Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2026, 04:36 am IST
inFootball

പാരീസ്: ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പോരാട്ടത്തില്‍ ജര്‍മന്‍ കരുത്ത് ബയേണ്‍ മ്യൂണിക്കിനെതിരേ പാരീ സാന്‍ ഷര്‍മെയ്‌ന് (പിഎസ്ജി) ത്രസിപ്പിക്കുന്നവിജയം. ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ സ്വന്തം തട്ടകമായ പാരീസിലെ പാര്‍ക് ദി പ്രിന്‍സസില്‍ പിഎസ്ജി നാലിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ബയേണ്‍ മ്യൂണിക്കിനെ പരാജയപ്പെടുത്തിയത്. സാധാരണഗതിയില്‍ ചാമ്പ്യന്‍സ് ലീഗിലെ ഇരുപാദങ്ങളിലുമായുള്ള മത്സരങ്ങളിലെ ഫലമായിരിക്കും 5-4 എന്നുള്ളതൊക്കെ. എന്നാല്‍, ഇതൊരു മത്സരത്തില്‍ത്തന്നെ നേടി ആരാധകര്‍ക്ക് ഉഗ്രന്‍ വിരുന്നു തന്നെ നല്‍കുകയായിരുന്നു.

ഫുട്ബോള്‍ ആരാധകര്‍ക്ക് മുന്നില്‍ ഗോള്‍ മഴ പിറന്ന പോരാട്ടത്തില്‍  ക്വിച്ച ക്വെരസ്‌സ്‌കെലിയയും ഒസുമാനെ ഡെംബലയും പിഎസ്ജിക്കായി ഇരട്ടഗോളടിച്ചു. ജാവോ നെവസിന്റെ വകയാണ് മറ്റൊരു ഗേള്‍. ബയേണിനായി ഹാരി കെയ്ന്‍, മൈക്കിള്‍ ഒലിസ്, ദായോട്ട് ഉപമെക്കാനോ, ലൂയിസ് ഡയസ് എന്നിവര്‍ സ്‌കോര്‍ ചെയ്തു. കഴിഞ്ഞ 50 മത്സരങ്ങളില്‍ ബയേണ്‍ നേരിടുന്ന മൂന്നാമത്തെ മാത്രം തോല്‍വിയാണിത്. അതില്‍ 43ലും വിജയമായിരുന്നു. ഇവിടെ വിജയിച്ചെങ്കിലും എവേ മത്സരത്തിന് ബയേണിലെത്തുന്ന പിഎസ്ജിക്ക് ഇവിടുത്തെ ഗോള്‍ വ്യത്യാസമെങ്കിലും നിലനിര്‍ത്തിയാല്‍ മാത്രമേ ഫൈനലില്‍ കടക്കാനാകൂ.

മത്സരത്തില്‍ ഏതു ടീമിനാണ് ആധിപത്യമെന്നു പറയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ആദ്യ പതിനേഴ് മിനിറ്റുകളില്‍ ഇരുടീമും കളം പിടിക്കാനുള്ള ശ്രമമാണ് നടത്തിയത്. എന്നാല്‍, അപ്രതീക്ഷിതമായി പിഎസ്ജിയുടെ പ്രതിരോധം പിഴച്ചു.

17-ാം മിനിറ്റില്‍ ഹാരി കെയ്ന്റെ പെനാല്‍ട്ടി ഗോളിലൂടെയാണ് സ്‌കോര്‍ ബോര്‍ഡിന് ജീവന്‍വെച്ചത്. ലൂയിസ് ഡയസിന്റെ മുന്നേറ്റത്തിനിടെ ബോക്‌സില്‍വച്ച് പാച്ചോയുടെ വക ഫൗള്‍. രണ്ടാമതൊന്നാലോചിക്കാതെ ബയേണിനനുകൂലമായി പെനാല്‍റ്റി. കിക്കെടുത്ത കെയ്‌ന് പിഴച്ചില്ല. പന്ത് വലയില്‍. പാരീസില്‍ നേടിയ ആദ്യഗോളിന്റെ ആവേശത്തിന്റെ അലകള്‍ അധികനേരം നിന്നില്ല. ഏഴുമിനിറ്റ് കഴിഞ്ഞപ്പോള്‍ ദാ വരുന്ന പാരീസുകാരുടെ സമനില ഗോള്‍. ക്വിച്ച ക്വെരസ്‌കെലിയയുടെ വകയായിരുന്നു ഗോള്‍. ഇടതുവിങ്ങിലൂടെയുള്ള ക്വെരസ്‌കെലിയയുടെ ഒറ്റയാന്‍ മുന്നേറ്റത്തിനൊടുവില്‍ ബയേണ്‍ കീപ്പര്‍ മാനുവല്‍ ന്യൂയറെ മറികടന്ന് പന്ത് വലയില്‍.

