Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഇന്‍ഡി അഥവാ സ്ത്രീവിരുദ്ധ മുന്നണി

എമ്മെസ്byഎമ്മെസ്
Apr 15, 2026, 07:39 am IST
inArticle

ഏഴ് പതിറ്റാണ്ടിലേറെ കോണ്‍ഗ്രസുകാര്‍ നീട്ടിവച്ചതും പൂഴ്‌ത്തിവച്ചതുമായതെല്ലാം നടപ്പാക്കിയതാണ് മോദി സര്‍ക്കാരിന്റെ പേരിനും പെരുമയ്‌ക്കും കാരണമെന്ന് ഇനിയും അറിയാത്തത് സോണിയയും മക്കളും മാത്രമാണ്. നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച വനിതാ സംവരണ ഭേദഗതി നിയമവും ഇനിയും നീട്ടിവയ്‌ക്കണമെന്നാണ് സോണിയാ കോണ്‍ഗ്രസിന്റെയും ഇന്‍ഡി മുന്നണിക്കാരുടെയും ആവശ്യം. ഇങ്ങനെ നീട്ടിവച്ച് നീട്ടിവച്ചാണ് എഴുപത് കൊല്ലം ഈ രാജ്യത്തെ അവര്‍ പരുവമാക്കിയത്.

തുല്യനീതിയുടെയും ജനക്ഷേമത്തിന്റെയും കാര്യങ്ങളില്‍ മാത്രമല്ല, രാജ്യപുരോഗതിയുടെയും ദേശീയ ഐക്യത്തിന്റെയും കാര്യങ്ങളില്‍ വരെ അവര്‍ വെള്ളം ചേര്‍ത്തു. ആര്‍ട്ടിക്കിള്‍ 370 അനാദി കാലത്തേക്കുള്ളതാണെന്ന് പ്രഖ്യാപിച്ചു. വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ റോഡും പാലവും വരുന്നത് പ്രതിരോധത്തെ ദുര്‍ബലമാക്കുമെന്ന പൊട്ടന്യായം പറഞ്ഞു. ഭീകരരോടും മാവോയിസ്റ്റ് തീവ്രവാദികളോടും അഴകൊഴമ്പന്‍ നയം സ്വീകരിച്ചു. രാജ്യത്തെ ലോകബാങ്കില്‍ പണയം വച്ചു. ഏകീകൃത സിവില്‍ നിയമം തൊടാന്‍ അറച്ചു. വഖഫ് ബോര്‍ഡിന് പരിധിയില്ലാത്ത അധികാരം നല്കി. അഴിമതിക്ക് വെള്ളവും വളവും നല്കി. പിന്നാക്കക്കാരെ പിന്നാക്കം തള്ളി. സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ നല്കാം നല്കാം എന്ന് പറഞ്ഞ് നാളുകള്‍ തള്ളി നീക്കി. ഞങ്ങളല്ലാതെ പിന്നാര് എന്ന മട്ടില്‍ രാജ്യത്തെ കട്ടുമുടിച്ചു. ലോകമെങ്ങും യാചകവേഷത്തില്‍ ഈ രാജ്യത്തെ നിര്‍ത്തി. ആകാശത്തും ഭൂമിയിലും മാത്രമല്ല, ഖനികള്‍ തുരന്നാല്‍ അവിടെയും അഴിമതി വാണു…

