Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍ സോണിക് നല്‍കിയ മുറിവ് റിപ്പയര്‍ ചെയ്യാവുന്നതിനും അപ്പുറമായതിനാല്‍ നൂര്‍ ഖാന്‍ വ്യോമതാവളത്തില്‍ പാകിസ്ഥാന്‍ പുതിയ ഹാംഗറുകള്‍ പണിതുയര്‍ത്തുന്നതായി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2026, 06:38 pm IST
inIndia, Defence
ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)

ഇസ്ലാമബാദ്: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍ സോണിക് നല്‍കിയ മുറിവ് റിപ്പയര്‍ ചെയ്യാവുന്നതിനും അപ്പുറമായതിനാല്‍ നൂര്‍ ഖാന്‍ വ്യോമതാവളത്തില്‍ പാകിസ്ഥാന്‍ പുതിയ ഹാംഗറുകള്‍ പണിതുയര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധനായ ഡാമിയൻ സൈമൺ സമീപകാലത്ത് പങ്കിട്ട ഉപഗ്രഹ ചിത്രങ്ങൾ ഈ സൂചനകളാണ് നല്‍കുന്നത്. റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളത്തിൽ ഒന്നിലധികം കരുത്തുറ്റ ഹാംഗറുകൾ നിർമ്മിക്കുന്നതായാണ് കാണിക്കുന്നത്.

ബ്രഹ്മോസ് ആക്രമണത്തില്‍ പാകിസ്ഥാനിലെ അമേരിക്കയുടെ കൂടി സൈനിക ബേസായ നൂര്‍ഖാന്‍ വിമാനത്താവളത്തിന്റെ മേല്‍ക്കൂരയ്‌ക്ക് ഏറ്റ കേടുപാടുകള്‍ തീര്‍ക്കാന്‍ ആറുമാസത്തോളം പാകിസ്ഥാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് ആ ശ്രമം ഉപേക്ഷിച്ച് കുറെക്കൂടി കരുത്തുകൂടിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിയാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്.

ഭൗമ രഹസ്യാന്വേഷണ വിദഗ്ധന്‍ ഡാമിയന്‍ സൈമണ്‍ എക്സില്‍ പങ്കുവെച്ച കുറിപ്പ്: 

Recent imagery collected over Nur Khan airbase, Pakistan, reveals fresh construction activity – new hangars are being developed on site, the upgrade while offering environmental protection to the PAF fleet, may also serve to limit ISR collection over the site pic.twitter.com/6Z4OY4wE84

— Damien Symon (@detresfa_) April 16, 2026

നൂര്‍ ഖാന്‍ വ്യോമതാവളത്തില്‍ ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലുണ്ടാക്കിയ നാശനഷ്ടങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ പാകിസ്ഥാന്‍ പലവട്ടം ശ്രമിച്ചിരുന്നു. പക്ഷെ റിപ്പയര്‍ ചെയ്യാവുന്നതിനപ്പുറമുള്ള നാശനഷ്ടം വിതയ്‌ക്കാന്‍ ബ്രഹ്മോസ് എന്ന മിസൈലിന് കഴിയുമെന്ന് പാകിസ്ഥാന്‍ മനസ്സിലാക്കിയിരിക്കുന്നു. അതിന്റെ ഭാഗമായാണ് കുറെക്കൂടി കരുത്തുറ്റ മേല്‍ക്കൂര ഉയര്‍ത്തുന്നത്. അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ വരെ പാര്‍ക്ക് ചെയ്യുന്ന വ്യോമതാവളമാണ് നൂര്‍ഖാന്‍.

പാകിസ്ഥാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ എത്ര ബലഹീനമാണെന്ന് തുറന്നുകാട്ടുന്നതായിരുന്നു ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ ആക്രമണം. ഏകദേശം ഒരു വർഷത്തിന് ശേഷവും, ഇസ്ലാമാബാദ് വിടവുകൾ നികത്താൻ പാടുപെടുകയാണ്. നാണക്കേട് മറയ്‌ക്കാന്‍ റിപ്പയറിന് പകരും പുതിയ മേല്‍ക്കൂര പണിയാന്‍ പാകിസ്ഥാന്‍ തീരുമാനിക്കുകയായിരുന്നു.

ഡാമിയൻ സൈമൺ പങ്കിട്ട ഉപഗ്രഹ ചിത്രങ്ങള്‍ പാകിസ്ഥാന്റെ ദൗര‍്ബല്യം തുറന്നുകാട്ടുന്നു

