തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു.വര്‍ക്കല താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന ഷംനയെ ആണ് പാമ്പുകടിച്ചത്.
വീട്ടിലെ കിണറിന് സമീപം വച്ചാണ് പാമ്പുകടിച്ചത്. ഷംനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ പോത്തന്‍കോട് വിദ്യാര്‍ഥിനിയെ പാമ്പുകടിച്ച സംഭവവും ഇന്നുണ്ടായി.വേങ്ങോട് സ്വദേശിനി ദുര്‍ഗ(18)യെ ആണ് പാമ്പുകടിച്ചത്.പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.















