Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

പുതിയ വര്‍ഷം, പുതിയ പ്രതീക്ഷകള്‍; ഏകഭാരതത്തിന്റെ ആത്മാവ്

സി. പി. രാധാകൃഷ്ണന്‍ by സി. പി. രാധാകൃഷ്ണന്‍
Apr 14, 2026, 08:32 am IST
in Main Article

ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയത്തിന്റെ ചൈതന്യം പ്രതിഫലിപ്പിക്കുന്ന ബൈശാഖി, റോംഗാലി ബിഹു, മഹാ ബിഷുബ പാന സംക്രാന്തി, പൊയില ബോയ്ശാഖ്, വിഷു, തമിഴ് പുത്താണ്ട് വേളകളില്‍ ഭാരതത്തിലും ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും പരമ്പരാഗത പുതുവത്സരാശംസകള്‍ നേരുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ ശുഭകരമായ അവസരം എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ.

ചിത്തിരൈ മാസം കൃഷിക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്ന കാലമാണ്. കര്‍ഷകര്‍ ഭൂമിയെ ഫലഭൂയിഷ്ഠമാക്കാനുള്ള ജോലികള്‍ ആരംഭിക്കുന്ന സമയം. കഠിനാധ്വാനം പുരോഗതിയിലേക്ക് നയിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന നമ്മുടെ പൂര്‍വ്വികര്‍, അധ്വാനത്തിന്റെ ശുഭാരംഭത്തെ ആഘോമാക്കി മാറ്റി. രാജ്യമെമ്പാടും, സമാനമായ ആഘോഷങ്ങള്‍ കാണാം. അവ ഭാരതത്തിന്റെ ഐക്യത്തിന്റെയും സമാന സംസ്്കാരത്തിന്റെയും ഉദാഹരണങ്ങളായി നിലകൊള്ളുന്നു.

ഉത്തരേന്ത്യയില്‍, പ്രത്യേകിച്ച് പഞ്ചാബില്‍, ജനങ്ങള്‍ വിളവെടുപ്പ് ഉത്സവമായി ബൈശാഖി ആഘോഷിക്കുന്നു. ദക്ഷിണേന്ത്യയില്‍, കേരളം വിഷു ആഘോഷിക്കുന്നു, വിഷു ദിനത്തില്‍ അതിരാവിലെ ശുഭകരമായ വസ്തുക്കള്‍ കണി കാണുന്നത് കേരളീയരുടെ പ്രധാന ആചാരമാണ്. അസമിലെ ജനങ്ങള്‍ ബിഹു ആഘോഷിക്കുന്നു, പശ്ചിമ ബംഗാളില്‍ പൊയ്ല ബോയ്ഷാഖ് ആവേശപൂര്‍വ്വം കൊണ്ടാടുന്നു.

മണിപ്പൂര്‍, ത്രിപുര, ഒഡീഷ, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ജനങ്ങളും ഈ സവിശേഷ കാലഘട്ടത്തെ വൈവിധ്യമാര്‍ന്ന പരമ്പരാഗത രീതികളില്‍ പുതുവത്സരമായി ആഘോഷിക്കുന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍, രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍ ഗംഗാ നദിയില്‍ പുണ്യസ്‌നാനം നിര്‍വ്വഹിക്കാന്‍ ഒത്തുകൂടുന്നു, ഇത് ഈ ശുഭവേളയുടെ പവിത്രത വിളിച്ചോതുന്നു.

തെലുങ്ക് സംസാരിക്കുന്ന ജനങ്ങള്‍ അവരുടെ പുതുവത്സരമായ ഉഗാദി അടുത്തിടെ ആഘോഷിക്കുകയുണ്ടായി, മറാത്തി, കൊങ്കണി സമൂഹങ്ങള്‍ അവരുടെ പുതുവത്സരം ഗുഡി പദ്വയായി ആഘോഷിക്കുന്നു. നാമെല്ലാം ഒരു പുരാതന സംസ്‌കാരത്തിന്റെ അവിഭാജ്യഘടകങ്ങളാണെന്ന് നമ്മുടെ പൂര്‍വ്വികരുടെ ശാസ്ത്ര ജ്ഞാനം തെളിയിക്കുന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള അവരുടെ ആഴമേറിയതും കൃത്യവുമായ ധാരണ നാം ഇന്നും ആചരിച്ചു വരുന്ന പുതുവത്സരാഘോഷങ്ങളില്‍ പ്രതിഫലിക്കുന്നു.

