മരത്തിന്റെ ചില്ലയിലാരോ
മറന്നുവെച്ചൊരു കുപ്പി
അതിലൊരു
തുള്ളി വെള്ളമില്ല.
വീട്ടിലും വനത്തിലും വെള്ളമില്ല,
പുഴയിലും തോട്ടിലും വെള്ളമില്ല,
കരയിലും മാനത്തിലും വെള്ളമില്ല,
കിണറ്റിലും കുളത്തിലും വെള്ളമില്ല.
വെള്ളം ശേഷിച്ചത്
ഹൃദയത്തില്‍ മാത്രം
അതും ഇപ്പോള്‍
ചോരയായി ഒഴുകുന്നു…
















