Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നാലര പതിറ്റാണ്ടിന്റെ നിയമപോരാട്ടം; ദേവന്റെ ഭൂമി തിരികെപ്പിടിച്ച് തൊണ്ടിക്കുഴ ക്ഷേത്ര ഭരണസമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2026, 05:54 am IST
inKerala
കോടതിയില്‍ നിന്നെത്തിയ ആമീന്റെ നേതൃത്വത്തില്‍ തൊണ്ടിക്കുഴ ശ്രീഅമൃതകലശ ശാസ്താക്ഷേത്ര ക്ഷേത്രഭൂമി അളന്ന് തിട്ടപ്പെടുത്തുന്നു

കോടതിയില്‍ നിന്നെത്തിയ ആമീന്റെ നേതൃത്വത്തില്‍ തൊണ്ടിക്കുഴ ശ്രീഅമൃതകലശ ശാസ്താക്ഷേത്ര ക്ഷേത്രഭൂമി അളന്ന് തിട്ടപ്പെടുത്തുന്നു

തൊടുപുഴ: കൈയേറ്റത്തിലൂടെ നഷ്ടമായ ക്ഷേത്രഭൂമി 46 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ തിരികെ പിടിച്ച് തൊണ്ടിക്കുഴ ശ്രീഅമൃതകലശ ശാസ്താക്ഷേത്ര (ശ്രീധര്‍മ്മശാസ്താ ക്ഷേത്രം) ദേവസ്വം ട്രസ്റ്റ്. പുരാതനകാലത്ത് കീഴ്മലൈ നാട്ടുരാജ്യത്തിന്റെ സൈനിക ആസ്ഥാന കേന്ദ്രമായിരുന്നു തൊണ്ടിക്കുഴ. ഇവിടുത്തെ ആരാധനാ മൂര്‍ത്തിയായിരുന്നു ധര്‍മ്മശാസ്താവ്. ക്ഷേത്രം പിന്നീട് യുദ്ധത്തില്‍ തകര്‍ക്കപ്പെടുകയും 20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ പൂജ പൂര്‍ണമായും മുടങ്ങുകയും ചെയ്തു. പരിസരമാകെ കൈയേറ്റത്തിലൂടെ നഷ്ടമായി. ക്ഷേത്ര ഭാഗങ്ങള്‍ നിലനിന്ന ഭൂമി കാട് പിടിക്കുകയും ചെയ്തു.

ക്ഷേത്രത്തിന്റെ ദുരവസ്ഥ കണ്ട് നാട്ടുകാരയ ഭക്തര്‍ 1978-ല്‍ കാടുതെളിച്ച് പൂജ തുടങ്ങി. ഈ സമയത്ത് ദേവന്റെ വിഗ്രഹവും പീഠവും വരെ ഉടഞ്ഞ അവസ്ഥയിലായിരുന്നു. ശ്രീകോവിലും ചുറ്റും അഞ്ച് സെന്റ് ഭൂമിയുമായിരുന്നു അന്ന് ക്ഷേത്രത്തിന് അവശേഷിച്ചിരുന്നത്. ശ്രീകോവിലിന് സമീപത്തെ തെങ്ങുകളിലെ ആദായം എടുക്കുന്നതുമായി ബന്ധപ്പെട്ട് കൈയേറ്റക്കാരും ഭരണസമിതിയുമായി 1981ല്‍ തര്‍ക്കമുണ്ടായി.

പിന്നാലെ പോലീസ് സ്റ്റേഷനിലും തുടര്‍ന്ന് തൊടുപുഴ മുന്‍സിഫ് കോടതിയിലും കേസെത്തി. എട്ട് പേരെ പ്രതികളാക്കി എം.വി. ഭാസ്‌കരന്‍ നായര്‍ പ്രസിഡന്റായുള്ള ക്ഷേത്ര ഭരണസമിതി ഭൂമി തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തു. പിന്നാലെ നടത്തിയ പരിശോധനയില്‍ ഒരു ഏക്കര്‍ 22 സെന്റ് സ്ഥലം സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരം തൊണ്ടിക്കുഴ ശ്രീധര്‍മ്മശാസ്താവിന്റെ പേരിലുള്ളതായി രേഖകള്‍ ലഭിച്ചു. ഇതിനിടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. പൂജാരി ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചു. ക്ഷേത്രത്തിലെ വലിയ ഭജനമണ്ഡപവും തിടപ്പള്ളിയും സ്റ്റോറും ഉള്‍പ്പടെ തീയിട്ടു. ഭരണസമിതി കേസുമായി മുന്നോട്ടുപോയി 1989ല്‍ അനുകൂലമായ ആദ്യ വിധി സമ്പാദിച്ചു. എതിര്‍കക്ഷികള്‍ സുപ്രീംകോടതിയിലടക്കം പോയെങ്കിലും കീഴ്‌ക്കോടതിയുടെ വിധി ശരിവെച്ചു. 1995ലാണ് ക്ഷേത്രം വീണ്ടും പൂജകള്‍ക്കായി തുറന്നത്.

2023ല്‍ ഹൈക്കോടതി, വിധി നടത്തിപ്പിനായി കീഴ്‌ക്കോടതിയിലേക്ക് കൈമാറി. 2025 ഡിസംബറില്‍ മുന്‍സിഫ് കോടതി ക്ഷേത്രഭൂമി അളന്ന് തിട്ടപ്പെടുത്തി ക്ഷേത്ര ഭരണസമിതിക്ക് നല്‍കാന്‍ ഉത്തരവായി. കോടതി ആമിനും താലൂക്ക് സര്‍വെയറും സുരക്ഷയ്‌ക്കായി പോലീസുമെത്തിയാണ് ഒരു വീട് അടങ്ങുന്ന 69.25 സെന്റ് അളന്ന് ക്ഷേത്ര ഭരണസമിതിക്ക് കൈമാറിയത്. തിരികെ ലഭിച്ച ഭൂമിയില്‍ ആവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ക്ഷേത്ര ട്രസ്റ്റ് ഭരണസമിതി പ്രസിഡന്റ് ഒ.ആര്‍. അനൂപ്, സെക്രട്ടറി സി.ടി. സുഭാഷ്, ഖജാന്‍ജി പി.ജി. മുരളി എന്നിവര്‍ അറിയിച്ചു.

Tags: thiruvallaHindu templeThondikkuzha Sree Amritakalasha Shastakshetra (Sree Dharmashasta Temple) Devaswom Trust
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ക്രൈസ്റ്റ്‌ ചലഞ്ച് ട്രോഫി ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് കോഴിക്കോട് ഫൈനലില്‍; തിങ്കളാഴ്ച മുതല്‍ ഫൈനല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)
India

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

Spiritual

എന്താണ് വിഗ്രഹചൈതന്യം?

Spiritual

ഇടതൂർന്ന പൈൻ വനങ്ങൾക്കിടയിലാണ് ഈ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്; നിങ്ങളും ഒരു ശിവഭക്തനാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.