ലക്നൗ : ബംഗ്ലാദേശിൽ നിന്നെത്തി പതിറ്റാണ്ടുകളായി ഇന്ത്യയിൽ താമസിക്കുന്ന 2500 ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകാൻ യോഗി സർക്കാർ. ബംഗ്ലാദേശിലെ ഇസ്ലാം പീഡനം ഭയന്ന് ജീവനും കൊണ്ട് രക്ഷപെട്ട് ഇന്ത്യയിൽ അഭയം തേടിയവരാണിവർ.
പിലിഭിത്ത്, ലഖിംപൂർ ഖേരി, ബിജ്‌നോർ, റാംപൂർ തുടങ്ങിയ ഉത്തർപ്രദേശിലെ വിവിധ ജില്ലകളിലാണ് ഇവർ താമസിക്കുന്നത്. വർഷങ്ങളായി ഇവിടെ കൃഷി ചെയ്ത് ജീവിക്കുന്ന ഇവർക്ക് ഭൂമിയുടെ പൂർണ്ണ ഉടമസ്ഥാവകാശം നേടാൻ മുൻപ് കഴിഞ്ഞിരുന്നില്ല. യോഗി സർക്കാർ ഭൂമിയുടെ നിയമപരമായ ഉടമസ്ഥാവകാശം നൽകാനുള്ള നീക്കം മാസങ്ങൾക്ക് മുൻപേ ആരംഭിച്ചിരുന്നു. വോട്ടർ തിരിച്ചറിയൽ കാർഡുകൾ മുതൽ റേഷൻ കാർഡുകൾ വരെയുള്ള എല്ലാ ഔദ്യോഗിക രേഖകളിലും അവരുടെ പേരുകൾ ഉണ്ട്. എന്നാൽ ഇവർക്ക് ഭൂമിയുടെ അവകാശം നൽകുന്നതിനെ യുപിയിലെ ഇസ്ലാമിസ്റ്റുകളും, കോൺഗ്രസും എതിർത്തിരുന്നു. ഇത് അവഗണിച്ചാണ് പുതിയ നീക്കം.
വ്യത്യസ്ത കാലഘട്ടങ്ങളിൽ, വർഗീയ കലഹങ്ങൾ, മതപരമായ പക്ഷപാതം, സ്വത്തുക്കളുടെ മേലുള്ള കൈയേറ്റം, ക്ഷേത്രങ്ങൾക്കു നേരെയുള്ള ആക്രമണം, പ്രാദേശിക തലത്തിൽ വ്യവസ്ഥാപിതമായ പീഡനം എന്നിവ കാരണം അവരുടെ കുടിയേറ്റം നിരന്തരം തുടർന്നിരുന്നു. 1960 നും 1975 നും ഇടയിലുള്ള കാലയളവിൽ ഉത്തർപ്രദേശ് ഉൾപ്പെടെ ഉത്തരേന്ത്യയിലെ നിരവധി പ്രദേശങ്ങളെ ഈ കുടിയേറ്റ തരംഗം ബാധിച്ചു. ഈ വർഷങ്ങളിൽ കേന്ദ്ര-ഉത്തർപ്രദേശ് സർക്കാരുകൾ ബംഗ്ലാദേശിലെ ആയിരക്കണക്കിന് ഹിന്ദു അഭയാർത്ഥി കുടുംബങ്ങളെ വിവിധ ജില്ലകളിലേക്ക് മാറ്റി.
1960 നും 1975 നും ഇടയിൽ പിലിഭിത്ത്, ലഖിംപൂർ ഖേരി, ബിജ്‌നോർ, റാംപൂർ എന്നിവിടങ്ങളിൽ നിന്ന് കുടിയിറക്കപ്പെട്ട് സ്ഥിരതാമസമാക്കിയ ഏകദേശം 10,000 കുടുംബങ്ങളുടെ ഭൂമിയുമായി ബന്ധപ്പെട്ട കേസുകൾ പരിശോധിക്കുമെന്ന് യുപി സർക്കാർ അറിയിച്ചിട്ടുണ്ട്. “നിയമം പൊതുജനങ്ങൾക്ക് പ്രയോജനം ചെയ്യാനാണ് ഉദ്ദേശിച്ചിരിക്കുന്നത്, അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാനല്ല” എന്ന് വ്യക്തമാക്കി കൊണ്ടാണ് 2500 കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം നൽകി മുഖ്യമന്ത്രി യോഗി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.2,196 കുടുംബങ്ങൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകുന്നതിനുള്ള പ്രക്രിയ ആരംഭിച്ചു.
25 ഗ്രാമങ്ങളിൽ താമസിക്കുന്ന ഹിന്ദു അഭയാർത്ഥി കുടുംബങ്ങളെക്കുറിച്ചുള്ള പരിശോധനാ റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇത് കൂടി ലഭിച്ചാൽ 400 ഓളം കുടുംബങ്ങൾക്കും ഉടമസ്ഥാവകാശം നൽകും.
















