കോട്ടയം: ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യത്തിന്റെ മുന്നേറ്റം കണ്ട് കടുത്ത വിരോധികളായ മലയാളമനോരമയ്‌ക്ക് പോലും ഒരു കാര്യം സമ്മതിക്കേണ്ടി വന്നു- കേരളത്തില്‍ ഇക്കുറി താമര വിരിയും.
ബിഡിജെഎസിന് പുറമെ ട്വന്‍റി ട്വന്‍റി കൂടി എത്തിയതോടെ എന്‍ഡിഎ മുന്നണി കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുന്നു. ബിജെപിയിലേക്ക് കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നുമുള്ള ഒഴുക്കും ശക്തമാണ്. മനോരമ-സിവോട്ടര്‍ സംഘടിപ്പിച്ച സര്‍വ്വേയില്‍ എന്‍ഡിഎയ്‌ക്ക് ഒന്ന് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ കേരളത്തില്‍ കിട്ടുമെന്ന് പ്രവചിക്കുന്നു. ഇതാദ്യമായാണ് മനോരമ ബിജെപിയുടെയും എന്‍ഡിഎയുടെയും വിജയം പ്രഖ്യാപിക്കുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ മുരളീധരന് ഒന്നാം സ്ഥാനവും വി.എസ്. സുനില്‍കുമാറിന് രണ്ടാം സ്ഥാനവും സുരേഷ് ഗോപിയ്‌ക്ക് മൂന്നാം സ്ഥാനവും പ്രവചിച്ച മനോരമ പിന്നീട് നാണം കെട്ടു. അന്ന് മനോരമ സര്‍വ്വേയെ അടപടലം തകര്‍ത്ത് 74000 വോട്ടുകള്‍ക്കാണ് സുരേഷ് ഗോപി വിജയിച്ചത്.
തൃശൂരില്‍ പത്മജ, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍
ഇക്കുറിയും പാലക്കാട് ശോഭാ സുരേന്ദ്രന്‍ ജയിക്കുമെന്ന് പറയാന്‍ മനോരമ തയ്യാറായിട്ടില്ല. പകരം തിരുവനന്തപുരം ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളിലും തൃശൂര്‍, മഞ്ചേശ്വരം എന്നിവിടങ്ങളിലും ബിജെപി കരുത്ത് തെളിയിക്കുമെന്ന് സര്‍വേ വ്യക്തമാക്കുന്നു.
രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും; വി. മുരളീധരനും ആര്‍ ശ്രീലേഖയ്‌ക്കും വിജയസാധ്യത
തലസ്ഥാന ജില്ലയിലെ രാഷ്‌ട്രീയ ചിത്രം മാറുമെന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് വിജയിക്കുമെന്നാണ് സര്‍വേയുടെ പ്രവചനം. ശക്തമായ ത്രികോണ മത്സരം നടക്കുന്നുണ്ടെങ്കിലും ഇവിടെ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈയുണ്ട്. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന് കഴക്കൂട്ടം മണ്ഡലത്തില്‍ നേരിയ വിജയസാധ്യത സര്‍വേ കല്‍പ്പിക്കുന്നു. വട്ടിയൂര്‍ക്കാവിലും ബിജെപി ശക്തമായ പോരാട്ടമാണ് കാഴ്ചവയ്‌ക്കുന്നത്, വേണമെങ്കില്‍ ജയിച്ചേക്കാമെന്നും പറയുന്നു. തിരുവനന്തപുരം ജില്ലയില്‍ മൂന്ന് സീറ്റുകള്‍ വരെ നേടിയേക്കാമെന്നാണ് പ്രവചനം. .
വടക്കന്‍ കേരളത്തില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപിക്ക് വിജയസാധ്യതയുണ്ടെന്ന് സര്‍വേ പറയുന്നു. കാസര്‍കോട് ജില്ലയില്‍ എന്‍ഡിഎയ്‌ക്ക് ഒരു സീറ്റ് വരെയാണ് പ്രവചിക്കുന്നത്. തൃശൂര്‍ ജില്ലയിലും ബിജെപി അക്കൗണ്ട് തുറക്കാനുള്ള സാധ്യത സര്‍വേ തള്ളിക്കളയുന്നില്ല. തൃശൂരിലെ 13 മണ്ഡലങ്ങളില്‍ ഒരിടത്ത് എന്‍ഡിഎയ്‌ക്ക് ജയസാധ്യതയുണ്ട്. ബിജെപി വലിയ പ്രതീക്ഷ വെച്ചിരുന്ന പാലക്കാട് ഇക്കുറിയും എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ജയിക്കുമെന്ന് പറയുന്നില്ല.
പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളില്‍ ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. എന്നാല്‍ വോട്ട് വിഹിതത്തില്‍ പലയിടത്തും ബിജെപി നിര്‍ണ്ണായകമായ വര്‍ദ്ധനവ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നേ മനോരമ പറയുന്നുള്ളൂ.
കേരളത്തില്‍ യുഡിഎഫ് ഭരണത്തിലേക്ക് തിരിച്ചുവരുമെന്ന് പറയുന്ന മനോരമ, സി വോട്ടര്‍ സര്‍വ്വേ ഫലം:
യുഡിഎഫ്: 69 – 81 സീറ്റുകള്‍
എല്‍ഡിഎഫ്: 57 – 69 സീറ്റുകള്‍
എന്‍ഡിഎ: 01 – 05 സീറ്റുകള്‍
