അവിടേക്കാണ് വളര്‍ച്ചയുടെയും സ്വാഭിമാനത്തിന്റെയും പ്രഖ്യാപനവുമായി ഒരു സര്‍ക്കാര്‍ പടിപടിയായി നയവും നിലപാടുകളും പ്രഖ്യാപിച്ച് മുന്നേറുന്നത്. 2023ല്‍ പാര്‍ലമെന്റില്‍ അംഗീകരിച്ച നാരീശക്തി വന്ദന്‍ അധിനിയത്തിലൂടെ എല്ലാ മേഖലയിലും സ്ത്രീപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് തുടര്‍ന്നുവന്ന നിലപാടുകളുടെ പുതിയ അധ്യായത്തിന് തുടക്കമിട്ട് മോദി സര്‍ക്കാര്‍ ചരിത്രം തിരുത്തുകയാണ്. അടുത്ത തെരഞ്ഞെടുപ്പോടെ 33 ശതമാനം സ്ത്രീകള്‍ ലോക്സഭയിലുണ്ടാകുമെന്ന ഉറപ്പാണത്. നേരവും കാലവും ശരിയല്ലെന്ന മുടന്തന്‍ വാദമുയര്‍ത്തി കോണ്‍ഗ്രസ് ഇതിനെതിരെ നിലപാടെടുത്തിരിക്കുന്നു. ലക്ഷണമൊത്ത സ്ത്രീവിരുദ്ധ പാര്‍ട്ടിയായി പണ്ടേ മാറിയതാണ് കോണ്‍ഗ്രസ്. ഇപ്പോള്‍ അതൊന്നുകൂടി പ്രകടമായെന്ന് മാത്രം. വിഷുവിന്റെ പിറ്റേന്ന് മുതല്‍ വനിതാ സംവരണ ഭേദഗതി ബില്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ് അടക്കം എല്ലാ പാര്‍ട്ടികളോടും ബില്‍ നടപ്പാക്കാനുള്ള പിന്തുണ നല്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാക്കാലും രേഖാമൂലവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

എന്നാല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇരുട്ടിലാണ്. ബംഗാളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ചര്‍ച്ച ചെയ്യാമത്രെ. തെരഞ്ഞെടുപ്പ് കഴിഞ്ഞാലെടുക്കുന്ന നിലപാട് ഇപ്പോള്‍ പറയാനുള്ള തന്റേടം അവര്‍ക്കില്ല താനും.

ആദ്യം സെന്‍സസ്, പിന്നെ മണ്ഡലപുനര്‍നിര്‍ണയം എന്നൊക്കെയാണ് സോണിയയും ഖാര്‍ഗെയും വാശിപിടിക്കു ന്നത്. ലോക്സഭയില്‍, നിയമസഭകളില്‍ കൂടുതല്‍ സ്ത്രീകള്‍ വന്നാല്‍ ആര്‍ക്കാണ് പ്രശ്നം? ആരെയാണ് ഇവര്‍ ഭയക്കുന്നത്. അമ്പത് ശതമാനം എന്ന തുല്യനീതിയിലേക്കുള്ള യാത്രയുടെ ചുവടുവയ്‌പ് ആരെയാണ് പൊള്ളിക്കുക എന്ന് രാജ്യത്തെ മത, സാമുദായിക നേതൃത്വങ്ങളുടെ പ്രതികരണങ്ങളില്‍ നിന്ന് പണ്ടേ വ്യക്തമാണ്.

എന്തും ഏതും രാഷ്‌ട്രീയക്കളിയുടെയും വോട്ട് ബാങ്ക് പ്രീണനത്തിന്റെയും ഭാഗമായിക്കാണുന്നവര്‍ക്ക് ഭയപ്പാട് സ്വാഭാവികമാണ്. എന്നാല്‍ മോദി സര്‍ക്കാരിന് വനിതാ സംവരണ ഭേദഗതി നിയമം എന്തെങ്കിലും രാഷ്‌ട്രീയ നേട്ടത്തിനുള്ള വഴിയല്ലെന്ന് നാളിതുവരെ കൈക്കൊണ്ട സ്ത്രീശാക്തീകരണ നിലപാടുകളില്‍ നിന്ന് വ്യക്തമാണ്.