ഇതോടെ പിഎസ്ജി മത്സരത്തിലേക്കു മടങ്ങി വന്നു. മൈതാനത്ത് നിരന്തര മുന്നേറ്റങ്ങളുമായി ഇരുടീമും കളം നിറഞ്ഞു. 33-ാം മിനിറ്റില്‍ പിഎസ്ജിക്ക് അനുകൂലമായി ലഭിച്ച കോര്‍ണറില്‍നിന്നുള്ള മികച്ച ഹെഡറിലൂടെ ജാവോ നെവസും ഗോളടിച്ചു. ഇതോടെ ഒന്നിനെതിരെ രണ്ടുഗോളിന് പിഎസ്ജി മുന്നില്‍. എന്നാല്‍, ബയേണ്‍ നിരാശരായില്ല. നിര്‍ത്താതെയുള്ള ആക്രമണങ്ങള്‍ക്കൊടുവില്‍ 41-ാം മിനിറ്റില്‍ ബയേണിന്റെ രണ്ടാം ഗോളെത്തി. പാരീസ് സെയ്ന്റ് ജര്‍മന്‍ ആരാധരെ നിശ്ശബ്ദരാക്കിക്കൊണ്ട് മൈക്കല്‍ ഒലിസിന്റെ വകയായിരുന്നു ബയേണിനുവേണ്ടിയുള്ള ആ ഗോള്‍. ഒറ്റയ്‌ക്കുള്ള മുന്നേറ്റത്തിനൊടുവില്‍ ഒലിസിന്റെ ബുള്ളറ്റ് ഷോട്ട് വലയില്‍. ആ ആവേശവും അധികം നീണ്ടില്ല. പിഎസ്ജിക്ക് ലഭിച്ച പെനാല്‍റ്റി ഒസുമാന്‍ ഡെംബല വലയിലാക്കി. ഇതോടെ ആദ്യപകുതിയില്‍ 3-2ന് പിഎസ്ജി മുന്നിലെത്തി. ഒന്നാം പകുതിയില്‍ ആക്രമണത്തിന്റെ റിഹേഴ്‌സലായിരുന്നുവെങ്കില്‍ രണ്ടാം പകുതിയില്‍ അത് മൂര്‍ധന്യാവസ്ഥയിലെത്തി. 56-ാം മിനിറ്റില്‍ ക്വെരറ്റ്‌സ്‌കെലിയ വക രണ്ടാം ഗോള്‍. ഹകീമിയുടെ ഇടതുപാര്‍ശ്വത്തില്‍നിന്നുള്ള വേഗമേറിയ പാസില്‍ ക്വെരറ്റ്‌സ്‌കെലിയയുടെ ബുള്ളറ്റ് ഷോട്ട് വലയില്‍. 4-2ന് പിഎസ്ജി മുന്നില്‍. രണ്ടുമിനിറ്റിനകം ഒസുമാനെ ഡെംബലയുടെ വക രണ്ടാം ഗോള്‍. ഡൗവിന്റെ പാസില്‍നിന്നായിരുന്നു ഗോള്‍ പിറന്നത്. ഇതോടെ പിഎസ്ജി 5-2ന് മുന്നിലെത്തി. ഇതോടെ ബയേണ്‍ പരാജയം മണത്തുവെങ്കിലും അത്രവേഗം കീഴടങ്ങാന്‍ അവര്‍ തയാറല്ലായിരുന്നു. ആക്രമണത്തിനു ജീവന്‍ കൊടുത്ത് കുതിച്ച ബയേണ്‍ കളി തീരുംമുമ്പ് രണ്ടു ഗോള്‍ കൂടി അടിച്ചു.

ദയോട്ട് ഉപമെക്കാനോ 65-ാം മിനിറ്റിലും 68-ാം മിനിറ്റില്‍ ലുയിസ് ഡയസും പിഎസ്ജിയുടെ വല തുളച്ചു. പിന്നീട് ടീം മികച്ച മുന്നേറ്റങ്ങള്‍ക്ക് ശ്രമിച്ചുവെങ്കിലും അവയൊന്നും ഗോളായില്ല. മേയ് ആറിന് ഇന്ത്യന്‍ സമയം രാത്രി 12.30ന് മ്യൂണിക്കിലെ അലിയന്‍സ് അരീനയിലാണ് രണ്ടാംപാദ മത്സരം.

 

Tags: PSGChampions LeagueBayern Munich
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജര്‍മന്‍ കപ്പ് കിരീടവുമായി ബയേണ്‍ താരം ഹാരി കെയ്ന്‍ സഹതാരങ്ങള്‍ക്കൊപ്പം
Football

ഹാരി കെയ്ന്‍ ഹാട്രിക്കില്‍ ബയേണിന് കിരീടം

Football

പിഎസ്ജി കിരീടനേട്ടത്തിന് ഒരു പോയിന്റ് അകലെ

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു
Football

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍
Football

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

ആഴ്‌സണല്‍ ടീം
Football

മാഡ്രിഡില്‍ ഗണ്ണേഴ്‌സ്; ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്- ആഴ്‌സണല്‍ പോരാട്ടം

പുതിയ വാര്‍ത്തകള്‍

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.