Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിഷുദിനത്തിലും കര്‍ഷകരുടെ കണ്ണീര്‍ മഴ; പാടങ്ങളില്‍ ടണ്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2026, 10:59 am IST
inKerala, Kottayam
നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍ക്കൂനയ്ക്ക് ചുറ്റുംനിന്ന് കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു

നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍ക്കൂനയ്ക്ക് ചുറ്റുംനിന്ന് കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു

കോട്ടയം: സപ്ലൈകോ തിരിഞ്ഞു നോക്കുന്നില്ല, ടണ്‍ കണക്കിന് നെല്ല് പാടശേഖരങ്ങളിലും അവയിലേക്കുള്ള വഴിയോരങ്ങളിലുമായി കെട്ടിക്കിടക്കുന്നു. വേനല്‍ മഴയില്‍ ഇത് നശിക്കുമെന്ന ഭയത്തിലാണ് കര്‍ഷകര്‍.

മിക്ക പാടശേഖരങ്ങളിലെയും നെല്ലുസംഭരണം അനിശ്ചിതത്വത്തിലായിക്കഴിഞ്ഞു. കൊയ്ത് കൂട്ടിയ ടണ്‍ കണക്കിന് നെല്ല് കളങ്ങളില്‍ കെട്ടിക്കിടക്കുന്നതിനാല്‍ കര്‍ഷകര്‍ ആശങ്കയിലാണ്. ഇടയ്‌ക്കിടെ പെയ്യുന്ന വേനല്‍മഴയില്‍ നെല്ല് കിളിര്‍ത്ത് നശിക്കുമോയെന്ന പേടിയും ഇവര്‍ക്കുണ്ട്. കൊയ്‌ത്ത് കഴിഞ്ഞ് മൂന്ന് ദിവസത്തിനകം നെല്ല് സംഭരിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇത് മിക്കയിടത്തും പാലിക്കുന്നില്ല. മില്ലുടമകളും സപ്ലൈകോയും ചേര്‍ന്ന് തങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ചിലയിടങ്ങളില്‍ കൊയ്‌ത്ത് കഴിഞ്ഞിട്ട് ദിവസം ഇരുപത്തിയൊന്ന് കഴിഞ്ഞു.

ചങ്ങനാശ്ശേരി കുറിച്ചി പഞ്ചായത്തിലെ കക്കുഴി പാടശേഖരത്തില്‍ 40 ഏക്കറിലെ കൊയ്ത് കൂട്ടിയ നെല്ല് 21 ദിവസമായി കെട്ടിക്കിടക്കുകയാണ്. വാഴപ്പള്ളി പഞ്ചായത്തിലെ ഓടേറ്റി പാടശേഖരത്തില്‍ കൊയ്തതിന്റെ 40 ശതമാനം നെല്ല് കൊണ്ടുപോയിട്ടില്ല. ഇവിടെ വലിയ ലോറികള്‍ എത്താന്‍ പ്രയാസമാണെന്ന മുടന്തന്‍ ന്യായം പറഞ്ഞാണ് നെല്ല് കൊണ്ടുപോകാത്തത്. എന്നാല്‍ ഇത്തരം സ്ഥലങ്ങളില്‍ ചെറിയ വാഹനങ്ങള്‍ എത്തിച്ച് നെല്ലെടുക്കണമെന്നാണ് ചട്ടം. കുമരകം പഞ്ചായത്തിലെ വട്ടക്കായല്‍ പാടശേഖരത്തില്‍ ഒരു മാസമായി നെല്ല് കെട്ടിക്കിടക്കുകയാണ്. നാട്ടകം പഞ്ചായത്തിലെ ഗ്രാവ് പാടശേഖരത്തില്‍ കൊയ്‌ത്ത്കഴിഞ്ഞിട്ട് നാല് ദിവസമായെങ്കിലും നെല്ലെടുത്തിട്ടില്ല.

