്‍ വിളംബരം ചെയ്യുന്നത്. നുമുക്കിടയിലുള്ള വേര്‍തിരിവുകള്‍ മറന്ന് ലോകത്തെ ഒരു വലിയ കുടുംബമായി കാണാന്‍ ഇത് നമ്മെ പ്രേരിപ്പിക്കുന്നു. ഭൂമിയിലെ വിഭവങ്ങള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും എല്ലാവരും ഏകോദരസഹോദരന്മാരെപോലെ ജീവിക്കണമെന്നുമുള്ള സന്ദേശം മാനവസമൂഹത്തിന് നല്‍കുന്നതിനായി ജി 20 അധ്യക്ഷപദവി വഹിച്ചപ്പോള്‍ ‘One Earth, One Family, One future’ എന്ന വിശ്വമാനവികതയുടെ സന്ദേശം ഭാരതം ഉയര്‍ത്തിപ്പിടിച്ചു. ഇത് ആഗോള ഉത്തരവാദിത്തബോധത്തോടെയുള്ള നയതന്ത്രത്തിന് (Global Diplomacy) അടിത്തറ പാകുന്ന ധാര്‍മ്മികമായ ചട്ടക്കൂടാണ്.

ലോകം നേരിടുന്ന സംഘര്‍ഷങ്ങള്‍ക്ക് മൂലകാരണം അവിദ്യ അഥവാ അജ്ഞാനമാണ് എന്ന് ഭാരതീയ ദര്‍ശനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ലോകസമാധാനം നേടിയെടുക്കണമെങ്കില്‍ നാം എല്ലാവരും ഒന്നാണെന്ന (Universal Oneness) ചിന്തയിലൂടെ നേടിയെടുക്കുവാന്‍ കഴിയും.

ഭാരതീയ ദര്‍ശനങ്ങള്‍ സമാധാനത്തെ ആന്തരികമായ ബോധത്തിന്റെ പരിവര്‍ത്തനമായാണ് കാണുന്നത്. ശങ്കരാചാര്യരുടെ അദ്വൈത സിദ്ധാന്തം ലോകസമാധാനത്തിന് ശക്തമായ ഒരു ദാര്‍ശനികവും ആത്മീയവുമായ അടിത്തറ നല്‍കുന്നു. സര്‍വ്വ ജീവജാലങ്ങളിലും വസിക്കുന്നത് ഒരേ ആത്മചൈതന്യമാണെന്ന ബോധം നിരായുധീകരണത്തിന് കരുത്ത് നല്‍കും.

പഞ്ചായതന പൂജ- വൈവിധ്യത്തിലെ ഏകത്വം

ശങ്കരാചാര്യര്‍ ഭാരതത്തിലുടനീളം സഞ്ചരിച്ചപ്പോള്‍ അദ്ദേഹം പ്രദേശികമായ ആചാരങ്ങളെയും ഭാഷകളെയും തള്ളിക്കളഞ്ഞില്ല. പകരം എല്ലാ ആരാധനാക്രമങ്ങള്‍ക്കും പിന്നില്‍ ഒരേ ഒരു പരമസത്യമെന്ന് അദ്ദേഹം സ്ഥാപിച്ചു. ശങ്കരാചാര്യരുടെ കാലഘട്ടത്തില്‍ ശൈവര്‍, വൈഷ്ണവര്‍, ശാക്തേയര്‍ എന്നിങ്ങനെ ആരാധനാപരമായ വലിയ വിഭജനങ്ങള്‍ നിലനിന്നിരുന്നു. ഈ ഭേദചിന്തകള്‍ ഇല്ലാതാക്കാന്‍ ശങ്കരാചാര്യര്‍ ആവിഷ്‌ക്കരിച്ച ‘പഞ്ചായതന പൂജ’ വൈവിധ്യങ്ങള്‍ക്കിടയിലെ ഐക്യത്തിന്റെ ഉത്തമ ഉദാഹരണമാണ്. അഞ്ച് പ്രധാനദേവതകളെ ഒരേ പീഠത്തില്‍ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന രീതിയാണിത്. ഒരു ദേവതയെ ഇഷ്ടദേവതയായി മധ്യഭാഗത്ത് പ്രതിഷ്ഠിക്കുന്നു. മറ്റ് നാല് ദേവതകളെ നാല് കോണുകളില്‍ പ്രതിഷ്ഠിക്കുന്നു. ഉപാസകന്റെ ഇഷ്ടത്തിനനുസരിച്ച് ആരെ മധ്യത്തില്‍ പ്രതിഷ്ഠിച്ചാലും ബാക്കി നാല് ദേവതകളും ചുറ്റിലും ഉണ്ടാകും. ഇത് എല്ലാ മൂര്‍ത്തികളും പരബ്രഹ്‌മത്തിന്റെ വിവിധഭാവങ്ങള്‍ മാത്രമെന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുവാന്‍ കാരണമായി. ‘ഏകം സത് വിപ്ര ബഹുധാ വദന്തി’ (സത്യം ഒന്ന്, വിദ്വാന്‍മാര്‍ അതിനെ പലതായി പറയുന്നു) എന്ന സത്യത്തെ ജനങ്ങളില്‍ എത്തിക്കുവാന്‍ പഞ്ചായതന പൂജയിലൂടെ സാധിച്ചു. ഭാരതത്തിന്റെ നാലു ദിക്കുകളില്‍(ശ്യംഗേരി, പുരി, ദ്വാരക, ബദരീനാഥ്) ശങ്കരാചാര്യര്‍ സ്ഥാപിച്ച മഠങ്ങള്‍ സംസ്‌കാരിക ഏകീകരണത്തിന്റെ പ്രതീകങ്ങളാണ്.

