Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ന്യൂനപക്ഷവോട്ടുകളുടെ കുത്തകാവകാശത്തില്‍ ബംഗാള്‍ ഭരിച്ചിരുന്ന മമതയുടെ ആധിപത്യത്തിന് കോട്ടം തട്ടുമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2026, 08:39 pm IST
inIndia
അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

കൊല്‍ക്കത്ത: ബംഗാളില്‍ ഒറ്റയ്‌ക്ക് മത്സരിക്കാന്‍ ഹുമയൂണ്‍ കബീറും അസദുദ്ദീന്‍ ഒവൈസിയും തീരുമാനിച്ചതോടെ മമത ബാനര്‍ജി കയ്യടക്കിവെച്ചിരിക്കുന്ന ന്യൂനപക്ഷവോട്ട് ബാങ്കില്‍ വിള്ളല്‍ വീഴുമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍. ഈ സംഭവവികാസം ബിജെപിയുടെ ബംഗാളിലെ അനേകം വിജയസാധ്യതകളില്‍ ഒന്നായി മാറുമെന്നും വിലയിരുത്തപ്പെടുന്നു.

മമത ബാനര്‍ജിയ്‌ക്കെതിരായ ശക്തമായ ഭരണവിരുദ്ധവികാരം, ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായുള്ള ബിജെപിയുടെ പ്രവര്‍ത്തനം, വമ്പന്‍ അഴിമതികളുടെ കറപുരണ്ട മന്ത്രിസഭ എന്ന ദുഷ്പേര്, അനധികൃത ബംഗ്ലാദേശി വോട്ടര്‍മാരെ വോട്ടേഴ്സ് ലിസ്റ്റില്‍ നിന്നും പുറന്തള്ളിയ എസ് ഐ ആര്‍ പ്രക്രിയ തുടങ്ങി മറ്റ് അനേകം ഘടകങ്ങള്‍ ബിജെപിയുടെ വിജയത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏപ്രില്‍ 23 മുതല്‍ 29 വരെയാണ് 294 അംഗങ്ങളുള്ള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.

ഇത്തവണ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് മത്സരിക്കാൻ തന്റെ പാര്‍ട്ടി തീരുമാനിച്ചതായി അസദുദ്ദീന്‍ ഒവൈസി വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്. മമതയുടെ തൃണമൂലില്‍ നിന്നും തെറ്റിപ്പരിഞ്ഞ് സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ ഹുമയൂണ്‍ കബീറും ഒറ്റയ്‌ക്കാണ് മത്സരിക്കുക. ഇതോടെ ന്യൂനപക്ഷവോട്ടുകളുടെ കുത്തകാവകാശത്തില്‍ ബംഗാള്‍ ഭരിച്ചിരുന്ന മമതയുടെ ആധിപത്യത്തിന് കോട്ടം തട്ടുമെന്നും ബിജെപിയുടെ ബംഗാളിലെ വിജയത്തിന് സഹായകരമാകുന്ന ഒരു ഘടകമായി മാറുമെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍.

നേരത്തെ ബംഗാളില്‍ ബാബറി മസ്ജിദ് നിര്‍മ്മിയ്‌ക്കും എന്ന് പ്രഖ്യാപിച്ച മുന്‍ തൃണമൂല്‍ നേതാവ് ഹുമയൂണ്‍ കബീര്‍ പുതുതായി രൂപീകരിച്ച പാര്‍ട്ടിയ്‌ക്കൊപ്പം സഖ്യകക്ഷിയായി മത്സരിക്കുമെന്നായിരുന്നു തീരുമാനം. പക്ഷെ വെള്ളിയാഴ്ച് ആ തീരുമാനം മാറ്റുകയും തന്റെ പാര്‍ട്ടിയായ എഐഎംഐഎം ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും അസദുദ്ദീന്‍ ഒവൈസി തീരുമാനിക്കുകയുമായിരുന്നു.