നെല്ലിന് 10 ശതമാനം വരെ കിഴിവ് (താര) നല്‍കിയാല്‍ മാത്രമേ സംഭരിക്കൂ എന്ന നിലപാടിലാണ് മില്ലുടമകള്‍. വേനല്‍മഴ ശക്തമാകുന്നതോടെ നെല്ല് നനയുമെന്ന ഭയത്തിലാണ് കര്‍ഷകര്‍. മഴ പെയ്ത് നെല്ല് നശിക്കുന്ന സാഹചര്യമുണ്ടാക്കി കര്‍ഷകരെ സമ്മര്‍ദ്ദത്തിലാക്കി കുറഞ്ഞ വിലയ്‌ക്ക് നെല്ല് തട്ടിയെടുക്കാനാണ് മില്ലുടമകള്‍ ശ്രമിക്കുന്നത്.

സ്ത്രീ കര്‍ഷകര്‍ ഏറ്റവും കൂടുതലുള്ള പാടശേഖരങ്ങളിലൊന്നാണ് കുറിച്ചിയിലേത്. വായ്‌പയെടുത്തും മറ്റും കൃഷിയിറക്കിയ തങ്ങളെ പാഡി ഓഫീസര്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ചതിക്കുകയാണെന്ന് ഇവര്‍ പറയുന്നു. ഈ സാഹചര്യമാണെങ്കില്‍ ഭാവിയില്‍ കൃഷി തുടരാനാകുമോ എന്നകാര്യത്തിലും കര്‍ഷകരില്‍ വലിയ ആശങ്കയുണ്ട്. സര്‍ക്കരിന്റെ അവഗണന തുടര്‍ന്നാല്‍ അടുത്ത വര്‍ഷം മുതല്‍ കൃഷി നിര്‍ത്തിവെക്കുന്നതിനെപ്പറ്റി ചിന്തിക്കേണ്ടിവരുമെന്ന് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മിക്ക പാടശേഖര സമിതികളും പറയുന്നു.

കക്കുഴി പാടശേഖരത്തിലെ നെല്ല് 21 ദിവസമായിട്ടും സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍കഷര്‍ കോട്ടയം പാഡി ഓഫീസ് കഴിഞ്ഞ ദിവസം ഉപരോധിച്ചു. സംഭരണകാര്യത്തില്‍ തീര്‍പ്പുണ്ടായില്ലെങ്കില്‍ മന്ദിരം-നീലംപേരൂര്‍ റോഡ് വിഷുദിനത്തില്‍ രാവിലെ ഉപരോധിക്കാനാണ് തീരുമാനം. പ്രതിഷേധം ശക്തമായതോടെ സംഭരണത്തില്‍ അടിയന്തര തീരുമാനമെടുക്കാമെന്ന് പാഡി ഓഫീസര്‍ കര്‍ഷകരെ അറിയിച്ചിട്ടുണ്ട്. അനുകൂലമായ നടപടിയല്ലെങ്കില്‍ സമരം കടുപ്പിക്കാനാണ് കര്‍ഷരുടെ തീരുമാനം.

Tags: SupplycoKerala AgriculturePaddy farmers in crisis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍
Kerala

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

റേഷന്‍ അരിയില്‍ പുഴു കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ കമ്മിഷന്‍ അംഗം അഡ്വ. കെ.എന്‍. സുഗതന്റെ നേതൃത്വത്തില്‍ തൃക്കളത്തൂര്‍ എന്‍എഫ്എസ്എ ഗോഡൗണില്‍ പരിശോധന നടത്തുന്നു
Ernakulam

റേഷന്‍ അരിയില്‍ രണ്ടാം ദിനവും പുഴുക്കളെ കണ്ടെത്തി; ഗോഡൗണില്‍ പരിശോധന, 835 ചാക്ക് അരി തിരിച്ചയയ്‌ക്കും

Kerala

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

Kerala

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

പുതിയ വാര്‍ത്തകള്‍

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.