ഈ കാലഘട്ടത്തില്‍ സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലോകം നേരിടുന്ന ഒരു വെല്ലുവിളിയാണ്. തങ്ങളുടെ സംസ്‌കാരമാണ് ശ്രേഷ്ഠമെന്ന് വാദിക്കുകയും മറ്റ് സംസ്‌കാരങ്ങളെ ഇകഴ്‌ത്തുകും ചെയ്യുന്നത് വിഭാഗീയതയ്‌ക്ക് കാരണമാകുന്നു. ഈ സാഹചര്യത്തില്‍ ശങ്കരദര്‍ശനം ആധുനിക ലോകക്രമത്തിന് നല്‍കുന്നപാഠം, വ്യത്യസ്ത മതങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും അവയുടെ തനിമ നിലനിര്‍ത്തിക്കൊണ്ട് തന്നെ സമാധാനപരമായി സഹവര്‍ത്തിക്കാം എന്നതാണ്.
ഇത് മതാന്തര സംവാദങ്ങളും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും മതകലഹങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കാനും സഹായിക്കും. മതങ്ങള്‍ തമ്മിലുള്ള സമാധാനം ലോകസമാധാനത്തിന്റെ അവിഭാജ്യഘടകമാണ്.

ആധുനികമുതലാളിത്ത ലോകക്രമം മനുഷ്യന്റെ ആര്‍ത്തികളെയാണ് വിപണിയാക്കുന്നത്. എന്നാല്‍ ശ്രീശങ്കരന്‍ പഠിപ്പിക്കുന്നത് ഇന്ദ്രീയസുഖങ്ങള്‍ ശാശ്വതമല്ല എന്നാണ്. ഇന്ദ്രിയങ്ങള്‍ വിഷയസംബന്ധം പുലര്‍ത്തുന്നതുകൊണ്ടാണ് സര്‍വ്വനാശങ്ങളും ഉണ്ടാകുന്നതെന്നതിനാല്‍ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കേണ്ടത് മുനുഷ്യന്റെ മുഖ്യകര്‍ത്തവ്യമാകുന്നു.വിഭവങ്ങള്‍ക്കായി ലോകം തമ്മില്‍ യുദ്ധം ചെയ്യുന്നത് തടയാന്‍ മിതമായ ജീവിതശൈലി അനിവാര്യമാണ്. ഈ ഭൂമി എല്ലാവരുടെയും ആവശ്യത്തിനുള്ളതാണ് എന്ന സന്ദേശം ഈ കാലഘട്ടത്തില്‍ വളരെ പ്രസക്തമാണ്.