തമിഴ് പുതുവത്സരവും നമ്മുടെ പൂര്‍വ്വികരുടെ ജ്ഞാനത്തെ ആഘോഷിക്കാനുള്ള ശ്രദ്ധേയമായ അവസരമാണ്. പാരമ്പര്യം, കുടുംബം, ആത്മീയത, അച്ചടക്കമുള്ള ജീവിതരീതി എന്നിവ സമന്വയിപ്പിക്കുന്ന ഒരു ഉത്സവമാണിത്. മുന്‍കാല അനുഭവങ്ങളാല്‍ നയിക്കപ്പെടുന്ന പുതുപ്രതീക്ഷകളോടെ മുന്നോട്ട് പോകാന്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്ന ഒരു പുതിയ തുടക്കത്തെ ഇത് അടയാളപ്പെടുത്തുന്നു.

ഇന്ന് നാം ആഗോള കലണ്ടര്‍ പിന്തുടരുമ്പോള്‍ തന്നെ, നമ്മുടെ സ്വന്തം തമിഴ് കലണ്ടറിനെക്കൂടി പരിഗണിക്കേണ്ടതുണ്ട്, അത് ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കും മാത്രമല്ല, വര്‍ഷങ്ങള്‍ക്കും അദ്വിതീയമായി പേരുകള്‍ നല്‍കുന്നു. അത്തരം 60 വര്‍ഷ നാമങ്ങളുണ്ട്, ‘പരഭവ’ എന്ന് പേരിട്ടിരിക്കുന്ന ഈ വര്‍ഷം ചക്രത്തിലെ 40-ാമത്തെ വര്‍ഷമാണ്.

‘അസ്‌ട്രോണമി’ (ജ്യോതിശാസ്ത്രം) എന്ന പദം ഗ്രീക്ക് ഭാഷയില്‍ നിന്നാണ് ഉത്ഭവിച്ചത്, നക്ഷത്രങ്ങളുടെ നിയമങ്ങളെക്കുറിച്ചുള്ള പഠനമാണിത്. തമിഴില്‍ ഇത് ‘വാണിയാല്‍’ എന്നാണ് അറിയപ്പെടുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, തമിഴ് പണ്ഡിതന്മാര്‍ ഭൂമി ഗോളാകൃതിയിലാണെന്ന് മനസ്സിലാക്കുകയും ആകാശഗോളങ്ങളുടെ ചലനത്തെയും അവയുടെ സ്വാധീനത്തെയും കുറിച്ച് പഠിക്കുകയും ചെയ്തു. പതിറ്റ്‌റുപ്പത്ത് പോലുള്ള പുരാതന തമിഴ് സാഹിത്യങ്ങള്‍ പ്രപഞ്ചത്തിന്റെ സ്വഭാവത്തെയും ചലനത്തെയും വിശദീകരിക്കുന്നു. ലോകം അഞ്ച് മൂലകങ്ങളാല്‍ നിര്‍മിതമാണെന്നും ഒരു ദിവ്യശക്തിയാല്‍ ഭരിക്കപ്പെടുന്നുവെന്നും ശ്ലോകങ്ങള്‍ വിശദീകരിക്കുന്നു. സിരുപാണാട്രുപടൈ പോലുള്ള കൃതികളില്‍ ഗ്രഹ ചലനങ്ങളെ പരാമര്‍ശിക്കുന്നു.

