തിരുവനന്തപുരം : നോയിഡയിലെ സിഐടിയു ഓഫിസ് പൂട്ടി സീൽ വെച്ചത് ശരിയായില്ലെന്ന് കാട്ടി യുപി പോലീസിന് കത്തയച്ച് ജോൺ ബ്രിട്ടാസ് . തൊഴിലാളി പ്രതിഷേധം കലാപമായതിന് പിന്നാലെയാണ് യോഗി സർക്കാർ ശക്തമായ നിലപാടുകൾ സ്വീകരിച്ചത്. എന്നാൽ അത് ശരിയായില്ലെന്നാണ് ബ്രിട്ടാസ് പറയുന്നത് .
തൊഴിലാളി നേതാക്കളെ ദീർഘകാലത്തേക്ക് വീട്ടുതടങ്കലിൽ വെയ്‌ക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. സിഐടിയു ജില്ലാ സെക്രട്ടറി ഗംഗേശ്വർ ദത്ത് ശർമ്മ ഉൾപ്പെടെയുള്ള പ്രധാന നേതാക്കളെ വീട്ടുതടങ്കലിലാക്കിയത് അംഗീകരിക്കാനാവില്ല.ഇത്തരത്തിലുള്ള നടപടികൾ ഉടൻ പിൻവലിക്കണം. തൊഴിലാളികൾക്കും പൊതുജനങ്ങൾക്കുമെതിരെ അന്യായമായ നടപടികളെടുക്കരുതെന്ന നിർദേശം പൊലീസ് ഉദ്യോഗസ്ഥർക്ക് യോഗി ആദിത്യനാഥ് നൽകണമെന്നും ബ്രിട്ടാസ് പറഞ്ഞു.
എഐഎൽയു, എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ എന്നീ സംഘടനകളുടെ സംയുക്ത അന്വേഷണ റിപ്പോർട്ടിൽ പൊലീസ് അന്യായമായി പെരുമാറിയതായി കണ്ടെത്തിയെന്നും ബ്രിട്ടാസ് പറയുന്നു.
















