മുംബൈ: ഭാരത ക്രിക്കറ്റ് ടീം സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി മുന്‍ ക്രിക്കറ്റര്‍ അജിത്ത് ആഗാര്‍ക്കര്‍ തുടരും. ഏകദിന ലോകകപ്പ് മുന്നില്‍ കണ്ട് 2027 വരെ ഭാരത ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(ബിസിസിഐ) അഗാര്‍ക്കറുമായുള്ള കരാര്‍ നീട്ടി.
2023 മുതല്‍ 2026 മാര്‍ച്ച് വരെയുള്ള അഗാര്‍ക്കറിന്റെ കാലയളവില്‍ ഭാരതം നാല് ഐസിസി കിരീടങ്ങളാണ് നേടിയത്. ചരിത്രത്തില്‍ ആദ്യമായി വനിതാ ടീം ഏകദിന കിരീടം നേടിയതും ഭാരതത്തിന്റെ രണ്ട് ട്വന്റി20 ലോകകപ്പ് നേട്ടങ്ങളും(2024, 2026) ഇതില്‍ ഉള്‍പ്പെടും. കൂടാതെ കഴിഞ്ഞ വര്‍ഷം രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും നേടി.
കൂടാതെ പ്രധാന ചില തീരുമാനങ്ങളെടുക്കാനും അഗാര്‍ക്കറിന്റെ കാലയളവില്‍ സാധിച്ചു. വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും ടെസ്റ്റ് ക്രിക്കറ്റിലെ വിരമിക്കലും അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് മുഹമ്മദ് ഷമി തിരികെയെത്താന്‍ വൈകിയതും കൈകാര്യം ചെയ്ത രീതി ശ്രദ്ധയമാണ്.
















