തിരുവനന്തപുരം: എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിവച്ചെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു അറിയിതായി ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പേരേര. ഈ സഭാ സമ്മേളന കാലയളവില്‍ ബില്‍ അവതരിപ്പിക്കില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
നിയമ ദേഗഗതിയിലെ ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു. കൂടിക്കാഴ്ച പ്രതീക്ഷ നല്‍കുന്നതാണന്ന് ഫാ. യൂജിന്‍ പെരേര പറഞ്ഞു.
ക്രൈസ്തവ സഭകളുടെ ആശങ്കകള്‍ കിരണ്‍ റിജിജു ശ്രദ്ധയോടെ കേട്ടു.അദ്ദേഹം അത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിക്കും.കൂടിക്കാഴ്ച തുടരും.
തിരുവനന്തപുരത്ത് കോഫി വിത്ത് കിരണ്‍ റിജ്ജു എന്ന പരിപാടിയിലാണ് കൂടിക്കാഴ്ച നടന്നത്.
















