Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷം വീ​ണ്ടും മനുഷ്യന്‍ ചാന്ദ്രപഥത്തിലേക്ക്, ആ​ർ​ട്ടെ​മി​സ് 2 കു​തി​ച്ചു​യ​ർ​ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2026, 08:32 am IST
inWorld

ഫ്ലോ​റി​ഡ: ച​ന്ദ്ര​നി​ലേ​ക്കു​ള്ള നാ​സ​യു​ടെ ആ‌​ർ​ട്ടെ​മി​സ് 2 ദൗ​ത്യം വി​ക്ഷേ​പി​ച്ചു. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് പുലര്‍ച്ചെ 3.45നായിരുന്നു വിക്ഷേപണം. പേടകം ചന്ദ്രനില്‍ ഇറങ്ങുന്നതിന് പകരം ചന്ദ്രനെ ചുറ്റി പഠനം നടത്തും. 54 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്‌ക്ക് ശേ​ഷം മ​നു​ഷ്യ​നെ ച​ന്ദ്ര​നു​ചു​റ്റും എ​ത്തി​ക്കാ​ൻ നാ​സ ന​ട​ത്തു​ന്ന ച​രി​ത്ര​പ​ര​മാ​യ ദൗ​ത്യ​മാ​ണ് ആ​ർ​ട്ടി​മി​സ് 2. നാ​ല് പേ​രെ വ​ഹി​ച്ച് എ​സ്എ​ൽ​എ​സ് റോ​ക്ക​റ്റ് ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ൽ നി​ന്നാ​ണ് കു​തി​ച്ചു​യ​ർ​ന്ന​ത്.

നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെട്ട സംഘമാണ് ആര്‍ട്ടെമിസ് 2 ദൗത്യം നയിക്കുന്നത്. നാസയുടെ റീഡ് വൈസ്മാന്‍ (കമാന്‍ഡര്‍), വിക്ടര്‍ ഗ്ലോവര്‍ (മിഷന്‍ പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷന്‍ സ്‌പെഷ്യലിസ്റ്റ്), കാനഡയുടെ ജെറെമി ഹാന്‍സണ്‍ (മിഷന്‍ സ്‌പെഷ്യലിസ്റ്റ്) എന്നിവരാണ് സഞ്ചാരികള്‍. ഇതോടെ ചന്ദ്രന്റെ പരിസരത്തേയ്‌ക്ക് യത്ര ചെയ്യുന്ന ആദ്യ വനിതയായി ക്രിസ്റ്റീന കോച്ച് മാറി. ഹാന്‍സന്‍ ചാന്ദ്രദൗത്യത്തില്‍ പങ്കാളിയാകുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയുമായി. ഫ്‌ളൈബൈ ദൗത്യമായതിനാല്‍ സഞ്ചാരികളാരും ചന്ദ്രനില്‍ ഇറങ്ങില്ല. ഏപ്രില്‍ പത്തോടെ സംഘം തിരിച്ചെത്തും.

ഏ​ക​ദേ​ശം 22 ല​ക്ഷം കി​ലോ​മീ​റ്റ​ർ ആ​ർ​ട്ടെ​മി​സ് 2 സം​ഘം യാ​ത്ര ചെ​യ്യും. ഓ​റി​യ​ൺ പേ​ട​ക​ത്തി​ലു​ള്ള പ്ര​ത്യേ​ക ഭ​ക്ഷ​ണ​മാ​ണ് യാ​ത്രി​ക​ർ ക​ഴി​ക്കു​ക. ആ​വ​ശ്യ​ത്തി​നു വെ​ള്ള​വും ഓ​ക്സി​ജ​നും പേ​ട​ക​ത്തി​ൽ സം​ഭ​രി​ച്ചി​ട്ടു​ണ്ട്. യാ​ത്രി​ക​ർ​ക്കാ​യി നാ​ല് സ്വ​കാ​ര്യ അ​റ​ക​ളും പൊ​തു​വാ​യി ഒ​രു ചെ​റി​യ ശു​ചി​മു​റി​യും പേ​ട​ക​ത്തി​ലു​ണ്ട്.