ഹുമയൂണ്‍ കബീറിന്റെ നേതൃത്വത്തിലുള്ള ആം ജനത ഉന്നയുൻ പാർട്ടിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്മാറുന്നതായും അസദുദ്ദീന്‍ ഒവൈസി പ്രഖ്യാപിച്ചു. അസദുദ്ദീൻ ഒവൈസിയെ മുന്നില്‍ നിർത്തി പശ്ചിമ ബംഗാളില്‍ സ്വന്തം സ്ഥാനാർത്ഥികള്‍ക്കായി ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് എഐഎംഐഎം നീക്കം. 2021ല്‍ ആറ് സ്ഥാനാര്‍ത്ഥികളെ മാത്രമാണ് അസദുദ്ദീന്‍ ഒവൈസി മത്സരിപ്പിച്ചത്. അന്ന് ആകെ 0.93 ശതമാനം വോട്ടുകളേ ലഭിച്ചിരുന്നുള്ളൂ. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച കാശ് നഷ്ടമായിരുന്നു.

പശ്ചിമ ബംഗാളിലെ മുസ്ലീങ്ങളെക്കുറിച്ചും ബിജെപിയുമായുള്ള തന്റെ ‘ബന്ധ’ത്തെക്കുറിച്ചും എജെയുപി നേതാവ് ഹുമയൂണ്‍ കബീർ വിവാദപരമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ഒളിക്യാമറ വീഡിയോ തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതാണ് അസദുദ്ദീൻ ഒവൈസിഹുമയൂണ്‍ കബീറിന്റെ പാര്‍ട്ടിയുമായുള്ള സഖ്യം ഉപേക്ഷിക്കാന്‍ കാരണമായത്.

ബംഗാളില്‍ ബാബറി മസ്ജിദ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും മമതയെ ചോദ്യം ചെയ്തുകൊണ്ട് ഇറങ്ങിപ്പോന്ന് സ്വന്തം പാര്‍ട്ടി രൂപീകരിച്ച ഹുമയൂണ്‍ കബീര്‍ മമത ബാനര്‍ജിയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ്. ബംഗാളിലെ ബെല്‍ദംഗയില്‍ ബാബറി മസ്ജിദ് സ്ഥാപിക്കാന്‍ തറക്കല്ലിടുകയും ചെയ്തിരുന്നു ഹുമയൂണ്‍ കബീര്‍. വന്‍തോതില്‍ സംഭാവനകള്‍ ലോകമെമ്പാടു നിന്നും എത്തിയതോടെ കേന്ദ്രസര്‍ക്കാര്‍ ഹുമയൂണ്‍ കബീറിന്റെ അക്കൗണ്ടുകളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തുവിട്ട തന്റെ വീഡിയോ എഐ ഉപയോഗിച്ച്‌ നിർമിച്ചതാണെന്ന് ഹുമയൂണ്‍ കബീര്‍ ആരോപിക്കുന്നു. മുസ്ലിം ന്യൂനപക്ഷ വോട്ടുകളെ മാത്രം ആശ്രയിക്കുന്ന മമതയ്‌ക്ക് വലിയ തിരിച്ചടിയായി ഹുമയൂണ്‍ കബീറും അസദുദ്ദീന്‍ ഒവൈസിയും മാറുമെന്നതില്‍ സംശയമില്ല.

മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ എഐഎംഐഎം സ്വന്തം സ്ഥാനാർത്ഥികളെ നിർത്തും. മുർഷിദാബാദ്, മാള്‍ഡ, വടക്കൻ ദിനാജ്‌പൂർ തുടങ്ങിയ ജില്ലകളില്‍ ഈ നിലയില്‍ എഐഎംഐഎം മത്സരം കടുപ്പിക്കും. തൃണമൂല്‍ കോണ്‍ഗ്രസിനും, ഇടത്-കോണ്‍ഗ്രസ് സഖ്യത്തിനും ഈ നീക്കം വലിയ വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ പല തട്ടിലാകുന്നത് ഫലത്തെ ബാധിച്ചേക്കാം. സഖ്യം തകർന്നതോടെ ഹുമയൂണ്‍ കബീറും സ്വന്തം നിലയ്‌ക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് സാധ്യത. ഇത്തരത്തില്‍ മുസ്ലിം വോട്ടുകള്‍ ഭിന്നിക്കുന്നത് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Tags: West Bengal Assembly electionAsaduddin OwaisiMamata BanerjeeBabri MasjidLatest newsHumayun KabirBengal Assembly election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.