കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഇ. ശ്രീധരന്‍ സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന്‍ നടത്തുന്ന പിജി ഡിപ്ലോമ ഇന്‍ ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന്‍ പ്രോഗ്രാമില്‍ ഒഴിവുകളുള്ള എസ്‌സി, എസ്ടി സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല. നിലവില്‍ മറ്റ് കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഏപ്രില്‍ 24ന് രാവിലെ 10 മുതല്‍ 12.30 വരെ പെരിയ ക്യാമ്പസിലെ സരസ്വതി ബ്ലോക്കില്‍ നടക്കുന്ന സ്‌പോട്ട് അഡ്മിഷന് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവവരങ്ങള്‍ക്ക് www.cukerala.ac.in സന്ദര്‍ശിക്കുക. ഇ മെയില്‍: [email protected] ഫോണ്‍: 9447596952
















