തൃശൂര്‍: ഇരിങ്ങാലക്കുട വേളൂക്കര പഞ്ചായത്തിലെ ഐക്കരക്കുന്നില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു. നടവരമ്പ് കളത്തേരി വീട്ടില്‍ സുരേഷിന് (62) നാണ് വയറ്റില്‍ കുത്തേറ്റത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ബൂത്ത് കമ്മിറ്റി ഓഫീസില്‍ എത്തിയ സുരേഷിനെ സലോഷ് എന്ന ആള്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു.നിരവധി കേസുകളിലെ പ്രതിയായണ് ഇയാള്‍.
പരിക്കേറ്റ സുരേഷിനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സലോഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
















