Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചാമ്പ്യന്‍സ് ലീഗ് സെമി ലൈനപ്പ്: ബയേണ്‍-പിഎസ്ജി, ആഴ്‌സണല്‍-അത്‌ലറ്റിക്കോ

റയലിന് ചുവപ്പന്‍ തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2026, 05:36 am IST
inFootball
ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ ക്വാര്‍ട്ടറില്‍ ബയേണ്‍-റയല്‍ മത്സരത്തില്‍ നിന്ന്‌

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ ക്വാര്‍ട്ടറില്‍ ബയേണ്‍-റയല്‍ മത്സരത്തില്‍ നിന്ന്‌

മ്യൂണിക്: ഒപ്പത്തിനൊപ്പം പൊരുതി നിന്ന മത്സരത്തിനിടെ റെഡ് കാര്‍ഡിന്റെ പേരില്‍ വിവാദമായ മത്സരത്തിനൊടുവില്‍ റയല്‍ മാഡ്രിഡ് ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ നിന്ന് പുറത്തായി. ബയേണുമായുള്ള രണ്ടാം പാദ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ടീം 3-4ന് പരാജയപ്പെട്ടു. ആകെ ഗോള്‍ നേട്ടം 6-4ന്റെ മികവോടെ ബയേണ്‍ സെമിയില്‍ പ്രവേശിച്ചു.

അതിനിര്‍ണായകമായ മത്സരം 80 മിനിറ്റ് പിന്നിടുമ്പോള്‍ റയല്‍ 3-2ന് മുന്നിലായിരുന്നു. ഒരു ഗോള്‍ കൂടി നേടിയാല്‍ ബയേണിനെ മറികടന്ന് സെമിയലേക്ക് മുന്നേറാനാകും എന്നതായിരുന്നു സ്ഥിതി. പക്ഷെ 86-ാം മിനിറ്റില്‍ പ്രതിരോധ താരം എഡ്വാര്‍ഡോ കമാവിംഗ നടത്തിയ ഫൗള്‍ എല്ലാം തകിടം മറിച്ചു. നേരത്തെ മഞ്ഞകാര്‍ഡ് കണ്ടുകഴിഞ്ഞിരുന്ന താരം മത്സര സമയം നഷ്ടപ്പെടുത്തിയെന്ന ആരോപണം കൂടി ചുമത്തി റഫറി സ്ലാവ്‌കോ വിന്‍സിച്ച് കമാവിംഗയ്‌ക്ക് നേരേ രണ്ടാം മഞ്ഞകാര്‍ഡെടുത്തു. പിന്നാലെ ചുവപ്പ് കാര്‍ഡും കണ്ട് താരം പുറത്തേക്ക്. ഈ തീരുമാനം ശരിയല്ലെന്ന് ആവശ്യപ്പെട്ട് റയല്‍ താരങ്ങള്‍ റഫറിക്ക് വട്ടംകൂടി. പക്ഷെ ഫലമുണ്ടായില്ല. ഈ അങ്കലാപ്പിനൊപ്പം പത്ത് പേര് കുറയുക കൂടി ചെയ്യതിന്റെ ആഘാതത്തില്‍ നില്‍ക്കെ ബയേണിനായി ലൂയിസ് ഡിയാസ് അത്യുഗ്രന്‍ ഒരു ലോങ് റേഞ്ചറിലൂടെ സമനില പിടിച്ചു(3-3). ഈതോടെ ബയേണിന്റെ ആകെ ഗോള്‍ നേട്ടം 5-4 ആയി. മത്സരം ഇഞ്ചുറി ടൈമില്‍ മുന്നേറുമ്പോള്‍ മൈക്കല്‍ ഒലീസെയിലൂടെ ബയേണ്‍ വീണ്ടും സ്‌കോര്‍ ചെയ്തു.

മത്സര ശേഷവും റയല്‍ താരങ്ങളുടെയും കോച്ചുകളുടെയും പരിവേദനങ്ങളും അനിഷ്ടം പ്രകടിപ്പിക്കലും തുടര്‍ന്നുകൊണ്ടിരുന്നു. റയല്‍ മദ്ധ്യനിര താരം ആര്‍ഡാ ഗൂളര്‍ അസഭ്യം പറഞ്ഞതിന്റെ പേരില്‍ റഫറി ചുവപ്പ് കാര്‍ഡ് കാട്ടി. ഈ സമയം മത്സരം കഴിഞ്ഞ് അര മണിക്കൂര്‍ പിന്നിട്ടിരുന്നു.

