Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്മാര്‍

എമ്മെസ് by എമ്മെസ്
Mar 29, 2026, 07:56 am IST
in Article

മലര്‍പ്പൊടിക്കച്ചവടക്കാരുടെ കൂടാരമായി മാറിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഉറക്കത്തില്‍ ഞെട്ടിയുണരുന്നു. പൊട്ടിച്ചിരിക്കുന്നു. കൊടിവച്ച കാറില്‍ പറക്കുന്നു. കറങ്ങുന്ന കസേരയും അനുചരവൃന്ദവും പോലീസും ആള്‍ക്കൂട്ടവുമൊക്കെയായി മനോരാജ്യവിചാരിപ്പിലാണ്ടു മുങ്ങിയാണ് എടുപ്പും നടപ്പുമെല്ലാം. ആര്‍സിയും കെസിയും വിഡിയും മുതല്‍ കെ. മുരളീധരന്‍ വരെയുള്ളവര്‍ക്ക് മുഖ്യമന്ത്രിയാകണം. ഉപജാപകരും വാഴ്‌ത്തുപാട്ടുകാരും മുന്നും പിന്നും നിന്ന് അതിന് ആര്‍പ്പുവിളി തുടങ്ങിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയാകാന്‍ ആര്‍ത്തി പിടിച്ച് നടന്ന കെ. സുധാകരനും അടൂര്‍ പ്രകാശുമൊക്കെ അച്ചടക്കമുള്ള കോണ്‍ഗ്രസുകാര്‍ എന്ന താത്കാലിക വിസ്മയക്കുപ്പായത്തിലാണ് ഇപ്പോള്‍. ചുരുക്കിപ്പറഞ്ഞാല്‍ സ്വപ്നലോകത്തെ ബാലഭാസ്‌കരന്മാരുടെ താവളമാണ് കോണ്‍ഗ്രസ്.

മോതിരക്കൈ മുരടിച്ചിട്ടും മോഹങ്ങള്‍ മുരടിക്കാതെ ഇടയ്‌ക്കിടയ്‌ക്ക് തികട്ടി വരുന്നതൊഴിച്ചാല്‍ വലിയ പ്രശ്നങ്ങള്‍ പുറമേ കാണിക്കുന്നില്ലെന്ന് മാത്രം. അടിപ്പണിക്ക് ആരെക്കാളും മിടുക്കരാണ് കോണ്‍ഗ്രസുകാര്‍. സ്ഥാനാര്‍ത്ഥിക്കുപ്പായം കിട്ടാതെ പോയ എംപിമാരാണ് നിലവിലുള്ള വലിയ തലവേദന.

നരേന്ദ്ര മോദി വാഴുന്ന ദല്‍ഹിയില്‍ ഇനി വലിയ സാധ്യതകളില്ലെന്ന് എല്ലാ എംപിമാര്‍ക്കും ധാരണയുണ്ട്. രാഹുല്‍ജിയും പ്രിയങ്കാജിയും വരെ ഒരു കസേര തപ്പി ഇങ്ങ് വയനാട്ടിലേക്ക് ഓടിയതാണ് ചരിത്രം. വടക്കോട്ടൊന്നും നോക്കുകയേ വേണ്ട. സോണിയാജി വോട്ട് തേടി ജയിക്കാനില്ലെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. മൊത്തത്തില്‍ ശോകമാണ് കാര്യങ്ങള്‍. പിന്നെ ആകെയുള്ള വഴി കേരളത്തിലെങ്ങാനും പറ്റിക്കൂടുകയാണ്.

അതിന് കൊതിച്ചിരിക്കുമ്പോഴാണ് കെ. സുധാകരനും അടൂര്‍ പ്രകാശുമടക്കമുള്ള എംപിമാര്‍ക്ക് സീറ്റ് വെട്ടി ഹൈക്കമാന്‍ഡ് സ്വപ്നങ്ങളുടെ ചിറകരിഞ്ഞത്. സുധാകരന്‍ പോയി സീറ്റുമായി വരുമെന്ന് മോഹിച്ചിരുന്ന കൊടിക്കുന്നിലാദി എംപിമാര്‍ക്കാണ് കിളി പോയത്.

