Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

സിപിഎം കൂട്ടുനിന്നത് ലൗജിഹാദിനു തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2026, 07:48 am IST
inEditorial

മുത്തുമാല വിറ്റു നടന്ന് സമൂഹ മാധ്യമങ്ങളില്‍ താരമായ മധ്യപ്രദേശിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മഹാരാഷ്‌ട്രക്കാരനായ ഒരു യുവാവിന് വിവാഹം ചെയ്തു കൊടുക്കാന്‍ കൂട്ടുനിന്ന സിപിഎം നേതാവ് എം.വി. ഗോവിന്ദനും മന്ത്രി വി.ശിവന്‍കുട്ടിയും രാജ്യസഭാ എംപി എ.എ.റഹിമും വെട്ടിലായിരിക്കുകയാണ്. ഇതിനോടകം സിനിമാതാരമായി മാറിയ ഈ പെണ്‍കുട്ടിയെ സ്വന്തം പിതാവിന്റെ എതിര്‍പ്പ് മറികടന്ന് തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തില്‍ എത്തിച്ച് വിവാഹം ചെയ്തു കൊടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മധ്യപ്രദേശ് പോലീസ് കേസെടുക്കുകയും, ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ ഇടപെടുകയും ചെയ്തതോടെയാണ് സിപിഎം നേതാക്കള്‍ വെട്ടിലായത്. നിരവധി വര്‍ഷങ്ങള്‍ തടവു ശിക്ഷ ലഭിക്കാവുന്ന ഒന്നിലധികം കുറ്റങ്ങളാണ് പെണ്‍കുട്ടിയുടെ വരനും വിവാഹം നടത്തിപ്പുകാരും ചെയ്തിട്ടുള്ളത്. ഒന്നാമതായി പെണ്‍കുട്ടിക്ക് വിവാഹപ്രായം ആയിരുന്നില്ല. 2009 ല്‍ ജനിച്ച ഈ കുട്ടി 16 വയസ്സ് പിന്നിട്ടിട്ടേയുള്ളൂ. 18 വയസ്സാണ് നിയമപ്രകാരം വിവാഹ പ്രായം. തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നൈനാര്‍ ദേവ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.

ആരോപണ വിധേയര്‍ക്കെതിരെ പോക്‌സോ കേസിനുപുറമെ പട്ടിക വര്‍ഗപീഡന കുറ്റവും വ്യാജരേഖ ചമച്ച കുറ്റവും ചുമത്തണമെന്നാണ് ആവശ്യം. ഇക്കാര്യം വ്യക്തമാക്കി പൊലീസിന് നിര്‍ദ്ദേശം നല്‍കുമെന്ന് പട്ടികവര്‍ഗ കമ്മിഷന്‍ വ്യക്തമാക്കി.. പെണ്‍കുട്ടിയുടെ വിവാഹം നടത്തിയത് വലിയ വീഴ്‌ച്ചയാണെന്നും, സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും, വിവാഹത്തിന് നേതൃത്വം നല്‍കിയവരെയെല്ലാം പ്രതികളാക്കണമെന്നും പരാതിയിലുണ്ട്.

നിലവില്‍ പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് ഭര്‍ത്താവെന്നു പറയപ്പെടുന്ന ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കുറ്റം ചുമത്തിയതെന്നാണ് അറിയുന്നത്. ഇതോടൊപ്പം മറ്റു വകുപ്പുകള്‍ ചുമത്തണമെന്നാണ് പട്ടികജാതി കമ്മിഷന്‍ ആവശ്യപ്പെടുന്നത്. മതിയായ അന്വേഷണങ്ങള്‍ നടത്താതെ ആധാര്‍ കാര്‍ഡ് മാത്രം പരിശോധിച്ചാണ് വിവാഹം നടത്തിയത്. പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹത്തിന് പ്രേരിപ്പിച്ചുവെന്നും, കേരളത്തിലെത്തി നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നതായി കണ്ടെത്തിയെന്നും പട്ടികവര്‍ഗ കമ്മിഷന്റെ നിയമോപദേശകന്‍ പറയുന്നു..

