Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2026, 10:24 am IST
inKerala

തിരുവനന്തപുരം: 2009 മുതൽ 2012 വരെ തൃശൂർ മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന കാലത്താണ് തൃശൂർ ജില്ലയിലെ നിരവധി പൂരാഘോഷങ്ങൾ കാണാൻ സാധിച്ചത്. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരവും. വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാമെന്ന് ചോദിക്കുകയാണ് ഡോ. ഹാരിസ് ചിറക്കൽ.

തൃശ്ശൂരേക്ക്‌ ട്രാൻസ്ഫർ ആയി ആദ്യത്തെ പൂരം തന്നെ തുടക്കം മുതൽ ഒടുക്കം വരെ കൃത്യമായി നേരിട്ട് കാണാൻ സാധിച്ചു. സാംപിൾ വെടിക്കെട്ട്‌, മഠത്തിൽ വരവ് മുതൽ ഉപചാരം ചൊല്ലി പിരിയൽ വരെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം. പാലക്കാടൻ തീക്കാറ്റ് കൊണ്ടു വരുന്ന കൊടുംചൂടിൽ പോലും തൃശൂർ പൂരം ഒരു കുളിർമ നൽകുന്ന അനുഭവം ആണെന്ന് ഡോ. ഹാരിസ് ചിറക്കൽ എഴുതുന്നു. ഫേസ് ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് ഡോക്ടർ തന്റെ പൂരാനുഭവങ്ങൾ പങ്കുവെച്ചത്.

കുറിപ്പ് പൂർണരൂപത്തിൽ

വെടിക്കെട്ട്‌ അപകടം

2009 മുതൽ 2012 വരെ തൃശൂർ മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന കാലത്താണ് തൃശൂർ ജില്ലയിലെ നിരവധി പൂരാഘോഷങ്ങൾ കാണാൻ സാധിച്ചത്. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരവും. അങ്ങോട്ടേക്ക് ട്രാൻസ്ഫർ ആയി ആദ്യത്തെ പൂരം തന്നെ തുടക്കം മുതൽ ഒടുക്കം വരെ കൃത്യമായി നേരിട്ട് കാണാൻ സാധിച്ചു. സാംപിൾ വെടിക്കെട്ട്‌, മഠത്തിൽ വരവ് മുതൽ ഉപചാരം ചൊല്ലി പിരിയൽ വരെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം. പാലക്കാടൻ തീക്കാറ്റ് കൊണ്ടു വരുന്ന കൊടുംചൂടിൽ പോലും തൃശൂർ പൂരം ഒരു കുളിർമ നൽകുന്ന അനുഭവം ആണ്. പെരുവനത്തിന്റെ ഇലഞ്ഞിത്തറ മേളവും മട്ടന്നൂരിന്റെ ചെമ്പട താളവും അന്ന് നേരിട്ട് കാണാൻ ഭാഗ്യമുണ്ടായി. വെടിക്കെട്ടും കുടമാറ്റവും ഇല്ലെങ്കിൽ പൂരത്തിന് ജീവനില്ല. ദിഗന്തങ്ങൾ പിളർക്കുന്ന വെടിക്കെട്ട്‌, അത് നേരിട്ട് അനുഭവിക്കണം.

ആ അനുഭവം ഉള്ളവർക്ക് വെടിക്കെട്ട്‌ വേണ്ട എന്ന് പറയാൻ കഴിയില്ല. നെന്മാറ വല്ലങ്ങി വേലയോടൊപ്പമുള്ള വെടിക്കെട്ട്‌ അതേ പോലെ തന്നെ ഗംഭീരമാണ്. തുറസ്സായ വയലിൽ നടക്കുന്ന നെന്മാറ വെടിക്കെട്ട് മറ്റൊരു ഫോർമുലയാണ് പിന്തുടരുന്നത്. ഉത്രാളിക്കാവ് പോലെ മറ്റു പല ഉത്സവങ്ങളിലും ശക്തമായ കരിമരുന്നു പ്രയോഗം ഉണ്ട്. ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമത്തിൽ തുടങ്ങി ശ്വാസം എടുക്കാൻ പോലും മറന്നു പോകുന്ന കൂട്ടപ്പൊരിച്ചിലിൽ എത്തുമ്പോൾ നമ്മൾ മറ്റെല്ലാം മറക്കും. കൂട്ടപ്പൊരിച്ചിൽ കഴിയുമ്പോൾ നമ്മൾ കുറച്ചു സമയം കണ്ണടച്ച് നിന്നുപോകും. എന്താണ് ഇതിലെ സവിശേഷത എന്ന് ചോദിച്ചാൽ എനിക്ക് പറയാൻ കഴിയില്ല. പക്ഷെ, എന്തോ ഒന്നുണ്ട്. ഒരിക്കൽ നേരിട്ട് കണ്ടാൽ പിന്നെയും പിന്നെയും കാണാനുള്ള അഡിക്ഷൻ സൃഷ്ടിക്കുന്ന അനുഭവമാണ് പൂരവും വെടിക്കെട്ടും.

അപകടങ്ങൾ ഉണ്ടാകുമ്പോൾ ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം, നമ്മൾ, നമ്മുടെ സമൂഹം. നിർത്തി വെക്കേണ്ട കാര്യമില്ല. സുരക്ഷാക്രമീകരണങ്ങൾ കുറേക്കൂടി ശക്തമാക്കണം. പങ്കെടുക്കുന്ന ജനങ്ങൾ നിയമങ്ങൾ പാലിക്കണം, അച്ചടക്കം പാലിക്കണം. ലൈസൻസികൾ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം. വെടിമരുന്ന് കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്ക് എല്ലാ സുരക്ഷയും ഉറപ്പ് വരുത്തണം. സജീവമായ ഒരു സമൂഹത്തിന്റെ പ്രസരിപ്പാണ് ആഘോഷങ്ങൾ. അത് നടക്കട്ടെ. ആർക്കും അതുകൊണ്ട് വിഷമതകൾ ഉണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് ആഘോഷ കമ്മിറ്റികളുടെ ചുമതലയാണ്. തൃശൂർ അപകടത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ.

Tags: FB PostDr Haris Chirakkalമുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

Kerala

‘സിപിഎം തോറ്റു, ഞങ്ങളെ പാര്‍ട്ടി നോക്കുമെന്നാണ് കരുതിയത്, ഇപ്പോള്‍ പേടിയാകുന്നു’; ബോംബെറിഞ്ഞ കേസില്‍ ജയിലില്‍ കഴിയുന്ന നന്ദകുമാറിന്റെ ഭാര്യ

Entertainment

ഇനിയെങ്കിലും അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്: നടി ലക്ഷ്മിപ്രിയ

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

Editorial

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.