Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലക്കാട് സര്‍വം ശോഭമയം; 29ന് പ്രധാനമന്ത്രി മോദിയെത്തുന്നതോടെ തെരഞ്ഞെടുപ്പ് ആവേശം അലതല്ലും

സിജ പി.എസ് by സിജ പി.എസ്
Mar 27, 2026, 11:57 am IST
in Kerala

പാലക്കാട്: പാലക്കാടിന്റെ മണ്ണും വിണ്ണും മനസും ശോഭാ മയം. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശോഭാ സുരേന്ദ്രന്‍ പാലക്കാട് പിടിക്കാന്‍ മുന്നേറ്റം തുടരുന്നു. രാഷ്‌ട്രീയകേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. തുടര്‍ച്ചായി മൂന്നാമതും ബിജെപി ഭരിക്കുന്ന നഗരസഭ. ലൈംഗികപീഡന പരാതിയില്‍ നിലവിലെ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയതും അറസ്റ്റിലായതും ഉള്‍പ്പെടെ നിരവധി വിവാദങ്ങളാണ് അടുത്തിടെ ഉയര്‍ന്നത്. പാലക്കാട് നഗരസഭ, കണ്ണാടി, പിരായിരി, മാത്തൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പാലക്കാട് നിയോകമണ്ഡലം. ഹോട്ടല്‍ വ്യവസായിയായ എന്‍എംആര്‍ റസാഖിനെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. യുഡിഎഫിനായി നടനും സംവിധായകനുമായ രമേഷ് പിഷാരടിയാണ് രംഗത്ത്.

2016 മുതലാണ് പാലക്കാടിന്റെ തെരഞ്ഞെടുപ്പ് ചിത്രം മാറി തുടങ്ങിയത്. ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭാ സുരേന്ദ്രന്‍ മത്സരിക്കുകയും 40,076 വോട്ടുകള്‍ നേടി രണ്ടാംസ്ഥാനത്തെത്തുകയും ചെയ്തു. മുന്‍ എംപി എന്‍.എന്‍. കൃഷ്ണദാസിനെയാണ് ശോഭ മൂന്നാംസ്ഥാനത്തേക്ക് തള്ളിയത്. 2021ല്‍ കപ്പിനും ചുണ്ടിനുമിടയിലാണ് ബിജെപിക്ക് വിജയം നഷ്ടമായത്. മെട്രോമാന്‍ ഇ. ശ്രീധരനായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. ഷാഫി പറമ്പിലും സി. പി. പ്രമോദുമായിരുന്നു എതിരാളികള്‍. വെറും 3859 വോട്ടുകള്‍ക്കാണ് മെട്രോമാന്‍ ഇ. ശ്രീധരന് വിജയം നഷ്ടമായത്. 50,220 വോട്ടുകളാണ് അദ്ദേഹം നേടിയത്. അന്നു ജയിച്ച ഷാഫി പറമ്പില്‍ 2024ല്‍ വടകരയില്‍ നിന്ന് ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. ഇക്കാര്യത്തില്‍ ഡിസിസിക്ക് താല്‍പര്യമില്ലായിരുന്നെങ്കിലും ഷാഫിയുടെ നിര്‍ബന്ധത്തിന് വീഴുകയായിരുന്നു.

രാഹുല്‍ ജയിച്ചു, പക്ഷേ, ലൈംഗികപീഡന പരാതി ഉയര്‍ന്നതോടെ ഒളിവില്‍ പോയി. മാസങ്ങളോളം എംഎല്‍എ ഇല്ലാത്ത മണ്ഡലമായി പാലക്കാട്. ഒരുതരത്തിലുള്ള വികസന പദ്ധതികളും നടന്നില്ല. രാഹുല്‍ വിഷയത്തില്‍ കാര്യമായ പ്രതികരണം നടത്താതെ ഗോഡ്ഫാദറായ ഷാഫി ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനിടെ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് പറഞ്ഞെങ്കിലും രാജി ആവശ്യപ്പെടാന്‍ നേതൃത്വം തയാറായില്ല. രാഹുലിനെതിരെ മഹിളാമോര്‍ച്ച, യുവമോര്‍ച്ച, ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികളാണ് പാലക്കാട്ട് നടന്നത്. ഇതിനിടെ മൂന്നാമതും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഹോട്ടില്‍ താമസിക്കുകയായിരുന്ന രാഹുലിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിനും പാലക്കാട് സാക്ഷിയായി.

ഷാഫി പറമ്പില്‍ പാലക്കാട്ട് എംഎല്‍എയായിരിക്കെ നടത്തിയ പ്രഖ്യാപനങ്ങളും പദ്ധതികളും ഇപ്പോഴും എവിടെയും എത്തിയിട്ടില്ല. എന്നാല്‍ പാലക്കാട് നഗരസഭയില്‍ ബിജെപി അധികാരത്തില്‍ വന്നതുമുതല്‍ കോടികളുടെ വികസന പദ്ധതികളാണ് നടപ്പാക്കിയത്. അമൃത് പദ്ധതിയില്‍ 300 കോടിയിലധികം രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. നഗരം മുഴുവന്‍ ക്യാമറ നിരീക്ഷണത്തിലുള്ള ദക്ഷിണേന്ത്യയിലെ ആദ്യ നഗരസഭയാണ് പാലക്കാട്.

ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒമ്പത് നഗരാരോഗ്യ ചികിത്സ കേന്ദ്രങ്ങള്‍, നഗരത്തിലെ മുഴുവന്‍ സ്ഥാപനങ്ങളെയും ജിഐഎസ് മാപ്പിങില്‍ ഉള്‍പ്പെടുത്തി.
പച്ചക്കറി മാര്‍ക്കറ്റ്(വലിയങ്ങാടി) ആധുനിക നിലവാരത്തിലേക്ക് മാറ്റുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക വികസന പദ്ധതിയായ എസ്എഎസ്സില്‍ ഉള്‍പ്പെടുത്തി 140 കോടി രൂപയുടെ ബൃഹദ് പദ്ധതിക്ക് അംഗീകാരം. 3.72കോടിരൂപ ചിലവില്‍ സ്വന്തമായ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ്. നാപ്കിന്‍, ഡയപ്പര്‍ സംസ്‌കരണത്തിന് ഇന്‍സിനേറ്റര്‍ സ്ഥാപിച്ച കേരളത്തിലെ ആദ്യ നഗരസഭ തുടങ്ങി എടുത്തുപറയേണ്ട നിരവധി പദ്ധതികളാണ് നഗരസഭയില്‍ നടപ്പിലാക്കിയത്.

ഇതെല്ലാം ബിജെപിക്ക് അനുകൂലമാകുന്ന സാഹചര്യമാണുള്ളത്. 29ന് പ്രധാനമന്ത്രി മോദിയെത്തുന്നതോടെ തെരഞ്ഞെടുപ്പ് ആവേശം അലതല്ലും. കഴിഞ്ഞദിവസം നാമനിര്‍ദേശ പത്രികസമര്‍പ്പണത്തിന് ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍ എത്തിയിരുന്നു.

Tags: Sobha SurendranPalakadelection 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ഒരു ഡങ്കിപ്പനി മരണം കൂടി ; ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു

Kerala

ജോലി വാഗ്‌ദാനം ചെയ്ത് പീഡനം; സിപിഎം നേതാവിനെതിരെ കേസെടുത്ത് പോലീസ്, പുറത്താക്കി സിപിഎം

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

Kerala

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.