ലോകസമാധാനത്തിന് രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ചൂഷണം അവസാനിക്കേണ്ടതുണ്ട്. ലോകത്തിലെ ചെറിയ ശതമാനം ആളുകള്‍ ഭൂരിഭാഗം സമ്പത്തും കൈവശം വയ്‌ക്കുമ്പോള്‍ വലിയ വിഭാഗം പട്ടിണിയിലാണ്. ഈ സാമ്പത്തിക അസമത്വം ആഭ്യന്തര കലഹങ്ങള്‍ക്കും ആഗോള അസ്ഥിരതയ്‌ക്കും കാരണമാകുന്നു. ഭാരതീയ സാമ്പത്തിക ശാസ്ത്രം പറയുന്നത് സമ്പത്ത് ആര്‍ജ്ജിക്കുന്നത് ധര്‍മ്മദര്‍ശനത്തിലെ ‘അപരിഗ്രഹം’, ത്യാഗം എന്നീ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാവണം.

സംഘര്‍ഷഭരിതമായ ഇന്നത്തെ ലോകക്രമത്തില്‍ ശ്രീബുദ്ധന്റെ തത്ത്വങ്ങളായ അഹിംസ, കാരുണ്യം, മാദ്ധ്യമ മാര്‍ഗ്ഗം എന്നിവ ലോകസമാധാനത്തിന് വഴികാട്ടിയാണ്. ‘എല്ലാ ജീവികളും അക്രമത്തെ ഭയപ്പെടുന്നു എല്ലാവരും ജീവനെ സ്‌നേഹിക്കുന്നു. നിങ്ങളെപ്പോലെ മറ്റുള്ളവരെ കാണുക’ എന്ന ധര്‍മ്മപദത്തിലെ വാക്യം സമാധാനത്തിലേക്ക് തിരിയേണ്ടതിന്റെ അനിവാര്യതയെ ചൂണ്ടികാണിക്കുന്നു. ശ്രീബുദ്ധന്‍ ഉപദേശിച്ച മാദ്ധ്യമ മാര്‍ഗ്ഗം അതിതീവ്രമായ നിലപാടുകള്‍ ഉപേക്ഷിച്ച് സമാധാനപരമായ ഒത്തുതീര്‍പ്പുകളിലേക്ക് നീങ്ങുവാനും ലേകസമാധാനത്തിനും പ്രേരണാദായകമാണ്.

നാം നേരിടുന്ന പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും അവയ്‌ക്കുള്ള കാരണങ്ങളെയും വിശകലനം ചെയ്തുനോക്കുകയാണെങ്കില്‍ അവയ്‌ക്കെല്ലാം കാരണം ദേഹാത്മബുദ്ധിയാണെന്നും കാണാം. ഈ ദേഹമാണ് നാം എന്നാലോചിച്ച് പെരുമാറുന്നിടത്തോളം കാലം ഈ ദേഹത്തോടും ദേഹത്തോടനുബന്ധപ്പെട്ടവയോടും ഒരു പ്രത്യേക പ്രതിപത്തി നമുക്കുണ്ടാക്കുന്നു. സങ്കുചിതമായ ഈ ദേഹാത്മബുദ്ധിയുടെ അടിസ്ഥാനത്തില്‍ എന്റെ എന്ന് മുദ്ര കുത്തിയതിനോടെല്ലാം ദ്വേഷമുണ്ടാകുന്നു. ഈ രാഗദ്വേഷങ്ങളാണ് വിശാലമായ രീതിയിലുള്ള സ്വധര്‍മ്മാചാരണത്തില്‍നിന്ന് മനുഷ്യനെ പിന്തിരിപ്പിക്കുന്നത്.
(തുടരും)

 

Tags: ShankaracharyaIndia and World Peacenew world order amidst conflicts
ഡോ. രാജേഷ് പി.പി.
ഡോ. രാജേഷ് പി.പി.
കോട്ടയം കൂടമാളൂരിലുള്ള കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ അസി.പ്രൊഫസറും വിദ്യാഭ്യാസ വികാസ കേന്ദ്രം ക്ഷേത്രീയ സഹസംയോജകും ആണ് ലേഖകന്‍ [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു
India

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Samskriti

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

News

ശങ്കരാചാര്യരുടെ പരമശ്രദ്ധേ കാവ്യം സൗന്ദര്യലഹരിക്കുള്ള സമര്‍പ്പണം

പുതിയ വാര്‍ത്തകള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.