Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സ്വര്‍ണ്ണ പണയ വായ്‌പകള്‍ 3.8 മടങ്ങ് വര്‍ദ്ധനവോടെ രാജ്യത്തെ രണ്ടാമത്തെ വലിയ റീട്ടെയില്‍ വായ്‌പാ വിഭാഗമായി മാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2026, 05:50 pm IST
in Business

കൊച്ചി: രാജ്യത്തെ  റീട്ടെയില്‍ വായ്‌പാ വിപണിയില്‍ ബാലന്‍സ് ഷെയര്‍ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണ പണയ വായ്‌പകള്‍ അതിവേഗം വളര്‍ന്ന് രണ്ടാം സ്ഥാനത്തെത്തിയതായി ട്രാന്‍സ്യൂണിയന്‍ സിബിലിന്റെ ‘ഗോള്‍ഡ് ലോണ്‍ ലാന്‍ഡ്സ്കേപ്പ്’ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022 മാര്‍ച്ചിന് ശേഷം സ്വര്‍ണ്ണ പണയ വായ്‌പ 3.8 മടങ്ങ് വര്‍ധിച്ചപ്പോള്‍ റീട്ടെയില്‍ ക്രെഡിറ്റ് പോര്‍ട്ട്ഫോളിയോയിലുണ്ടായിരുന്ന വിഹിതം 5.9 ശതമാനത്തില്‍ നിന്ന് 2025 ഡിസംബറോടെ 11.1 ശതമാനമായി ഉയര്‍ന്നു.

വായ്‌പാ തുകയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 2022-ലെ ആദ്യ പാദത്തില്‍ 90,000 രൂപ  ആയിരുന്ന ശരാശരി വായ്‌പാ തുക 2025 നാലാം പാദത്തോടെ 1.96 ലക്ഷം രൂപയായി ഉയര്‍ന്നു. അതേസമയം പുതുതായി അനുവദിച്ച വായ്‌പകളുടെ മൊത്തം മൂല്യം 5.1 മടങ്ങ് വര്‍ധിച്ചതും വിപണിയുടെ വ്യാപ്തിയും മൂല്യവും ഉയരുന്നതിന്റെ സൂചനയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

എന്‍ബിഎഫ്സികളും പൊതുമേഖലാ ബാങ്കുകളും ഈ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. എന്‍ബിഎഫ്സികളുടെ വിഹിതം 2022 മാര്‍ച്ചില്‍ 7 ശതമാനത്തില്‍ നിന്ന് 2025 ഡിസംബറില്‍ 11 ശതമാനമായി ഉയര്‍ന്നപ്പോള്‍  പൊതുമേഖലാ ബാങ്കുകളുടെ വിഹിതം 57 ശതമാനത്തില്‍ നിന്ന് 62 ശതമാനമായി വര്‍ധിച്ചു. വായ്‌പ എടുക്കുന്നവരില്‍ സ്ത്രീകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു. 2025-ല്‍ മൊത്തം വായ്‌പ അപേക്ഷകരില്‍  39 ശതമാനവും സ്ത്രീകളാണ്.

സ്വര്‍ണ്ണ വായ്‌പ വിതരണത്തില്‍ മികച്ച ക്രെഡിറ്റ് സ്കോറുള്ളവരുടെ വിഹിതം 2022-ലെ 43 ശതമാനത്തില്‍ നിന്നും 2025-ല്‍ ഏകദേശം 52 ശതമാനമായി ഉയര്‍ന്നു. അതേസമയം  വായ്‌പാ വിപണിയിലേക്ക് പുതുതായി എത്തുന്നവരുടെ പങ്കാളിത്തം ഇതേ കാലയളവില്‍ 12 ശതമാനത്തില്‍ നിന്നും 6 ശതമാനമായി കുറഞ്ഞു.

രാജ്യത്ത്  സ്വര്‍ണത്തിന് സാമ്പത്തികവും സാംസ്കാരികവുമായ വലിയ പ്രാധാന്യമുണ്ട്. സ്വര്‍ണ്ണ വായ്‌പകള്‍ ഇപ്പോള്‍ കേവലം ഹ്രസ്വകാല ആവശ്യങ്ങള്‍ക്കായി മാത്രമല്ല മറിച്ച് വീടുകളിലെ സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമായി മാറി. ഉപഭോക്തൃ സ്വീകാര്യതയും വായ്‌പദാതാക്കളുടെ ആത്മവിശ്വാസവും ഇതിലൂടെ പ്രകടമാകുന്നുവെന്ന് ട്രാന്‍സ്യൂണിയന്‍ സിബില്‍ എംഡിയും സിഇഒയുമായ ഭവേഷ് ജയിന്‍ പറഞ്ഞു.

വായ്‌പാ വിപണി വളരുമ്പോഴും കൃത്യമായ തിരിച്ചടവ് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 2.5 ലക്ഷം രൂപയ്‌ക്ക് മുകളില്‍ വായ്‌പ എടുത്തവരില്‍ തിരിച്ചടവ് മുടക്കാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു വായ്‌പ നല്‍കുന്നതിന് മുന്‍പ് ഉപഭോക്താക്കളുടെ തിരിച്ചടവ് ശേഷിയും മറ്റ് സാമ്പത്തിക ബാധ്യതകളും കൃത്യമായി പരിശോധിക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. നിലവില്‍ ഇന്ത്യയിലെ റീട്ടെയില്‍ ക്രെഡിറ്റ് വിപണിയില്‍ 27.8 ശതമാനം വിഹിതവുമായി ഭവന വായ്‌പകളാണ് ഒന്നാം സ്ഥാനത്തുള്ളത്.

