തിരുവനന്തപുരം: വര്‍ഗ്ഗീയത ആര് പറഞ്ഞാലും ഞങ്ങള്‍ അത് ചോദ്യം ചെയ്യുമെന്ന വി.ഡി. സതീശന്റെ പ്രസംഗത്തിനെതിരെ യുഡിഎഫിന് വേണ്ടി വോട്ടുപിടിക്കുന്ന ചില നേതാക്കളുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ കറങ്ങിനടക്കുന്നത് കോണ്‍ഗ്രസിന് തലവേദനയാകുന്നു.
വര്‍ഗീയത ഞമ്മന്റെ ആൾക്കാർ ഒഴിച്ച് വേറെ ആര് പറഞ്ഞാലും @vdsatheesan റെഡി. ചോദ്യം ചെയ്തിരിക്കും. pic.twitter.com/UaRKNMMbE9
— Rohini Varma (@rohinivarma98) April 3, 2026
മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ കുപ്രസിദ്ധമായ പ്രസംഗത്തിന്റെ വീഡിയോ ആണ് ഇതില്‍ ഒരെണ്ണം. മതമാണ്, മതമാണ്, മതമാണ് പ്രശ്നം എന്ന് തുടങ്ങുന്ന ഷാജിയുടെ പ്രസംഗം വലിയ തിരിച്ചടിയാണ് സതീശന് നല്‍കിയത്. ഷാജിയുടെ പ്രസംഗത്തെ കൊള്ളാനോ തള്ളാനോ കഴിയാത്ത നിസ്സഹായതയിലാണ് സതീശന്‍. മറ്റൊന്ന് ഷാജിയുടെ തന്നെ ഒമ്പതരവര്ഷം ഭരണമില്ലാതെ കഴിഞ്ഞ നമ്മള്‍ അധികാരത്തിലെത്തിയാല്‍ എല്ലാം മുതലാക്കണമെന്ന് പറയുന്ന വീഡിയോ ആണ്.
മറ്റൊന്ന് തെലുങ്കാന മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡിയുടെ പ്രസംഗമാണ്. മുസ്ലിം തൊപ്പി ധരിച്ചുള്ള രേവന്ത് റെഡ്ഡിയുടെ ഈ പ്രസംഗം വിവാദമായിരുന്നു. കോണ്‍ഗ്രസ് എന്നാല്‍ മുസ്ലിങ്ങളാണ്. മുസ്ലിങ്ങളെന്നാല്‍ കോണ്‍ഗ്രസും എന്നതായിരുന്നു ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ രേവന്ത് റെഡ്ഡി നടത്തിയ പ്രസംഗം. ഈ വീഡിയോയും കേരളത്തില്‍ കോണ്‍ഗ്രസിനെയും വി.ഡി. സതീശനെയും ഉത്തരം മുട്ടിക്കുന്നു.
