നാസയുടെ എസ്.എല്‍.എസ് റോക്കറ്റും ഓറിയോണ്‍ പേടകവും ഉപയോഗിച്ചുള്ള ആദ്യത്തെ മനുഷ്യസഹിത ദൗത്യമാണ് ആര്‍ട്ടെമിസ് II. 2028-ല്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ ലക്ഷ്യമിടുന്ന ആര്‍ട്ടെമിസ് IV ഉള്‍പ്പെടെയുള്ള ഭാവി ദൗത്യങ്ങള്‍ക്കായി ഈ സംവിധാനങ്ങളെ സജ്ജമാക്കുക എന്നതാണ് ഈ യാത്രയിലൂടെ ബഹിരാകാശയാത്രികര്‍ ലക്ഷ്യമിടുന്നത്.

ദൗത്യം ഫെബ്രുവരിയില്‍ പറന്നുയരാനാണ് ആദ്യംനിശ്ചയിച്ചിരുന്നത്. എന്നാല്‍ ഹൈഡ്രജന്‍ ഇന്ധന ചോര്‍ച്ച കാരണം ദൗത്യം വൈകി. ഈ ചോര്‍ച്ച പരിഹരിച്ചെങ്കിലും പിന്നീട് ഹീലിയം പ്രഷറൈസേഷന്‍ ലൈന്‍ തടസ്സപ്പെട്ടത് കാരണം കഴിഞ്ഞ മാസം അവസാനം റോക്കറ്റ് അറ്റകുറ്റപ്പണികള്‍ക്കായി ഹാങ്ങറിലേക്ക് തിരികെ കൊണ്ടുപോകേണ്ടി വന്നു. അറ്റകുറ്റപ്പണികള്‍ വിജയകരമായി പൂര്‍ത്തിയാക്കി എല്ലാ സംവിധാനങ്ങളും കൃത്യതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ സ്ഥിരീകരിച്ചതിന് ശേഷമാണ് SLS റോക്കറ്റ് വിക്ഷേപണ പാഡിലേക്ക് തിരിച്ചെത്തിയത്.

🚨#BREAKING: Watch incredible footage captured from passengers on an airliner above Florida, showing the exact moment the Artemis II mission lifts off carrying four astronauts on its journey around the Moon as they make history pic.twitter.com/hiVPNu9xb2

— R A W S A L E R T S (@rawsalerts) April 1, 2026

1950-കളിലും 60-കളിലും സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലുണ്ടായിരുന്ന ശീതയുദ്ധത്തിന്റെ ഭാഗമായാണ് ചന്ദ്രനിലേക്കുള്ള മത്സരങ്ങള്‍ തുടങ്ങിയത്. 1961-ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി, പത്ത് വര്‍ഷത്തിനുള്ളില്‍ ഒരു മനുഷ്യനെ ചന്ദ്രനിലിറക്കി സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് പ്രഖ്യാപിച്ചു. തുടര്‍ന്ന് 1969ല്‍ അപ്പോളോ 11 എന്ന പേരിലറിയപ്പെട്ട യു.എസിന്റെ ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തി. നീല്‍ ആംസ്‌ട്രോങ്ങ്, ബസ് ആല്‍ഡ്രിന്‍ എന്നിവര്‍ ഈ ദൗത്യത്തിലൂടെ ചരിത്രം കുറിച്ചു

1972ലെ അപ്പോളോ 17 ആണ് മനുഷ്യന്‍ അവസാനമായി ചന്ദ്രനിലിറങ്ങിയ ദൗത്യം. അതിന് ശേഷം വര്‍ഷങ്ങളോളം ചാന്ദ്രദൗത്യങ്ങള്‍ നടന്നിരുന്നില്ല. ഒടുവിലാണ് ആര്‍ട്ടമിസുമായി വീണ്ടും മനുഷ്യനുമായുള്ള ചാന്ദ്രദൗത്യവുമായി യു.എസ് എത്തുന്നത്.

Tags: NASAArtemis II astronautsArtemis II missionNASA ready for historic Moon mission
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍
World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

Kerala

മലയാളികള്‍ക്ക് അഭിമാനമായി ഡോ. അനില്‍ മേനോന്‍ ബഹിരാകാശത്ത്, രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുക പുലര്‍ച്ചെ

curiosity rover
World

ചൊവ്വയില്‍ ജൈവ തന്മാത്രകള്‍ കണ്ടെത്തി ക്യൂരിയോസിറ്റി

Technology

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.