തിരുവനന്തപുരം: ബിജെപി നിര്‍ബന്ധമായും പിടിക്കാന്‍ സാധ്യതയുള്ള ഒമ്പത് മണ്ഡലങ്ങള്‍ കേരളത്തില്‍ നിര്‍ണ്ണായകമാകുന്നു. ഈ ഒന്‍പത് മണ്ഡലങ്ങളുടെ പേരില്‍ യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം നഷ്ടമായിരിക്കുന്നു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയവയാണ് ഈ മണ്ഡലങ്ങള്‍. പക്ഷെ ഇക്കുറി ഇവിടെ താമര വിരിയുമോ എന്ന ആശങ്കയിലാണ് ഇരുമുന്നണികളും.
ഇടതുപക്ഷകോട്ടകളില്‍ ബി.ജെ.പി വെല്ലുവിളി
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ച ആറ് മണ്ഡലങ്ങളില്‍ ബി.ജെ.പി ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് നേമം ആണ്.
നേമം: വി. ശിവൻകുട്ടി ജയിച്ചുവെങ്കിലും മണ്ഡലത്തിലെ 22 നഗരസഭാ വാർഡുകളില്‍ 16 എണ്ണവും ബി.ജെ.പിയുടെ കൈവശമാണ്.
വട്ടിയൂർക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങല്‍, ചാത്തന്നൂർ, മലമ്പുഴ- ബിജെപി രണ്ടാം സ്ഥാനത്തുള്ളവ
വട്ടിയൂർക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങല്‍, ചാത്തന്നൂർ, മലമ്പുഴ എന്നിവിടങ്ങളില്‍ കഴിഞ്ഞ തവണ എല്‍.ഡി.എഫിനായിരുന്നു വിജയം. എന്നാല്‍ ഇവിടങ്ങളിലെല്ലാം ബി.ജെ.പി വോട്ട് വിഹിതത്തില്‍ വലിയ മുന്നേറ്റം നടത്തി രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്.
കാസര്‍കോഡും മഞ്ചേശ്വരത്തും ബിജെപി സാധ്യത?
കാസർകോട് ജില്ലയിലെ മഞ്ചേശ്വരവും കാസർകോടും പാലക്കാടുമാണ് യു.ഡി.എഫിന് വെല്ലുവിളിയാകുന്നത്.
മഞ്ചേശ്വരം:
കെ. സുരേന്ദ്രൻ വെറും 745 വോട്ടുകള്‍ക്ക് മാത്രം പരാജയപ്പെട്ട മഞ്ചേശ്വരത്ത് ഇത്തവണ അട്ടിമറി നടക്കുമോ എന്ന ഭയം യു.ഡി.എഫിനുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മുന്നിലാണെങ്കിലും ബി.ജെ.പി തൊട്ടുപിന്നാലെയുണ്ട്.
കാസര്‍കോഡ്
യുഡിഎഫിന്റെ എൻ.എ. നെല്ലിക്കുന്ന് (UDF) 12,901 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണ്. കെ. ശ്രീകാന്തിനെയാണ് തോല്‍പിച്ചത്. പക്ഷെ ഇക്കുറി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ മുന്നേറ്റമാണ് എന്‍ഡിഎയ്‌ക്ക് പ്രതീക്ഷ നല്‍കുന്നത്.
ഇനി ഒമ്പത് മണ്ഡലങ്ങളില്‍ ഏത് സ്ഥാനാര്‍ത്ഥികള്‍ എത്ര ഭൂരിപക്ഷം നേടി എന്ന് നോക്കാം.
നേമം വി. ശിവൻകുട്ടി (LDF) 3,949 കുമ്മനം രാജശേഖരൻ
മഞ്ചേശ്വരം എ.കെ.എം. അഷറഫ് (UDF) 745 കെ. സുരേന്ദ്രൻ
വട്ടിയൂർക്കാവ് വി.കെ. പ്രശാന്ത് (LDF) 14,465 വി.വി. രാജേഷ്
കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രൻ (LDF) 23,497 ശോഭാ സുരേന്ദ്രൻ
ആറ്റിങ്ങല്‍ ഒ.എസ്. അംബിക (LDF) 31,636 പി. സുധീർ
ചാത്തന്നൂർ ജി.എസ്. ജയലാല്‍ (LDF) 17,206 ബി.ബി. ഗോപകുമാർ
മലമ്പുഴ എ. പ്രഭാകരൻ (LDF) 25,734 സി. കൃഷ്ണകുമാർ
കാസർകോട് എൻ.എ. നെല്ലിക്കുന്ന് (UDF) 12,901 കെ. ശ്രീകാന്ത്
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ (UDF) 18,840 സി. കൃഷ്ണകുമാർ
തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ഈ മണ്ഡലങ്ങളില്‍ കാഴ്ചവെച്ച പ്രകടനം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിച്ചാല്‍ എന്‍ഡിഎ വന്‍കുതിപ്പ് നടത്തും. 12,000 മുതല്‍ 31,000 വരെയുള്ള ഭൂരിപക്ഷംസാധാരണ നിലയില്‍ മറികടക്കുക എന്നത് എളുപ്പമല്ലെങ്കിലും ബി.ജെ.പിയുടെ വളർച്ചാ ഗ്രാഫ് ഇരുമുന്നണികളെയും അമ്പരപ്പിക്കുന്നു.
