ബേഠി ബച്ചാവോ ബേഠി പഠാവോ മുതല്‍ പിഎം മാതൃവന്ദന യോജന വരെ, പിഎം ഉജ്ജ്വല യോജന മുതല്‍ ലാഖ്പതി ദീദി വരെ, സുകന്യ സമൃദ്ധി മുതല്‍ മിഷന്‍ ഇന്ദ്രധനുഷ് വരെ, ട്രെഡ് മുതല്‍ സ്റ്റെപ് വരെ, മഹിളാ ഇ ഹാഥ് മുതല്‍ മഹിളാ ശക്തികേന്ദ്രങ്ങള്‍ വരെ… സ്ത്രീജിവിതത്തെ സുരക്ഷിതവും സാശ്രയപൂര്‍ണവുമാക്കാന്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയത് നിരവധി പദ്ധതികളാണ്. ഒരു രൂപയ്‌ക്ക് സാനിറ്ററി നാപ്കിന്‍ നല്കുന്നത് മുതല്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചരിത്രത്തിലാദ്യമായി പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്കുന്നത് വരെയുള്ള നിര്‍ണായകമായ നിലപാടുകള്‍ കൈക്കൊണ്ടത് മോദി സര്‍ക്കാരാണ്. മുത്തലാഖ് നിരോധിച്ച് ഒരു വലിയ വിഭാഗം സ്ത്രീകളെ ആത്മാഭിമാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ലോകത്തേക്ക് ഉയര്‍ത്തിയത് മോദി സര്‍ക്കാരാണ്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ അമ്മപെങ്ങന്മാരുടെ സീമന്തതിലകത്തിന്റെ മാനം കാത്തത് മോദി സര്‍ക്കാരാണ്. ഡ്രോണ്‍ ദീദിയിലൂടെ പാടശേഖരങ്ങളില്‍ സമൃദ്ധിയുടെ കാലം വിരിയിക്കാന്‍ സ്ത്രീസമൂഹത്തിന് തുണ നിന്നത് മോദി സര്‍ക്കാരാണ്. രാജ്യത്തിന്റെ പ്രൗഢി ലോകത്തോട് വിളംബരം ചെയ്യുന്ന സൈനിക പരേഡുകള്‍ക്ക് നേതൃത്വം നല്കാന്‍ വനിതകളെ നിയോഗിച്ചത് മോദി സര്‍ക്കാരാണ്. യുദ്ധമുന്നണി മുതല്‍ ചന്ദ്രയാന്‍ വരെ എല്ലാ മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കിയത് മോദി സര്‍ക്കാരാണ്…. അതേ സര്‍ക്കാരാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് സ്ത്രീകള്‍ തുല്യപങ്കാളിത്തത്തോടെ കടന്നുവരണമെന്ന് പ്രഖ്യാപിക്കുന്നതും.

പാര്‍ട്ടിക്കുള്ളില്‍ ഒപ്പം പ്രവര്‍ത്തിക്കുന്ന സ്ത്രീകളോട് പോലും നീതി പുലര്‍ത്താത്തവര്‍ക്ക് സ്വാഭാവികമായും അത് സഹിക്കാനാകില്ല. അവര്‍ ഓരിയിട്ടും ബഹളം വച്ചും അതിനെതിരെ കള്ളക്കഥകളുമായി പൊതുമധ്യത്തിലിറങ്ങും. അവരുടെ ഗ്യാരണ്ടികളില്‍ ഇന്ദിര മുതല്‍ സോണിയയും പ്രിയങ്കയും വരെയുള്ള സ്ത്രീകളേ ഉള്ളൂ. അത്തരക്കാര്‍ക്ക് വേണ്ടി പണിയെടുക്കാന്‍ ബുദ്ധിജീവികളും മാധ്യമവേലക്കാരും പണം വാങ്ങി ക്യൂ നില്‍ക്കും. അറിയേണ്ടതും പ്രതികരിക്കേണ്ടതും സ്ത്രീകളാണ്. വാറോലകളും തിട്ടൂരങ്ങളും മാറ്റി വച്ച് ചരിത്രത്തിന്റെ സുവര്‍ണരേഖകളില്‍ തുല്യം ചാര്‍ത്താനുള്ള അവസരം എല്ലാ പാര്‍ട്ടികളിലും പെട്ട വനിതകള്‍ വരുന്ന മൂന്ന് ദിവസങ്ങളില്‍ വിനിയോഗിച്ചാല്‍ അതാകും ദുര്‍മോഹികളായ സ്ത്രീവിരുദ്ധ മുന്നണിക്കുള്ള മറുപടി.

 

Tags: Rahul GandhicongressOpposition LeaderIndie or anti-feminist front
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

Kerala

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

Main Article

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

Kerala

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.