ജിയോ-ഇന്റലിജൻസ് വിദഗ്ധൻ ഡാമിയൻ സൈമൺ പങ്കിട്ട സമീപകാല ഉപഗ്രഹ ചിത്രങ്ങൾ റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളത്തിൽ ഒന്നിലധികം കരുത്തുറ്റ ഹാംഗറുകൾ നിർമ്മിക്കുന്നതായി കാണിക്കുന്നു. അവിടെ പാര്‍ക്ക് ചെയ്യുന്ന യുദ്ധവിമാനങ്ങളെ പാരിസ്ഥിതിക ആഘാതങ്ങളിൽ നിന്ന് സംരക്ഷിക്കാൻ മാത്രമല്ല, ഇന്ത്യുടെ റഡാറുകള്‍ക്ക് ആകാശത്ത് നിന്നും ഇവയെ കണ്ടുപിടിക്കാന്‍ സാധിക്കാത്ത വിധത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ ഇന്‍റലിജൻസ്, നിരീക്ഷണ, രഹസ്യാന്വേഷണ ശേഷികളെ ചെറുക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്ന് വിദഗ്‌ദ്ധർ പറയുന്നു. ഭാവിയില്‍ ഇന്ത്യയുടെ ആക്രമണത്തിനുള്ള സാധ്യത കുറയ്‌ക്കാന്‍ ലക്ഷ്യമിട്ടാണ് നൂര്‍ഖാന്‍ വ്യോമബേസില്‍ ശക്തമായ ആധുനിക ഹാംഗറുകള്‍ ഉയര്‍ത്തുന്നത്.

എന്തുകൊണ്ട് പാകിസ്ഥാന്‍ ശക്തമായ ഹാംഗറുകള്‍ പണിയുന്നു?

പാകിസ്ഥാൻ നിലവിൽ ശക്തമായ ഹാംഗറുകള്‍ (വ്യോമബേസിന്റെ അടച്ചുകെട്ടിയ മേല്‍ക്കൂരകള്‍) പണിയുന്നതിന് കാരണം തുറന്ന സ്ഥലത്ത് പാർക്ക് ചെയ്യുന്ന വിമാനങ്ങളെ എളുപ്പത്തിൽ തിരിച്ചറിയാനും നൂതന നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് ലക്ഷ്യം വയ്‌ക്കാനും കഴിയുമെന്നതിനാലാണ്.

“സ്വാം ഡ്രോണുകളുടെ(വെട്ടുകിളികള്‍ പോലെ കൂട്ടത്തോടെ പറന്നെത്തുന്ന ഡ്രോണ്‍ കൂട്ടങ്ങള്‍) യുഗത്തിൽ ആരും തുറന്ന സ്ഥലത്ത് ഒന്നും പാർക്ക് ചെയ്യാൻ പോകുന്നില്ല,” – ഇന്ത്യാ ടു‍ഡേയുടെ പ്രതിരോധ വിദഗ്ധര്‍ സന്ദീപ് ഉണ്ണിത്താന്‍ പറയുന്നു.

നൂര്‍ ഖാന്‍ പാകിസ്ഥാന്റെ ശക്തമായ വ്യോമതാവളം

നൂർ ഖാൻ വ്യോമതാവളം പാകിസ്ഥാന്റെ ഏറ്റവും തന്ത്രപ്രാധാന്യമുള്ള വ്യോമബേസുകളില്‍ ഒന്നാണ്. കാരണം യുഎസിന്റെ സൈന്യത്തിന്റെ ലോജിസ്റ്റിക്സ്, സ്ട്രാറ്റജിക് കേന്ദ്രമാണ് നൂര്‍ഖാന്‍ എയര്‍ബേസ്. അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ യുദ്ധം നടത്തിയപ്പോള്‍ അമേരിക്കയുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രമായത് നൂര്‍ഖാനാണ്. പാകിസ്ഥാന്റെ ആണവ കമാന്‍റ് സംവിധാനവും നിലനില്‍ക്കുന്നത് നൂര്‍ഖാന്‍ ബേസിലാണ്. ഇവിടെ നിന്നാണ് പാകിസ്ഥാന്‍ അവരുടെ ആണവശേഖരം നിയന്ത്രിക്കുന്നത്. അവിടെ കയറി ഇന്ത്യ ബ്രഹ്മോസ് പ്രയോഗിക്കുമെന്ന് പാകിസ്ഥാനോ യുഎസോ സ്വപ്നത്തില്‍പ്രതീക്ഷിച്ചില്ല. ഇതോടെയാണ് ഇന്ത്യയുടെ സൈനിക പവര്‍ ലോകമാകെ അറിഞ്ഞത്. മാത്രമല്ല, നൂര്‍ഖാനില്‍ ബ്രഹ്മോസ് കേട് പാട് വരുത്തിയതോടെയാണ് തിരക്കിട്ട് സമാധാനക്കരാറിന് യുഎസ് പ്രസിഡന്‍റ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെ നിര്‍ബന്ധിച്ചത്. പാകിസ്ഥാനും നേരിട്ട് യുദ്ധം ആക്രമണം നിര്‍ത്താന്‍ ഇന്ത്യയോട് കെഞ്ചിപ്പറയുന്ന സ്ഥിതിയുണ്ടായി.

ഈയിടെ ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസിന്റെ വന്നത് നൂര്‍ഖാന്‍ ബേസിലാണ്. പ്രത്യേകിച്ചും ഈ വ്യോമബേസിന്റെ തന്ത്രപരമായ പ്രസക്തി കാണിക്കാനായിക്കൂടി നൂര്‍ഖാന്‍ താവളത്തെ പ്രദർശിപ്പിക്കാൻ പാകിസ്ഥാൻ ഉത്സുകരായിരുന്നു.

 

Tags: US army baseDamien SymonxBrahmosLatest newsNur Khan air basenew hangar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.