Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്മൃതി പരുത്തിക്കാടിനെതിരെ നടക്കുന്നത് ആസൂത്രിത വ്യക്തിഹത്യ; ഡിജിപിക്ക് പരാതി നല്‍കി കേരള പത്രപ്രവര്‍ത്തക യൂണിയന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2026, 08:00 am IST
in Kerala

കൊച്ചി: റിപ്പോര്‍ട്ടര്‍ ടി വി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബര്‍ അധിക്ഷേപങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി കേരള പത്രപ്രവര്‍ത്തക യൂണിയന്‍. പ്രതികള്‍ക്കെതിരെ ഐടി നിയമപ്രകാരം കേസെടുക്കണമെന്നും കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും കെയുഡബ്യൂജെ പരാതിയില്‍ ഉന്നയിച്ചു.

സ്മൃതി പരുത്തിക്കാടിനെതിരെ നടക്കുന്നത് ക്രിമിനല്‍ സ്വഭാവമുള്ള കുറ്റകൃത്യമാണെന്നും ശാരീരിക അതിക്രമത്തിനുള്ള ആഹ്വാനം ക്രമസമാധാന നിലയോടുള്ള വെല്ലുവിളിയാണെന്നും കെയുഡബ്യൂജെ അഭിപ്രായപ്പെട്ടു. സ്മൃതി പരുത്തിക്കാടിനെതിരെ നടക്കുന്നത് ആസൂത്രിത വ്യക്തിഹത്യയാണെന്നും കെയുഡബ്യൂജെ പറഞ്ഞു.

സ്മൃതി പരുത്തിക്കാടിനെതിരായ സൈബര്‍ അധിക്ഷേപങ്ങളില്‍ റിപ്പോര്‍ട്ടര്‍ ടി വിയും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചു, വിദ്വേഷ പ്രചാരണം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഇടതുസൈബര്‍ പ്രൊഫൈലുകളായ അര്‍ജുന്‍ ആയങ്കി, അഡ്വ. വൈശാഖന്‍ എന്‍ വി എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍ പരാതി നല്‍കിയത്.

സ്മൃതി പരുത്തിക്കാടിനെതിരായ സൈബര്‍ ആക്രമണത്തില്‍ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയിലൂടെ ആവശ്യപ്പെട്ടു. സൈബര്‍ അതിക്രമം ഉള്‍പ്പെടുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ മെറ്റ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമ കമ്പനികള്‍ക്ക് എത്രയും വേഗം നിര്‍ദേശം നല്‍കണമെന്നും പരാതിയിലൂടെ ഉന്നയിച്ചു.

റിപ്പോര്‍ട്ടര്‍ ടിവിയിലെ ‘മീറ്റ് ദി എഡിറ്റേഴ്‌സ്’ പരിപാടിയില്‍ സ്മൃതി പരുത്തിക്കാട് നടത്തിയ പ്രസ്താവനക്കെതിരെയാണ്‌ ഇടത് സൈബറിടങ്ങളിൽ  അധിക്ഷേപം. തെരഞ്ഞെടുപ്പ് സമയത്ത് വയനാട്ടിലെ ദുരന്ത ബാധിതരെ ‘കൊണ്ടുവന്ന് നാടകം കളിച്ചു’ എന്ന് അവര്‍ ആരോപിച്ചതാണ് ഇടത് അനുകൂലികളെ രോഷം കൊള്ളിച്ചത്.

സ്മൃതി പരുത്തിക്കാട് പറഞ്ഞത്, തെരഞ്ഞെടുപ്പ് സമയത്ത് വയനാട്ടിലെ ദുരന്തബാധിതരെ കൊണ്ടുവന്ന് നാടകം കളിച്ചു എന്നാണ്. വയനാട് ദുരന്തത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍, മന്ത്രി കെ. രാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദുരന്തബാധിതരുമായി നടത്തിയ കൂടിക്കാഴ്ചയെ ‘തെരഞ്ഞെടുപ്പ് നാടകം’ എന്ന് വിശേഷിപ്പിക്കുകയായിരുന്നു അവർ. സ്മൃതിയെ വളരെ മോശമായി ചിത്രീകരിച്ചുകൊണ്ട് വളഞ്ഞിട്ട് അക്രമിക്കുന്നതരത്തിലേക്ക് കാര്യങ്ങൾ മാറിയിരിക്കുകയാണ്. അറപ്പുളവാക്കുന്ന ഭാഷയിലാണ് സ്മൃതിക്കെതിരായ വിമർശനങ്ങൾ ഏറെയും. എന്നാൽ, മാധ്യമ പ്രവർത്തക എന്ന നിലയിൽ തന്റെ അഭിപ്രായം പറയാനുള്ള അവകാശം സ്മൃതി പരുത്തിക്കാടിനുണ്ടെന്നും ​അവരെ അപമാനിക്കാനുള്ള നീക്കം ശരിയല്ലെന്നും സ്മൃതിയെ അനുകൂലിക്കുന്നവർ പറയുന്നു.

Tags: Cyber Attacksmruthy paruthikadReporter ChannelCPM cyber bullying
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

Kerala

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈബർ അധിക്ഷേപം; ഇടത് നേതാവിനെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

Kerala

റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്‍ ഷാഫി പറമ്പിലിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് പരാതി

Kerala

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗക്കേസ് : സൈബര്‍ അധിക്ഷേപ പരാതി നല്‍കി രണ്ട് അതിജീവിതമാര്‍

പുതിയ വാര്‍ത്തകള്‍

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.