കേരളത്തിലെത്തിച്ച് വിവാഹം നടത്തിയത് ദുരൂഹമാണെന്നും, സംഭവം ലൗ ജിഹാദ് ആണെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. വരന്‍ ഫര്‍മാനെതിരായ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നാണ് മധ്യപ്രദേശ് പൊലീസ് അറിയിക്കുന്നത്.

വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവര്‍ഗ്ഗ കമ്മിഷന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് മധ്യപ്രദേശ് പൊലീസ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസെടുത്തത്. 2009 ഡിസംബര്‍ 30 നാണ് പെണ്‍കുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. വിവാഹത്തിനായി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതായും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. ഇത് ഫര്‍മാന്‍ ഖാനെതിരായ ശക്തമായ തെളിവാണ്. വിഷയത്തില്‍ കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ദില്ലിയില്‍ ഹാജരാകാന്‍ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. ഭരണഘടനാ പദവിയുള്ള സ്ഥാപനമാണ് പട്ടിക വര്‍ഗ കമ്മിഷന്‍. കമ്മിഷന്റെ നി
ര്‍ദ്ദേശത്തെ അവഗണിക്കാന്‍ കഴിയില്ല.

വിവാഹത്തില്‍ ഒരു വീഴ്ചയും തങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നാണ് കേരളാ പൊലീസിന്റെ റിപ്പോര്‍ട്ട്. പെണ്‍കുട്ടി ഹാജരാക്കിയ ആധാര്‍ കാര്‍ഡ് യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്നും പൊലീസ് പറയുന്നു. യുഐഡിഎഐ സൈറ്റില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയത്രേ. ഇതേ ആധാര്‍ നമ്പറാണ് ജനന സര്‍ട്ടിഫിക്കറ്റിലും ഉള്ളതെന്നും, ജനന സര്‍ട്ടിഫിക്കറ്റ് സ്ഥിരീകരിക്കാന്‍ സംവിധാനമില്ലെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഈ വാദമുഖങ്ങളൊന്നും നിയമത്തിനു മുന്നില്‍ വിലപ്പോവില്ല. സിപിഎമ്മുകാരെ രക്ഷിക്കാന്‍ വേണ്ടിയാണ് കേരള പൊലീസ് ഇങ്ങനെയൊക്കെ പറയുന്നത്. ദേശീയ പട്ടിക വര്‍ഗ കമ്മിഷന്‍ മുമ്പാകെ ബന്ധപ്പെട്ട ഡിജിപിമാര്‍ ഹാജരാകേണ്ടതുണ്ട്.ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ അത് മറ്റൊരു നിയമലംഘനമായി മാറും.

എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു വരികയും, കൃത്രിമ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ച് വിവാഹം കഴിക്കാന്‍ താല്പര്യപ്പെടുകയും ചെയ്യുകയാണ് ഫര്‍മാന്‍ ഖാന്‍ ചെയ്തത്. വസ്തുതകള്‍ പരിശോധിക്കാതെ ഇതിന് കൂട്ടുനില്‍ക്കുകയായിരുന്നു സിപിഎം നേതാവും മന്ത്രിയും എംപിയും ചെയ്തത്. യഥാര്‍ത്ഥത്തില്‍ ഇത് ഒരു ലൗ ജിഹാദാണ്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മുസ്ലിം വോട്ട് ബാങ്കിനെ സ്വാധീനിക്കാനുള്ള അവസരമായി കണ്ടാണ് സിപിഎം നേതാക്കള്‍ എടുത്തു ചാടിയത്. വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹം നടത്തിക്കൊടുക്കാന്‍ ക്ഷേത്ര കമ്മിറ്റിക്കാര്‍ക്ക് അധികാരമില്ല. സ്‌പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ച് വേണം ഇത്തരം വിവാഹങ്ങള്‍ നടത്താന്‍. ഇതൊക്കെ അറിയാവുന്നവര്‍ തന്നെ ബോധപൂര്‍വ്വം നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയായിരുന്നു.

Tags: CPM KeralaMonalisa BhosleMonalisa marriageKumbhmela viral girl
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

Kerala

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.