സംഘ സാഹിത്യത്തില്‍ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. ഉദാഹരണത്തിന്, പുറനാനൂറില്‍ ശനിയെ ഇരുണ്ട (മൈമീന്‍) ഗ്രഹം എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ആകാശ പ്രതിഭാസങ്ങളുടെ സ്വാധീനങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ‘കണിയന്‍’ എന്നറിയപ്പെട്ടിരുന്ന പണ്ഡിതരുമായി ബന്ധപ്പെട്ടിരിക്കുന്നു. കവി കണിയന്‍ പൂങ്കുന്ദ്രനാര്‍ ഈ പാരമ്പര്യത്തില്‍ നിന്നാണ് തന്റെ പേര് ഉരുത്തിരിഞ്ഞതെന്ന് വിശ്വസിക്കുന്നു. തൊല്‍ക്കാപ്പിയം പോലുള്ള പുരാതന ഗ്രന്ഥങ്ങള്‍ അത്തരം മഹദ് വ്യക്തികളെ ‘അറിവര്‍’ എന്ന് പരാമര്‍ശിക്കുന്നു. ശരിയായ തീയതിയും സമയവും തിരഞ്ഞെടുത്താണ് വിവാഹം പോലുള്ള ശുഭകര്‍മ്മങ്ങള്‍ നടത്തിയിരുന്നതെന്നാണ് ‘അകനാനൂറു’ പോലുള്ള സാഹിത്യ ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നത്.

ഈ പാരമ്പര്യം ഇന്നും തമിഴ്നാട്ടില്‍ തുടരുന്നു. ചിത്തിരയുടെ ആദ്യ ദിനം, ക്ഷേത്രങ്ങളില്‍ പഞ്ചാംഗം വായിക്കുന്നു, ആളുകള്‍ അത് കേള്‍ക്കാന്‍ ഒത്തുകൂടുന്നു. പഞ്ചാംഗത്തില്‍ അഞ്ച് ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു: ആഴ്ചയിലെ ദിവസം, ചാന്ദ്ര ദിനം (തിഥി), കരണം, നക്ഷത്രം, യോഗ. ഇവയെ അടിസ്ഥാനമാക്കി, മഴ, കൃഷി, വര്‍ഷത്തിലെ മറ്റ് വശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ നടത്തുന്നു. നമ്മുടെ പൂര്‍വ്വികര്‍ സമയം കണക്കാക്കാന്‍ സൗര, ചാന്ദ്ര സംവിധാനങ്ങള്‍ ഉപയോഗിച്ചിരുന്നു. ആധുനിക ശാസ്ത്രം നൂതന ഉപകരണങ്ങള്‍ ഉപയോഗിച്ച് ഗ്രഹണം കണക്കാക്കുമ്പോള്‍, മുന്‍കാലങ്ങളിലും അത്തരം പ്രതിഭാസങ്ങള്‍ പഠിക്കുകയും കൃത്യമായി പ്രവചിക്കുകയും ചെയ്തിരുന്നു.

പൂര്‍വ്വികര്‍ കൈമാറിയ ജ്ഞാനം നമ്മുടെ പൈതൃകമാണ്. നാം അത് സംരക്ഷിക്കുകയും ഭാവി തലമുറകള്‍ക്ക് കൈമാറുകയും വേണം. ക്ഷേത്രങ്ങളില്‍ പഞ്ചാംഗം വായിക്കുന്നത് ഈ പാരമ്പര്യത്തെ ആദരിക്കാനുള്ള മാര്‍ഗമാണ്. പ്രകൃതിയുടെ സമൃദ്ധിയോടുള്ള നമ്മുടെ പൂര്‍വ്വികരുടെ ബഹുമാനത്തെ പുതുവത്സരത്തിന്റെ മറ്റൊരു മഹനീയ വശം പ്രതിഫലിപ്പിക്കുന്നു. വീടുകളില്‍, പഴങ്ങളും പൂക്കളും പോലുള്ള ശുഭകരമായ വസ്തുക്കള്‍ ഒരുക്കുകയും രാവിലെ കണി കാണുകയും ചെയ്യുന്നു.

വസന്തകാലം പ്രകൃതി സ്വയം നവീകരിക്കുന്ന കാലഘട്ടമാണ് – മരങ്ങളും ചെടികളും അവയുടെ ഹരിതാഭ വീണ്ടെടുക്കുന്നു, പൂക്കള്‍ വിരിയുന്നു, പഴങ്ങള്‍ വിളയുന്നു. പ്രകൃതിയുമായി ഇണങ്ങി ജീവിച്ച തമിഴര്‍, ‘കണി കനല്‍’ എന്ന ആചാരത്തിലൂടെ ഈ സമൃദ്ധിക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് വര്‍ഷം ആരംഭിക്കുന്നത്.

