കൊച്ചി:ജിംനേഷ്യത്തില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. പാലക്കാട് പട്ടാഞ്ചേരി കരിപ്പള്ളി റഹ്മത്ത് മന്‍സിലില്‍ അബ്ദുല്‍ റസൂല്‍ (23)ആണ് മരിച്ചത്.
സെമിനാരി പടിയിലുള്ള ജിംനേഷ്യത്തിലാണ് സംഭവം.എ സി ഘടിപ്പിക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ഇടപ്പള്ളിയിലെ വെതര്‍ ടെക് എന്ന സ്ഥാപനത്തിലെ തൊഴിലാളിയാണ് അബ്ദുല്‍ റസൂല്‍.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.