ഈ മേഖലയിലെ വേഗത്തിലുള്ള വളര്‍ച്ചയ്‌ക്കൊപ്പം കൂടുതല്‍ ശക്തമായ റിസ്ക് നിയന്ത്രണവും ആവശ്യമാണെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 2025 ജൂണില്‍ അവസാനിച്ച ആറുമാസ കാലയളവില്‍ 60 ദിവസത്തില്‍ കൂടുതല്‍ വൈകിയ തിരിച്ചടവ് നിരക്ക് 1.1 ശതമാനമായി രേഖപ്പെടുത്തി. ഉയര്‍ന്ന വായ്‌പാ  എടുത്തിട്ടുള്ള ഉപഭോക്താക്കളില്‍ ഇത് കൂടുതല്‍ ഉയര്‍ന്നതായും കണ്ടെത്തിയിട്ടുണ്ട്.

സ്വര്‍ണ വായ്‌പ വിപണി വേഗത്തില്‍ വളരുമ്പോള്‍ വായ്‌പദാതാക്കള്‍ വളര്‍ച്ചയും സൂക്ഷ്മതയും തമ്മില്‍ സമതുലനം പാലിക്കേണ്ടത് നിര്‍ണായകമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Tags: BusinessGold Pawn LoanRetail lending market'Gold Loan Landscape' report
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും വർധനവ്

Kerala

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്

Kerala

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

Business

ഡോ. റീന മിഥുന്‍ ചിറ്റിലപ്പിള്ളി വി-ഗാര്‍ഡ് ഡയറക്ടര്‍

Kerala

സ്വർണവിലയില്‍ ഇടിവ്

പുതിയ വാര്‍ത്തകള്‍

450 കിലോമീറ്റര്‍ ആകലെയുള്ള ഡ്രോണാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ദീര്‍ഘദൂര റഡാറുകളുമായി ഇന്ത്യന്‍ വ്യോമസേന

ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലിനെയും കടത്തിവിടില്ലെന്ന ട്രംപിന്റെ വീരവാദം പൊളിച്ച് ചൈനയുടെ ചരക്കുകപ്പല്‍ ഹോര്‍മൂസ് കടന്നു

‘ ഇപ്പോഴേ ഇങ്ങനെയായാല്‍ വലുതായാല്‍ എന്തായിരിക്കും എന്നൊക്കെ എല്ലാവരും പറഞ്ഞു , ഞാന്‍ കരയാന്‍ തുടങ്ങി ‘ ; അഴകിയ രാവണനിലെ ആ സീനിനെ കുറിച്ച് കാവ്യ

ഫ്രിജ് പൊട്ടിത്തെറിക്കുമോ? ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

മൂങ്ങപോലെ മുഖം , പറക്കാൻ കഴിവില്ല ; ഇത് ലോകത്തെ ഏറ്റവും ഭാരമുള്ള തത്ത

ഹോര്‍മുസ് കടലിടുക്കില്‍ ലോകം ഉറ്റുനോക്കുന്ന സമ്മര്‍ദ്ദ നിമിഷത്തില്‍ മോദിയെ ഫോണില്‍ വിളിച്ച് ട്രംപ് …ഇരുവരും തമ്മില്‍ 40 മിനിറ്റ് നീണ്ട ചര്‍ച്ച

സ്വർണത്താൽ പൊതിഞ്ഞ ശരീരം , ഇത് സ്വർണ്ണം ഭക്ഷിക്കുന്ന ഫംഗസ് ; ഫംഗസിന്റെ സാന്നിധ്യം നോക്കി ഖനനം നടത്താമെന്നും ശാസ്ത്രലോകം

രാജ്യത്ത് ദാരിദ്ര്യ നിർമാർജനം റെക്കോർഡ് വേഗത്തിൽ ; അതിവേഗം പുരോഗതി കൈവരിക്കുന്നത് മുസ്ലീം സമുദായം

മോദിയും പുടിനും ചൈനയില്‍ പ്രത്യേക സുരക്ഷയുള്ള കാറില്‍ സംസാരിക്കുന്നു (ഇടത്ത്) ധാക്കയില്‍ കൊല്ലപ്പെട്ട മോദിയെ വധിക്കാനായി എത്തിയതെന്ന് പറയപ്പെടുന്ന യുഎസ് സ്പെഷ്യല്‍ ഫോഴ്സ് ചാരനായ ടെറന്‍സ് ആര്‍വെല്ലെ ജാക്സണ്‍ (നടുവില്‍) മണിപ്പൂരിലും മിസോറാമിലും വിഘടനഗ്രൂപ്പുകള്‍ക്ക് മിലിറ്ററി ഗ്രേഡ് ആയുധങ്ങള്‍ പരിശീലനം നല്‍കാന്‍ എത്തിയ മാത്യു വാന്‍ ഡ്രൈക് എന്ന സിഐഎ ചാരന്‍ ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെട്ടശേഷം വീല്‍ ചെയറില്‍ (വലത്ത്)

മോദിയെ വധിക്കാന്‍ മലേഷ്യയില്‍ എത്തിയ സിഐഎ ഏജന്‍റിനെ വധിച്ചു, മണിപ്പൂരിലും മിസോറാമിലും കുഴപ്പമുണ്ടാക്കാനെത്തിയ യുഎസ് ഏജന്‍റിന് വീല്‍ ചെയര്‍…

ചർച്ച നടത്തുമെന്ന് സർക്കാർ ഉറപ്പ് പറഞ്ഞിട്ടും കലാപം ; പോലീസിനെ ആക്രമിക്കാൻ പ്രേരിപ്പിച്ച് ഓഡിയോ ക്ലിപ്പ് ; മുളക് പൊടി വിതറണമെന്നും സന്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.