പന്തടക്കത്തിലൂടെ ബയേണ്‍ ആണ്മത്സരം നിയന്ത്രിച്ചതെങ്കിലും ചില അവസരങ്ങളില്‍ റയല്‍ ബയേണ്‍ ഗോള്‍മുഖത്ത് വിതച്ച അപകടങ്ങള്‍ അത്യുഗ്രന്‍ പ്രഹരശേഷിയുള്ളതായിരുന്നു. അത്തരം മുന്നേറ്റങ്ങളിലൂടെയാണ് ആദ്യ പകുതിയില്‍ തന്നെ ടീമിന് മൂന്ന് ഗോളുകള്‍ നേടാന്‍ സാധിച്ചത്. കളി തുടങ്ങി സെക്കന്‍ഡുകള്‍ക്കകം ബയേണ്‍ നായകനും കാവല്‍ക്കാരനുമായ മാനുവല്‍ ന്യൂയര്‍ നല്‍കിയൊരു മിസ്പാസ് പിടിച്ചെടുത്ത ഗൂളര്‍ 25 വാര അകലെ നിന്ന് തൊടുത്ത ലോങ് റേഞ്ചറില്‍ ലീഡ് നേടി. ഈ ഗോള്‍ റയലിന്റെ ആത്മവിശ്വാസമുയര്‍ത്തി. അറാം മിനിറ്റില്‍ അലക്‌സാണ്ടര്‍ പാവ്‌ലോവിച്ചിലൂടെ ബയേണ്‍ തിരിച്ചടിച്ചു. 29-ാം മിനിറ്റില്‍ റയലിന് അനുകൂലമായൊരു ഫ്രീക്കിക്ക്. മികച്ചൊരു ഷോട്ടിലൂടെ ന്യൂയറിന് യാതൊരു സാധ്യതയും നല്‍കാതെ ഗൂളര്‍ പന്ത് വലയ്‌ക്കകത്തെത്തിച്ചു. താരത്തിന്റെ ഇരട്ടഗോള്‍ ആഘോഷത്തില്‍ നില്‍ക്കെ. 38-ാം മിനിറ്റില്‍ ബയേണിനായി ഹാരി കെയ്ന്‍ ഒരു ഗോള്‍ കൂടി മടക്കി. പക്ഷെ 42-ാം മിനിറ്റില്‍ മറ്റൊരു കൗണ്ടര്‍ അറ്റാക്കിലൂടെ റയലിനായി എംബാപ്പെ ഗോള്‍ നേടിയതോടെമത്സരം 3-2ലെത്തി.

ഗോള്‍രഹിതം, ആഴ്‌സണല്‍ മുന്നോട്ട്

ലണ്ടന്‍: എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിലെത്തിയ കാണികള്‍ക്ക് മുന്നില്‍ വലിയ ആര്‍ഭാടം കാട്ടാതെ ആഴ്‌സണല്‍ ചാമ്പ്യന്‍ ലീഗ് സെമിയില്‍ പ്രവേശിച്ചു. സ്‌പോര്‍ട്ടിങ് ക്ലബ്ബ് പോര്‍ച്ചുഗലുമായുള്ള രണ്ടാം പാദ ക്വാര്‍ട്ടര്‍ ഗോള്‍ രഹിതമായി അവസാനിച്ചു. ആദ്യ പാദത്തില്‍ 1-0ന് വിജയിച്ചതിന്റെ ആധിപത്യം ആഴ്‌സണലിനുണ്ടായിരുന്നു. രണ്ടാം പാദം സമനിലയിലായതോടെ വലിയ ബഹളങ്ങളില്ലാതെ ആഴ്‌സണല്‍ സെമി പ്രവേശം ഉറപ്പിക്കുകയായിരുന്നു.

ആദ്യപാദ സെമി 28ന്

ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പിന്നിട്ടതോടെ ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗിന്റെ സെമി ലൈനപ്പായി. 28ന് രാത്രി 12.30ന് പിഎസ്ജിയും ബയേണും തമ്മിലാണ് ആദ്യ മത്സരം. പാര്‍ക് ഡെ പ്രിന്‍സസ് സ്റ്റേഡിയത്തിലാണ് ഈ കളി. തൊട്ടടുത്ത ദിവസം രാത്രി ഇതേ സമയത്ത് ആഴ്‌സണല്‍ അത്‌ലറ്റിക്കോയെ നേരിടും. അത്‌ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടിലാണ് ഇവരുടെ ആദ്യപാദ സെമി പോരാട്ടം.

Tags: footballBayern-PSGArsenal-AtleticoChampions League semi-final line-up
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Football

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.