ആകെയുള്ള എംപിമാരെ നഷ്ടപ്പെട്ടാല്‍ അഖിലേന്ത്യാ പാര്‍ട്ടിയുടെ പാര്‍ലമെന്റിലെ സ്ഥിതി ഓര്‍ത്ത് പേടിച്ചാണ് ഖാര്‍ഗെയും രാഹുലും ചേര്‍ന്ന് കേരളത്തിലെ എട്ടുകാലി മമ്മൂഞ്ഞൂമാരെ കടുംവെട്ട് വെട്ടിയത്. ഇവിടാണേല്‍ ഫ്ളക്സ് ബോര്‍ഡില്‍ നിന്ന് ഇറങ്ങിയിട്ട് നേതാക്കന്മാരെ കാണാന്‍ കിട്ടില്ല. ലോകത്ത് എന്ത് സംഭവിച്ചാലും അതിന് സ്വന്തം പടം വച്ച് സ്വയം അഭിനന്ദിക്കുന്ന മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷാണ് അതില്‍ മുന്നില്‍. കേരളത്തിലേക്ക് വന്ന എല്ലാ പദ്ധതികളും താനാണ് കൊണ്ടുവന്നതെന്നാണ് സുരേഷിന്റെ വാദം.

ആലത്തൂരില്‍ തോറ്റ രമ്യ ഹരിദാസ് ചിറയിന്‍കീഴില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര തരപ്പെടുത്തിയെന്നാണ് ഒടുവില്‍ കേള്‍ക്കുന്നത്. പത്തനാപുരത്തെ ഗണേശമന്ത്രി ഗതാഗതം ഭരിക്കുന്നതിന്റെ ചരിത്രം കേട്ടപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കേരളത്തിലെ ഗതാഗത വകുപ്പ് ഒരു ഹരമാണ്. അതുകൊണ്ടാണ് നഷ്ടത്തിലാണ് വകുപ്പ് ഓടുന്നതെങ്കിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്ന മോഹന വാഗ്ദാനം രാഹുല്‍ ഗാന്ധി നേരിട്ട് വന്ന് പ്രഖ്യാപിച്ചതെന്നാണ് തത്പരകക്ഷികള്‍ ചൂണ്ടിക്കാട്ടുന്നത്.

കേട്ട പാതി കേള്‍ക്കാത്ത പാതി ചിറയിന്‍കീഴില്‍ ഫ്രീ യാത്ര നടത്തിയാണ് തോറ്റെംപിയായ രമ്യ വാഗ്ദാനത്തിന് ഡബിള്‍ ബെല്ലടിക്കുന്നത്. ഇന്ദിരാ ഗ്യാരണ്ടിയാണ് പോലും. സംഗതി പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പറഞ്ഞ് അരസികരായ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വണ്ടിയടക്കം പിടിച്ചെടുത്തു.

വണ്ടി പഞ്ചറാകുമ്പോഴെങ്കിലും കണ്ടതെല്ലാം പകല്‍ക്കിനാവാണെന്ന് കോണ്‍ഗ്രസുകാര്‍ക്ക് ബോധ്യമായാല്‍ നന്ന്. മനോരാജ്യത്തിലെ കൊട്ടാരം ചീട്ടുകോട്ടയാണെന്ന് അറിയുമ്പോള്‍ മനോനില തെറ്റാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുന്നത് അവര്‍ക്ക് നല്ലതാണ്. വൈഡൂര്യക്കൊട്ടാരം സ്വപ്നത്തില്‍ കെട്ടാനും വഴിയില്ലാത്തോനെന്തും വീമ്പിളക്കാം എന്നത് വെറും പാട്ടല്ലെന്ന് ഇക്കൂട്ടരെ കാണുമ്പോഴാണ് ബോധ്യമാവുന്നത്.

Tags: CPM-Congress allianceelection 2026Kerala legislative Assembly election 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

Kerala

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

Kerala

കെപിസിസി ആസ്ഥാനത്ത് ആഹ്ലാദപ്രകടനം; പായസവും ലഡുവും ഓർഡർ ചെയ്ത് പ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.