അതുപോലെ, ഈ ദിവസം തയ്യാറാക്കുന്ന പരമ്പരാഗത വിഭവത്തില്‍ കയ്‌പ്പ് ഉള്‍പ്പെടെയുള്ള എല്ലാ രുചികളും ഉള്‍പ്പെടുന്നു. സന്തോഷവും ദുഃഖവും അടക്കമുള്ള എല്ലാ അനുഭവങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് ജീവിതമെന്നും, എല്ലാത്തിനെയും സന്തുലിതമായി സ്വീകരിക്കണമെന്നും ഇത് നമ്മെ പഠിപ്പിക്കുന്നു. രാജ്യത്തുടനീളമുള്ള ഈ ആഘോഷങ്ങളിലും, ഭാരതീയ സമൂഹങ്ങള്‍ സ്ഥിരതാമസമാക്കിയ ലോകമെമ്പാടുമുള്ള പ്രദേശങ്ങളിലും ഈ പൊതുബോധം നിലനില്‍ക്കുന്നു. ഈ ആഘോഷങ്ങള്‍ നമ്മുടെ സാംസ്‌കാരികത്തനിമയെയും വൈവിധ്യത്തെയും ഓര്‍മിപ്പിക്കുന്നതോടൊപ്പം രാഷ്‌ട്രത്തിന്റെ അടിസ്ഥാന ഐക്യത്തെ ഉയര്‍ത്തിക്കാട്ടുന്നു. എക്കാലവും ഐക്യത്തോടെ ഒരുമിച്ച് ജീവിക്കാന്‍ കഴിയുമെന്ന നമ്മുടെ പ്രതീക്ഷകളെ ഊട്ടിയുറപ്പിക്കുന്നു.

നമ്മുടെ പൂര്‍വ്വികര്‍ തെളിച്ച പാത പിന്തുടര്‍ന്ന്, ഭാവാത്മക ചിന്തയോടെയും വിശ്വാസത്തോടെയും സമര്‍പ്പണത്തോടെയും പുതുവത്സരം ആഘോഷിക്കാന്‍ ഞാന്‍ യുവജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. രാഷ്‌ട്ര പുരോഗതിക്ക് സംഭാവന നല്‍കാനുള്ള ദൃഢനിശ്ചയത്തോടെ നമ്മുടെ ഉദ്യമങ്ങള്‍ ആരംഭിക്കാം. ഭാരതം സാംസ്‌കാരിക ധാര്‍മ്മികതയില്‍ ഒന്നായി നിലകൊള്ളുന്നു, ഒന്നായി തന്നെ തുടരുകയും ചെയ്യും. മുതിര്‍ന്നവരുടെ മാര്‍ഗ്ഗദര്‍ശനത്താല്‍, ഏക ഭാരതം കെട്ടിപ്പടുക്കാന്‍ ആവേശപൂര്‍വ്വം മുന്നേറുന്ന യുവതലമുറയ്‌ക്ക്, 2047 ആകുമ്പോഴേക്കും ശ്രേഷ്ഠ ഭാരതവും വികസിത ഭാരതവും യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വിജയം വരിക്കാന്‍ കഴിയുമാറാകട്ടെ.

Tags: Rongali BihuMaha Bishuba Pana SankrantiPoila BoyshahTamil PuthanduVishuVishu FestivalBaisakhi
സി. പി. രാധാകൃഷ്ണന്‍
സി. പി. രാധാകൃഷ്ണന്‍
ഉപരാഷ്ട്രപതി [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

Kerala

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

Kerala

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

ചേര്‍ത്തലയിലെ മെഹര്‍ എന്ന കുഴിമന്തിക്കട വിഷുവിനോടനുബന്ധിച്ച് പുറത്തിറക്കിയ കൃഷ്ണന്‍ കുഴിമന്ത്രിക്ക് മുന്നിലിരിക്കുന്ന വിവാദ പോസ്റ്റര്‍ (ഇടത്ത്)
Kerala

കൃഷ്ണൻ മാംസാഹാരി ആയതിനാല്‍ മതവികാരം വ്രണപ്പെടുന്നത് സംഘി ഹിന്ദുക്കൾക്കാണെന്നും പറഞ്ഞ് അന്തം കമ്മികളും ഇസ്ലാമിസ്റ്റുകളും രംഗത്ത്

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.